കരൾ രോഗം സംബന്ധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ, ആരോഗ്യ സ്ഥിതി തൃപ്തികരമാണെങ്കിലും കരൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം..കരളിന്റെ പ്രവർത്തനം 20 ശതമാനം മാത്രം..ലിവർ സിറോസിസ് പിടിപെട്ട കരൾ, സാധാരണ കരൾ പോലെ ആരോഗ്യത്തോടെ വീണ്ടും വളരില്ല..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ ഇവിടെ ചർച്ചയാവുകയാണ്..കരൾരോഗത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ബാലയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വാർത്തകളുംഅടിസ്ഥാനരഹിതമാണെന്ന് അറിയിച്ചു കൊണ്ട് ബന്ധുക്കളും രംഗത്ത് വന്നിരുന്നു..ഇപ്പോഴിതാ കരൾ രോഗം സംബന്ധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെങ്കിലും കരൾ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് അമൃതാ ആശുപത്രി കരൾ രോഗ വിദഗ്ദ്ധൻ ഡോ. എസ്. സുധീന്ദ്രൻ. ബാലയുടെ കരളിന്റെ പ്രവർത്തനം 20 ശതമാനം മാത്രമാണെന്നും മരുന്നു കഴിച്ച് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. കഴിഞ്ഞ 3 വർഷമായി കരൾ രോഗത്തിന് അമൃതയിൽ ചികിത്സ നടത്തി വരികയായിരുന്നു ബാല.
കഴിഞ്ഞ മൂന്നാഴ്ചയായി വളരെ അധികം മോശമായ ആരോഗ്യ സ്ഥിതിയിലേക്ക് പോകുകയായിരുന്നു.ആശുപത്രിയിലെത്തുമ്പോൾ വളരെ മോശമായ ആരോഗ്യ നിലയിലായിരുന്നു ബാല. പിത്തരസം വളരെ കൂടുതലും രക്തം കട്ടപിടിക്കാത്ത അവസ്ഥയിലുമായിരുന്നു. ഐ.സി.യുവിലെ ചികിത്സയിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നെങ്കിലും ലിവർ സിറോസിസ് പിടിപെട്ട കരൾ സാധാരണ കരൾ പോലെ ആരോഗ്യത്തോടെ വീണ്ടും വളരില്ല. മരുന്നുകൾ ഉണ്ടെങ്കിലും അത്രകണ്ട് ഫലപ്രദമാകില്ല. അതു കൊണ്ട് തന്നെയാണ് കരൾ മാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത് എന്നും ഡോ. എസ്.സുധീന്ദ്രൻ പറഞ്ഞു.കേരളത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കരൾ ലഭ്യത വളരെ കുറവാണ്. അതിനാൽ ബന്ധുക്കളുടെ കരളിന്റെ പകുതി മുറിച്ചു വച്ചാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. അക്കാര്യം ബന്ധുക്കളെ അറിയിച്ച് അതിനുള്ള നിയമ നടപടികളും തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ദാതാവിനെ ലഭിച്ചാലും കുറച്ചു ദിവസങ്ങളോളം നിയമ നടപടികൾ പൂർത്തിയാക്കാനായി എടുക്കും. കൂടാതെ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം ലഭിക്കാനായി ആശുപത്രിയിലെ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്;-ഡോ.എസ്.സുധീന്ദ്രൻ.രണ്ട് ദിവസം മുൻപാണ് ബാലയെ അമൃതാ ആശുപത്രയിൽ ചികിത്സയിൽ പ്വേശിപ്പിച്ചത്.
പാലാരിവട്ടം മാമംഗലത്തെ വീട്ടിൽ വച്ച് ഛർദ്ദിച്ച് അവശനായി ബോധം മറഞ്ഞതോടെയാണ് സുഹൃത്തുക്കളും സഹായികളും ചേർന്ന് അമൃതാ ആശുപത്രിയിലെക്ക് എത്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ജി.ഐ. ഐ.സി.യുവിലേക്ക് പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ നൽകുകയും ചെയ്തു. പരിശോധനയിൽ കരളിന്റെ പ്രവർത്തനം താറുമാറാണെന്നും ലിവർ സിറോസിസ് പിടിപെട്ടു എന്നും കണ്ടെത്തി. തുടർന്നാണ് കരൾ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം ബന്ധുക്കളെ അറിയിച്ചത്.വിവരമറിഞ്ഞ് ബാലയുടെ സഹോദരൻ ശിവെൈ ന്നയിൽ നിന്നും ആശുപത്രിയിലെത്തി. മുൻഭാര്യ അമൃതാ സുരേഷ് ബന്ധുക്കളുമൊന്നിച്ച് മകൾ പാപ്പുവുമായി ബാലയെ കാണാനെത്തി. ഉണ്ണി മുകുന്ദനും ബാദുഷയും ഗോപീ സുന്ദറും അമ്മ സംഘടനയുടെഭാരവാഹികളും ആശുപത്രിയിലെത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായി എല്ലാവിധമായ കാര്യങ്ങളും അവർ ചെയ്തു.
കരൾ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും. നിലവിൽ ബാലയുടെ ആരോഗ്യ സ്ഥിതിയിയിൽ ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബന്ധുക്കളും സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ പലരും ഇന്നലെ ആശുപത്രിയിലെത്തി.മകളെ കാണണമെന്ന ആഗ്രഹം ബാല അറിയിച്ചതിനെ തുടർന്നു മുൻ ഭാര്യ അമൃത സുരേഷ്, മകൾ എന്നിവർ ആശുപത്രിയിലെത്തി ബാലയെ കണ്ടു. ബാലയുടെ സഹോദരൻ സംവിധായകൻ ശിവ ചെന്നൈയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തി. ഛായാഗ്രാഹകൻ വെട്രിയും ഒപ്പമുണ്ടായിരുന്നു.ബാലയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റാണെന്നും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ചുവെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. ആശുപത്രിയിലെത്തി കണ്ടപ്പോൾ ബാല സംസാരിച്ചുവെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർമാതാവ് എൻ.എം. ബാദുഷ അഭ്യർഥിച്ചു.
https://www.facebook.com/Malayalivartha























