ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ല;സോണ്ട ഇന്‍ഫ്രാടെക് തട്ടിക്കൂട്ട് കമ്പനി,അമ്മായപ്പന്റെ സ്വാധീനം ഉപയോഗിച്ച് മരുമകന്‍ 55 കോടി വിഴുങ്ങി,കരാര്‍ കൊടുത്ത കൊച്ചി കോര്‍പറേഷനെ അടിക്കണം,ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന്റെ പിന്നാമ്പുറം ചികയണം

ബ്രഹ്മപുരത്തെ ബയോമൈനിംഗില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. അമ്മായപ്പന്റെ സ്വാധീനം ഉപയോഗിച്ചാണ് മരുമകന്‍ രാജ്കുമാര്‍ 55 കോടിയുടെ കരാര്‍ ചുളുവില്‍ അടിച്ചെടുത്തത്. എന്നാല്‍ കമ്പനിക്ക് ഗുരുതര വീഴ്ച, തരംതിരിച്ച മാലിന്യം മാറ്റിയില്ല, കരാര്‍ സംശയനിഴലില്‍. കമ്പനിക്ക് നേരെ വലിയ ആരപണം ഉയരുന്നു. പറഞ്ഞ സമയത്തിനുള്ളി മാലിന്യ സംസ്‌കരണം നടത്തിയിട്ടില്ല, സ്വാധീനം ഉള്ളത് കൊണ്ട് കലാവധി നീട്ടിക്കിട്ടി. വന്‍ അഴിമതിയാണ് പിന്നാമ്പുറത്ത് നടന്നിരിക്കുന്നത്. എല്ലാവരും ആവശ്യപ്പെടുന്നത് പോലെ സിബിഐ അന്വേഷണം വന്നാല്‍ മരുമോനും അമ്മായപ്പനും എല്ലാം കൂടി അകത്താകും. കൊച്ചിക്കാരുടെ ശുദ്ധവായുവിന് കമ്പനി ഇട്ട വിലയാണ് 55 കോടി. അവരെ വിഷവായു ശ്വസിപ്പിക്കുന്ന കമ്പനി മുതലാളി ഒന്നോര്‍ത്തോളുക ഈ വിവാദത്തിന്റെ പുകച്ചുരുള്‍ പെട്ടെന്ന് കെട്ടടങ്ങില്ല.
തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാര്‍ കമ്പനി മാറ്റിയില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ബയോംമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തത്. ബ്രഹ്മപുരത്തെ പ്രവര്‍ത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവര്‍ത്തികളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ ജനുവരിയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു. 11 കോടി രൂപയോളം കരാര്‍ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയത്.
കമ്പനിക്ക് നേരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്
1.സമയബന്ധിതമായി മാലിന്യം സംസ്‌കരിച്ചില്ല
2.തരംതിരിച്ച മാലിന്യം നീക്കം ചെയ്തില്ല
3.ആര്‍!ഡിഎഫ് കത്തിയത് വിഷപുക ഉയര്‍ത്തി
4.ബയോമൈനിംഗ് ശരിയായ രീതിയിലല്ല
5.അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല
ബ്രഹ്മപുരത്തെ ആകെ പ്ലാസ്റ്റിക്ക് മാലിന്യം 5,51,903മെട്രിക്ക് ക്യൂബാണെന്നാണ് കണക്ക്. ഇതുവരെ സംസ്‌കരിച്ചത് 1,26,621മെട്രിക്ക് ക്യൂബ് മാലിന്യമാണ്. 2022 ജനുവരി മുതല്‍ 2022സെപ്റ്റംബര്‍ വരെയായിരുന്നു ബയോമൈനിംഗിനുള്ള കാലാവധി. ഈ കാലയളവില്‍ ആകെ നടന്നതാകട്ടെ 25 ശതമാനം ബയോൈമനിംഗ് മാത്രവും. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ തള്ളിയ ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം കൊച്ചി കടത്താന്‍ കണ്ടെത്തിയ വഴിയാണ് ബയോമൈനിംഗ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കൊച്ചി കോര്‍പ്പറേഷനെ നിര്‍ബന്ധിതരാക്കി. അങ്ങനെയാണ് കെഎസ്‌ഐഡിസി കരാര്‍ ക്ഷണിക്കുന്നതും 2020ല്‍ സോണ്‍ട ഇന്‍ഫ്രാടെക്കിന്റെ കടന്നുവരവും കരാറില്‍ പങ്കെടുക്കുമ്പോഴും കമ്പനിയുടെ പ്രവൃത്തി പരിചയം പ്ലാസ്റ്റിംഗ് കുഴിച്ചുമൂടുന്ന ക്യാപിംഗിലായിരുന്നു.ബയോമൈനിംഗ് പരിചയമില്ലാതിരുന്നിട്ടും സോണ്‍ട ഇന്‍ഫ്രാടെക്കിന് കരാര്‍ ലഭിച്ചു.ഇതിലും ആരോപണങ്ങളുണ്ട്
ഏറ്റവും ഗൗരവതരം പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും, കമ്പനി 25ശതമാനം ബയോമൈനിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി എന്ന് അവകാശപ്പെട്ടിട്ടും 2023 ജനുവരിയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഈ കണ്ടെത്തലാണ്.... പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല.മെഷീനുകള്‍ ഉപയോഗിച്ച് തരംതിരിച്ചവയില്‍ മണ്ണും കല്ലും മരകഷണങ്ങളും ഉള്‍പ്പെട്ട മാലിന്യങ്ങളില്‍ വീണ്ടും പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തല്‍. അതായത് ബയോമൈനിംഗ് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വ്യക്തം. തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാന്‍ മാറ്റണമെന്നിരിക്കെ അതും കെട്ടി കൂട്ടി മാലിന്യ പ്ലാന്റില്‍ തന്നെ തള്ളി. തീപിടുത്തമുണ്ടായപ്പോള്‍ ഇതു കൂടി കത്തിയുരുകിയതും വിഷപുകയുടെ അളവ് കൂട്ടി. മഴയും ബ്രഹ്മപുരത്തെ മണ്ണിന്റെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നാണ് സോണ്ട ഇന്‍ഫ്രാടെക്കിന്റെ മറുപടി. മുട്ടാപ്പോക്ക് ന്യായം കൊണ്ടിറങ്ങിയിരിക്കുന്ന അമ്മായപ്പനും മരുമോനും ഒന്ന് മനസ്സിലാക്കുക ബ്രഹ്മപുരത്തെ പുക കെട്ടടങ്ങിയാലും പിന്നാമ്പുറത്ത് നടന്ന നാറുന്ന അഴിമതിയുടെ പുക കെട്ടടങ്ങില്ല.
https://www.facebook.com/Malayalivartha























