അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം....ഒടുവില്‍ വീട്ടില്‍ കയറി ആക്രമണം

തിരുവല്ലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍ കയറി ഒരു സംഘം ആക്രമിച്ചതായി പരാതി. ഓതറ സ്വദേശി ദിലീഷ് കുമാറിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ദിലീഷും അയല്‍വാസിയുമായി കുറച്ചുനാളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ഇതാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
വീട്ടിലെ നാല് വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. സംഭവം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്നാണ് അക്രമണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇന്നലെ രാത്രിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലെത്തുകയും വീടാക്രമിക്കുകയും ചെയ്തതായാണ് കുടുംബം പരാതിയില്‍ പറയുന്നത്. ഈ സമയം ദിലീഷിന്റെ ഭാര്യ ജയന്തിയും മൂത്തമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ജയന്തിയുടെ വസ്ത്രം വലിച്ചുകീറിയതായും ഉപദ്രവിച്ചതായും പരാതിയുണ്ട്. ഇതിനിടയില്‍ മകള്‍ പൊലീസില്‍ വിവരമറിയിച്ചതോടെ പൊലീസ് എത്തുകയും അക്രമികള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























