ജനകീയ പങ്കാളിത്തം ഉറപ്പാക്കണം, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം... ബ്രഹ്മപുരത്ത് ഇന്നത്തോടെ തീ അണക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്....

ജനകീയ പങ്കാളിത്തം ഉറപ്പാക്കണം, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം... ബ്രഹ്മപുരത്ത് ഇന്നത്തോടെ തീ അണക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്....
കോര്‍പറേഷന്‍ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്‌കരണം സജീവമാക്കുകയും ഫ്‌ലാറ്റുകളില്‍ മാലിന്യ സംസ്‌കരണ സൗകര്യം വേണം. കരാര്‍ കമ്പനിക്കെതിരെ പരിശോധന നടക്കുന്നുണ്ട്. കരാര്‍ എടുക്കുന്നവര്‍ക്ക് പലയിടത്തും തുടങ്ങാന്‍ കഴിയാത്ത പ്രശ്‌നമുണ്ട്. തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന തീരുമാനത്തിലേക്ക് ഇപ്പോള്‍ സര്‍ക്കാര്‍ എത്തുന്നില്ല.
തീ അണക്കാനാണ് പ്രാഥമിക പരിഗണനയുള്ളത്. മാലിന്യം തുടങ്ങുന്നയിടത്ത് നിന്ന് തന്നെ ഉത്തരവാദിത്തം വേണം. ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ കഴിയുന്നത് അങ്ങനെ തന്നെ ചെയ്യണം. മാലിന്യം ആരും വലിച്ചെറിയരുത്. ഇത് അവസരമായിക്കണ്ട് ഒരു തീരുമാനത്തിലേക്ക് വരേണ്ടതുണ്ട്.
എട്ടാം ദിവസമായിട്ടും മാലിന്യപ്പുകയില്‍ വീര്‍പ്പുമുട്ടുകയാണ് ബ്രഹ്മപുരം. മാലിന്യമല ഇളക്കാനായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി നല്‍കി.
കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് - പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
"
https://www.facebook.com/Malayalivartha























