നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍

സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. വയനാട് സ്വദേശി ഷാഫിയാണ് പിടിയിലായത്. 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്.
ബഹ്‌റൈന്‍ കോഴിക്കോട്‌കൊച്ചി സര്‍വീസ് നടത്തുന്ന വിമാനത്തിലെ ജീവനക്കാരനാണിയാള്‍. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണറേറ്റാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കൈകളില്‍ സ്വര്‍ണം ചുറ്റി വെച്ച ശേഷം ഷര്‍ട്ടിന്റെ കൈ മൂടിയിട്ടിരിക്കുകയായിരുന്നു ഷാഫി. ഗ്രീന്‍ ചാനല്‍ വഴി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം.
https://www.facebook.com/Malayalivartha























