Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ മറവില്‍ മറിഞ്ഞത് കോടികള്‍;സിപിഎം നേതാവിന്റെ മരുമകന് കരാര്‍ കൊടുക്കാന്‍ നടന്നത് വന്‍ കളി,മാലിന്യത്തിലും കൈയ്യിട്ടുവാരി നേതാവിന്റെ കുടുംബം കൊഴുത്തു

08 MARCH 2023 07:19 PM IST
മലയാളി വാര്‍ത്ത

മാലിന്യത്തിലും കൈയ്യിട്ടുവാരി സിപിഎം നേതാവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ ഇപ്പോള്‍ മൂട്ടില്‍ തീ പിടിച്ച് ഓടുന്നത് സിപിഎം. മാലിന്യ സംസ്‌കരണത്തിന്റെ കരാര്‍ സിപിഎം നേതാവിന്റെ മരുമകന് കൊടുക്കാന്‍ അണിയറയില്‍ നടന്ന കളികള്‍ ഒന്നൊന്നായ് തീ പിടുത്തത്തോടെ പുറത്തേക്ക്. ഈ നേതാവ് ആരാണെന്ന് അല്ലെ സി.പി.എം. നേതാവും മുന്‍ ഇടതുമുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്‍. ചക്കര കുടത്തിലല്ല മാലിന്യ കൂമ്പാരത്തില്‍ കൈയ്യിട്ടാലും നക്കിയല്ലെ സിപിഎമ്മുകാര്‍ക്ക് ശീലമുള്ളു. അതാണ് ബ്രഹ്മപുരത്തും നടന്നിരിക്കുന്നത്. വൈക്കം വിശ്വന്റെ മരുമകന്റെ 'സോണ്ട ഇന്‍ഫ്രാ ടെക് ' എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒന്നും രണ്ടും രൂപയുടേതല്ല 55 കോടിയുടേതാണ് കരാര്‍. മരുമകന് തന്നെ കരാര്‍ കിട്ടാന്‍ ചില്ലറക്കളിയല്ല അമ്മായപ്പന്‍ കളിച്ചത്. ഈ സിപിഎം നേതാക്കള്‍ക്കൊക്കെ നാട്ടുകാരെ പറ്റിച്ചും മക്കളേയും മരുമക്കളേയും നന്നാക്കണമെന്ന ചിന്ത മാത്രമേ ഉള്ളു. എല്ലാം കുടുംബത്തിലേക്ക് തന്നെ.

ബ്രഹ്മപുരം മാലിന്യത്തിലും കൈയ്യിട്ട വൈക്കം വിശ്വന്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. സത്യങ്ങള്‍ ഒന്നൊന്നായ് പുറത്തേക്ക്. വൈക്കം വിശ്വന്റെ മരുമകന്റെ സ്ഥാപനത്തിന് ഈ കരാര്‍ ലഭിക്കുന്നതിനായി ഇടപെട്ടതും, അണിയറയില്‍ പ്രവര്‍ത്തിച്ചതും സി.പി.എമ്മിന്റെ ഒരു മുന്‍ യുവ എംപിയാണെന്നാണ് ലഭിക്കുന്ന സൂചന. വൈക്കം വിശ്വന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള കോട്ടയം സ്വദേശിയായ ഈ നേതാവിന് ജില്ലയ്ക്ക് പുറത്തു നിന്നും ലോകസഭ സീറ്റ് തരപ്പെടുത്തി കൊടുക്കുന്നതിനായി സി.പി.എം നേതൃത്വത്തില്‍ ശക്തമായി ഇടപെട്ടത് വൈക്കം വിശ്വനായിരുന്നു. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ദയനീയമായി തോറ്റതോടെ സി.പി.എമ്മില്‍ ഒറ്റപ്പെട്ട ഈ നേതാവ് നിലവില്‍ എം.വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയിലെ പ്രധാനി കൂടിയാണ്. ഈ പരിഗണനയിലും സിപിഎമ്മില്‍ ശക്തമായ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്.

സോണ്ട ഇന്‍ഫ്രാ ടെക് ' എന്ന കമ്പനിക്ക് മാലിന്യ സംസ്‌കരണത്തിന് മാത്രമല്ല മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മിക്കാനും മാലിന്യം ബയോ മൈനിങ് ചെയ്യാനുള്ള കരാര്‍ കൊടുത്തിരിക്കുന്നതും അവര്‍ക്കുതന്നെയാണ്. വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ വലിയ ഉടക്കുകള്‍ ഉണ്ടായി. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി തന്റെ കിങ്കരന്മാരെക്കൊണ്ട്
ഉടക്കു'വെപ്പിച്ചത്. എന്നാല്‍ അതിനും പരിഹാരം കണ്ടെത്തി. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുടെ മകനുള്‍പ്പെടുന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഇതോടെ ഉടക്ക് സെറ്റില്‍ ചെയ്തു. അതിനിടെ തീ പിടുത്ത വന്നതോടെ അന്തര്‍ദ്ധാരണകളുടെ വശങ്ങള്‍ പുറത്തായി. ഒരു അഴിമതി അങ്ങോട്ട് ഇട്ടാല്‍ ഒരെണ്ണം ഇങ്ങോട്ടും വേണമെന്ന നിലപാട്. 2021 ജൂലായിലാണ് വിവാദ കമ്പനിയെ പ്രവൃത്തി ഏല്പിച്ചിരുന്നത്. ഒമ്പതുമാസംകൊണ്ട് മാലിന്യം നീക്കി സ്ഥലം തിരികെ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, മാലിന്യം അതിനുള്ളില്‍ നീക്കാനായില്ല. ഇതേ തുടര്‍ന്ന് 2023 ജൂലായ് വരെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്. ഇതിനിടെ കമ്പനിക്ക് 11 കോടി രൂപ മൊബിലൈസേഷന്‍ ഫണ്ട് ആയി നല്‍കിയതും വിവാദമായിട്ടുണ്ട്.

മാലിന്യം പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന വാദത്തിന് ശക്തി പകരുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരേ സമയം പലയിടങ്ങളില്‍ ഉണ്ടായ തീപിടുത്തമാണ് ഇത്തരമൊരു സംശയത്തിന് കാരണം. പ്രതിക്കൂട്ടില്‍ ഭരണ പാര്‍ട്ടിയില നേതാവായത് കൊണ്ട് സര്‍ക്കാരിന് കീഴിലെ അന്വേഷണം അട്ടിമറിക്കപ്പെടും. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. നേരറിയാന്‍ സിബിഐ വരണമെന്ന ആവശ്യമാണ് സിപിഎമ്മിനെ കുരുക്കുന്നത്. ഹൈക്കോടതി നേരിട്ട് കേസെടുത്ത സംഭവമായതിനാല്‍ സി.ബി.ഐ അന്വേഷണം രേഖാമൂലം ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അനുകൂല ഉത്തരവ് ഉണ്ടാകാനാണ് സാധ്യത. അതോടെ കരാറുകാരന്‍ മാത്രമല്ല, സി.പി.എം നേതൃത്വവും ശരിക്കും പ്രതിരോധത്തിലാകും. മുന്‍ എം.പിക്കെതിരെയും അന്വേഷണം വരും. വീണ്ടും സിപിഎം അരിപെറുക്കും. ലേശം ഉളുപ്പുണ്ടോ സിപിഎമ്മുകാരെ. ഏത് അഴിമതിയുടെ അന്വേഷണം ആയാലും വാലറ്റത്ത് ഒരു സിപിഎം നേതാവ് ഉണ്ടാകും. മാലിന്യത്തിലും കൈയ്യിട്ട് വാരി കീശവീര്‍പ്പിക്കുന്നു. സിപരിഎം നേതാക്കള്‍ അവരുടെ കുടുംബക്കാരെ വാഴിക്കാന്‍ എന്ത് നെറികേടിനും കൂട്ടുനില്‍ക്കും. മുഖ്യമന്ത്രിയെ കണ്ടില്ലെ മകളേയും മരുമകനേയും മകനേയും നന്നാക്കാനാണ് കേരളം ഭരിക്കുന്നത്. അധികാരത്തിലിരുന്ന് ജനങ്ങളൈ കൊള്ളയടിച്ചും കേരളം വിറ്റുതൊലച്ചും കോടികള്‍ സമ്പാദിക്കുന്നു. ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്നൊരു സര്‍ക്കാരാണ് ഞങ്ങള്‍ ജനകീയ സര്‍ക്കാരെന്ന് വാദിക്കുന്നത്. വരുംദിവസങ്ങളില്‍ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ കൈയ്യിട്ട കൂടുതല്‍ നേതാക്കന്മാരുടെ വിവരങ്ങള്‍ പുറത്ത് വരും. സിപിഎമ്മിനിത് തിരിച്ചടികളുടെ കാലമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (12 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (13 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (19 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (46 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends