എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ് എന്‍.എസ്.കെ. ഉമേഷ്... കലക്ടറായിരുന്ന ഡോ. രേണുരാജിനെ വയനാട് കലക്ടറായി മാറ്റിയതോടെയാണ് എന്‍.എസ്.കെ. ഉമേഷിനെ എറണാകുളം കലക്ടറായി നിയമിച്ചത്

എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ് എന്‍.എസ്.കെ. ഉമേഷ്... കലക്ടറായിരുന്ന ഡോ. രേണുരാജിനെ വയനാട് കലക്ടറായി മാറ്റിയതോടെയാണ് എന്‍.എസ്.കെ. ഉമേഷിനെ എറണാകുളം കലക്ടറായി നിയമിച്ചത്
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു. തമിഴ്‌നാട് മധുര സ്വദേശിയാണ് അദ്ദേഹം. ബ്രഹ്മപുരം തീപിടിത്തം പൂര്‍ണമായി അണയുന്നതിനു മുമ്പാണ് എറണാകുളം കലക്ടറെ മാറ്റിയത്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റമുണ്ടായി. തൃശൂര്‍ കലക്ടര്‍ ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്കും ആലപ്പുഴ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. വയനാട് കലക്ടര്‍ എ. ഗീതയാണ് പുതിയ കോഴിക്കോട് കലക്ടര്‍. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ അടക്കം പ്രവര്‍ത്തിച്ച് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് എന്‍.എസ്.കെ. ഉമേഷ്.
https://www.facebook.com/Malayalivartha