Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

2023ൽ ലക്ഷ്യം ദക്ഷിണേന്ത്യ..!. ലോക്‌സഭയിലേക്ക് കേരളത്തിലെ പ്രതിനിധി ബിജെപി ബാനറിൽ ജയിക്കുന്നുവെന്ന് ഉറപ്പിക്കാന് എല്ലാ പണികളും തുടങ്ങി..ഇതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബിജെപി.യുടെ ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണപരിപാടി തയ്യാറാകുന്നു..!. കേരളം ഉൾപ്പെടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്കുമായിരിക്കും മുൻതൂക്കം...!

09 MARCH 2023 12:54 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യയിലെ ബഹുഭൂരിഭാഗം സീറ്റും നേടിയാണ് 2014ൽ മോദി അധികാരത്തിലെത്തിയത്. അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ വടക്ക് കിഴക്ക് നിലയുറപ്പിച്ച് ഭൂരിപക്ഷം കൂട്ടി. 2023ൽ ലക്ഷ്യം ദക്ഷിണേന്ത്യയാണ്. ഉത്തരേന്ത്യയിലും നോർത്ത് ഈസ്റ്റിലും സീറ്റ് കുറഞ്ഞാലും ഭൂരിപക്ഷ നേടാൻ പ്ലാൻ സി തയ്യറാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി മോദി തന്നെയാകും പ്രധാന പ്രചരണ ആയുധം. എൻഡിഎയെ എല്ലാ മേഖലയിലും ശക്തിയുള്ളതാക്കും. എല്ലാ സീറ്റും നിർണ്ണായകമാണെന്ന തത്വത്തിലാകും ലോക്‌സഭാ ഇലക്ഷൻ മാസ്റ്റർ പ്ലാൻ.

 

 

 

 

 

പ്ലാൻ എ എന്നാൽ ഉത്തരേന്ത്യയാണ് ബിജെപിക്ക്. പ്ലാൻ ബി നോർത്ത് ഈസ്റ്റിലും വിജയിച്ചു. ഇതിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളാണ് നോർത്ത് ഈസ്റ്റിൽ കൂടുതൽ. ആ വിജയം ബിജെപിക്ക് പ്രതീക്ഷയാണ്. കേരളവും പിടിക്കാനാണ് അവരുടെ പദ്ധതി. ലോക്‌സഭയിലേക്ക് കേരളത്തിലെ പ്രതിനിധി ബിജെപി ബാനറിൽ ജയിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളുമായി ബിജെപി.യുടെ ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണപരിപാടി തയ്യാറാകുന്നു. കേരളം ഉൾപ്പെടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്കുമായിരിക്കും മുൻതൂക്കം.

 

 

 

 

ബംഗാളിലും ഒഡിഷയിലും പരമാവധി സീറ്റുകൾ ജയിക്കണം. ഇത്തവണ ബിജെപിയുടെ സീറ്റ് 315ന് മുകളിലാക്കാനാണ് ലക്ഷ്യം. അതിന് ശേഷമേ ഏകീകൃത സിവിൽ കോഡ് അടക്കം ബിജെപി ചർച്ചയാക്കൂ. കേരളത്തിൽ പാർട്ടിഅടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വമ്പൻപദ്ധതി പ്രഖ്യാപിച്ചേക്കും. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങൾ കണ്ടെത്തി പ്രത്യേക പ്രചാരണപരിപാടികൾ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം.

 

 

 

 

മുതിർന്നനേതാക്കളായ സുനിൽ ബൻസാൽ, വിനോദ് താവ്ഡെ, തരുൺ ചുഗ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കേരളം പിടിക്കുമെന്ന് മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് വികസനമാകും പ്രധാനമായും ഉയർത്തിക്കാട്ടുക. തൃശൂരിലും തിരുവനന്തപുരത്തും ലോക്‌സഭയിൽ ജയിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം ആറ്റിങ്ങലിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ബിജെപി. തൃശൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നത് ഇതിന് വേണ്ടിയാണ്.

 

 

 

 

തിരുവനന്തപുരത്ത് ബിജെപിയുടെ ദേശീയ മുഖത്തെ സ്ഥാനാർത്ഥിയാക്കും. തൃശൂരിൽ സുരേഷ് ഗോപിയാകും മത്സരിക്കുക. ആറ്റിങ്ങലിൽ കേന്ദ്ര മന്ത്രി വി മുരളീധരനും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടൻ കൃഷ്ണകുമാറിന്റെ പേരും ചർച്ചയിലുണ്ട്. എന്നാൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയേയും മോദി തന്നെ നിശ്ചയിക്കും. കേരളത്തലെ സ്വാധീനിക്കാൻ കഴിയുന്ന മുഖം മത്സരത്തിനെത്തുമെന്നാണ് സൂചന. കേരളത്തിന് പുറത്തു നിന്നുള്ള നേതാക്കളേയും പരിഗണിക്കുന്നുണ്ട്.

 

 

 

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പ്രഖ്യാപിക്കാനും പദ്ധതികൾ ഉദ്ഘാടനംചെയ്യാനും ഈവർഷം അവസാനത്തോടെ രാജ്യവ്യാപകമായി 100 റാലികൾ സംഘടിപ്പിക്കും. പാർട്ടിയുടെ സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിലും മേഖലകളിലും വിപുലമായ കേന്ദ്രപദ്ധതികൾ പ്രഖ്യാപിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങൾക്ക് പ്രാമുഖ്യം നൽകും.

 

 

 

 

സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് പ്രചാരണപരിപാടികൾ വിപുലീകരിക്കും. ന്യൂനപക്ഷവിഭാഗങ്ങൾ 30 ശതമാനത്തിലേറെയുള്ള 10 സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങൾ ന്യൂനപക്ഷമോർച്ച കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷപദ്ധതികൾ വിശദീകരിക്കും. സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കും.

 

 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സീറ്റുകൾ ബിജെപി. കണക്കുകൂട്ടുന്നു. കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്‌കരിക്കുമെന്നാണ് സൂചന. കോൺഗ്രസിനെയും ഇടതുപാർട്ടികളെയും തുറന്നുകാട്ടാൻ കൂടുതൽ കേന്ദ്രനേതാക്കളെ നിയോഗിക്കും. കേരളത്തിൽ ഇഡി നടത്തുന്ന ഇടപെടലും നിർണ്ണായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (2 minutes ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (33 minutes ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (39 minutes ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (47 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (1 hour ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (1 hour ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (1 hour ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (2 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (3 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (4 hours ago)

സംഭവം തൃശ്ശൂരിൽ  (4 hours ago)

Malayali Vartha Recommends