വിദേശയാത്രക്ക് ശേഷം മുഖ്യൻ ഗൾഫിൽ തങ്ങുന്നതെന്തിന്? പല വിവരങ്ങളും ഇ ഡിക്ക് ലഭ്യമായത് ഇങ്ങനെ, പിണറായിയുമായി അടുത്ത് ബന്ധമുള്ള ചില വൻകിട മുതലാളിമാരെ വിളിച്ചു വരുത്താൻ ഇ.ഡി, ബന്ധുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും സൂചന

മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധമുള്ള ചില വൻകിട മുതലാളിമാരെ വിളിച്ചു വരുത്താൻ ഇ.ഡി. ആലോചിക്കുന്നു. ഇതിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു മുതലാളിയെ ഇന്ന് എറണാകുളം ഇ.ഡി.ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പിണറായി വിജയൻ്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട ചില ബിസിനസ് കാര്യങ്ങൾ സംസാരിക്കാനാണ് വിളിപ്പിച്ചതെന്ന് മനസിലാക്കുന്നു. മാർച്ച് 2 ന് രവി പിള്ളയെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നതായി ജനം ടി.വി. റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രിയുടെ ബന്ധുക്കളിലേക്ക് ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നതിൻ്റെ സൂചനയാണ് ഇതെന്നാണ് മനസിലാക്കുന്നത്. . രവീന്ദ്രനെ ഇ.ഡി.കസ്റ്റഡിയിലെടുക്കുന്നതിൻ്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും മനസിലാക്കുന്നു. മുഖ്യമന്ത്രിയുമായി ബന്ധമുള്ള ബിസിനസുകാരെയും ഇ.ഡി. വലവിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ലൈഫ്മിഷൻ ഉൾപ്പെടെയുള്ള ഇടപാടുകളിൽ സംസ്ഥാനത്തെത്തിയ കോടികളാണ് വൻകിട മുതലാളിമാരിലൂടെ മറിച്ചതായി ഇ.ഡി.കരുതുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് വ്യക്തമായ മറുപടി പറയാൻ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്തത്. ആദ്യദിനം പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യുന്നത്.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്തെ അഴിമതിയിൽ ഇ.ഡി എടുത്ത കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രൻ. കരാർ കിട്ടാൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ കോഴ നൽകിയതും ഇതുമായി ബന്ധപ്പെട്ട വഴിവിട്ട നടപടികളും രവീന്ദ്രന് അറിയാമായിരുന്നോ എന്നതിലാണ് വിവരങ്ങൾ തേടുന്നത്. എന്നാൽ കാതലായ വിവരങ്ങളൊന്നും രവീന്ദ്രൻ നൽകുന്നില്ല. ഇനിയാണ് രവീന്ദ്രൻ നേരിടാൻ പോകുന്ന യഥാർത്ഥ പ്രതിസന്ധി.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻറെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ലൈഫ് മിഷൻ കോഴയിൽ രവീന്ദ്രൻറെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.
അതേസമയം ഇ.ഡിയുടെ കൈയിൽ രവീന്ദ്രൻ്റെ ജാതകം സമ്പൂർണമായി ഉണ്ടെന്ന് കേൾക്കുന്നു. ഇ.ഡിക്ക് ക്യത്യമായ ലക്ഷ്യമുണ്ട്. അത് എത്തുന്നത് വരെ ഇ.ഡി ചോദ്യങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.വനിതാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വനിതാദിനാശംസകൾ നേർന്ന് സ്വപ്‌ന സുരേഷ് രംഗത്തെത്തിയതും വിചിത്രമായി. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ പോരാടുന്ന ഒരു സ്ത്രീയാണ് താൻ. വനിതാ ദിനത്തിൽ ആശംസകൾ നേരുന്നതിനായി മാധുര്യമുള്ള വാക്കുകൾ അദ്ദേഹം കണ്ടെത്തട്ടെ.
ഒരു സ്ത്രീയെ ഇതുവരെ പരാജയപ്പെടുത്തി എന്നതിൽ മുഖ്യമന്ത്രിക്ക് സന്തോഷിക്കാം. എന്നാൽ, ഒരു ദിവസം ലോകത്തിലെ ഉപയോഗശൂന്യമായ ഒരു പുരഷദിനം താനും ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുമെന്ന് സ്വപ്ന സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.‘മറ്റൊരാളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവത്തെ ഒരിക്കലും വിലയിരുത്തരുത്. പകരം, മോശം വിധി പ്രസ്താവിക്കുന്ന വ്യക്തിയുടെ വാക്കുകളുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിയുക.
സത്യസന്ധയായ ഒരു സ്ത്രീക്ക് ദിവസം മുഴുവൻ മധുരനാരങ്ങ വിൽക്കാനും മരിക്കുന്നതുവരെ ഒരു നല്ല വ്യക്തിയായി തുടരാനും കഴിയും. എന്നാൽ നിങ്ങളെ അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന നിഷേധികൾ എപ്പോഴും ഉണ്ടാകും. ഒരുപക്ഷേ, ഈ സ്ത്രീ അവർക്ക് സൗജന്യമായോ വിലക്കിഴിവിലോ ഒന്നും നൽകിയിട്ടുണ്ടാകില്ല. ഒരുപക്ഷെ, അവർ തെറ്റുചെയ്തപ്പോൾ അവർക്കൊപ്പം നിൽക്കാൻ അവൾ വിസമ്മതിച്ചതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ ശരിയാണെന്ന് അവൾക്ക് തോന്നിയ ഒന്നിനുവേണ്ടി നിലകൊണ്ടതിനാലാവാം. കയ്പേറിയ ചില സ്ത്രീകൾ അവളോട് അസൂയപ്പെടുന്നതാകാം. അല്ലെങ്കിൽ വളരെ അഭിമാനികളായ ചില പുരുഷന്മാരുടെ മുന്നേറ്റങ്ങളെ അവൾ നിരസിച്ചതാകാം. എപ്പോഴും നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക’..
‘ഒരു ദശലക്ഷക്കണക്കിന് മനുഷ്യരുടെ മുന്നിൽ ഒരു ദശലക്ഷം വിളക്കുകളുടെ വെളിച്ചത്തിൽ സ്രഷ്ടാവ് നിൽക്കുകയാണെങ്കിൽ, കുറച്ച് ആളുകൾക്ക് മാത്രമേ അവനെ ശരിക്കും കാണാൻ കഴിയൂ. കാരണം, അവരുടെ ഹൃദയങ്ങളിൽ സത്യം നിലനിൽക്കുന്നു. സത്യം ഉള്ളവർക്ക് മാത്രമേ സത്യം കാണാൻ കഴിയൂ. ഹൃദയത്തിൽ സത്യമില്ലാത്തവൻ എപ്പോഴും അന്ധനായിരിക്കും. കേരളീയരായ നമ്മെ ദയനീയമായി വിറ്റും അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിന് വേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ.
പക്ഷേ നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്‌ക്കുന്നില്ല. കാരണം, കോടിക്കണക്കിന് വിധവകളോ അമ്മയില്ലാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങളോ ഉണ്ടായേക്കാം. മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു. ഒരു സ്ത്രീയെ ഇതുവരെ പരാജയപ്പെടുത്തി എന്നതിൽ അദ്ദേഹം സന്തോഷിക്കട്ടെ. എന്നാൽ ഒരു ദിവസം ലോകത്തിലെ ഉപയോഗശൂന്യമായ ഒരു പുരുഷന്മാരുടെ ദിനം ഞാനും ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ’- എന്നാണ് സ്വപ്ന സുരേഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുമായി തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അടുത്ത തവണ ഇ ഡി വിളിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ജാതകം സമ്പൂർണമായി കുറിച്ചു കൊടുക്കുമെന്നാണ് സ്വപ്ന പറയുന്നത്. ശിവശങ്കർ അകത്തായതോടെ സ്വപ്നക്ക് അദ്ദേഹത്തോടുള്ള കടുത്ത ദേഷ്യം അവസാനിച്ചു. ഇപ്പോൾ സ്വപ്നയുടെ മുന്നിലുള്ളത് രവീന്ദ്രനും മുഖ്യമന്ത്രിയും മാത്രമാണ്.
സ്വപ്നയുടെ ആവനാഴിയിൽ ഇനിയും അമ്പുകൾ ശേഷിക്കുന്നു എന്ന് ഇ ഡിക്ക് അറിയാം. ഷാജി കൈലാസിൻ്റെ സിനിമ പോലെ അവ ഒന്നൊന്നായി വലിച്ചു പുറത്തിടാനാണ് ഇ.ഡി.ആഗ്രഹിക്കുന്നത്. സ്വപനയുടെ ഡയലോഗുകൾക്ക് രൺജി പണിക്കരുടെ തിരക്കഥയിലുള്ള പഞ്ചുണ്ട്. ചാനലുകൾക്കുള്ള ബൈറ്റിലും ഇ.ഡിക്ക് നൽകുന്ന മൊഴിയിലും സ്വപ്ന തൻ്റെ പഞ്ച് സൂക്ഷിക്കുന്നുണ്ട്.
കേരളം മുഴുവൻ വിറ്റു തുലയ്ക്കാൻ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചതിൽ നിന്നാണ് ഇ.ഡി.ഏറെ ദൂരം മുന്നോട്ടു പോയത്.. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താൽ കൂടുതൽ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.ഇപ്പോൾ രവീന്ദ്രൻ വലയിലായി.
‘‘കേസ് അന്വേഷിക്കുന്ന ഇഡി കൃത്യമായ പാതയിൽ തന്നെയാണെന്ന് അറിയുന്നതിൽ സന്തോഷം. ശിവശങ്കർ സാർ അറസ്റ്റിലായത് ദുഃഖകരമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയേയും പുറത്തുകൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം’ – സ്വപ്ന സുരേഷ് പറഞ്ഞു.
‘‘കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവരാണ് മുഖ്യമന്ത്രിയും ഭാര്യയും മകളും. ഇവരെല്ലാം ഇനി വെളിച്ചത്തേക്കു വരും. ഒരു പ്രധാനപ്പെട്ട ആളേക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം.രവീന്ദ്രൻ. എല്ലാ വമ്പൻ സ്രാവുകളും അധികം വൈകാതെ കുടുങ്ങും. അതു തീർച്ചയാണ്. എനിക്ക് ജയിലിൽ കിടക്കാൻ മടിയില്ല. പക്ഷേ, ഈ പറയുന്നവരെല്ലാം എന്റെ കൂടെ ജയിലിലേക്കു വരുമെന്ന് ഞാൻ ഉറപ്പാക്കും.’ – സ്വപ്ന പറഞ്ഞു.
‘രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി എന്തൊക്കെ സംഭവിച്ചാലും അതു സമ്മതിക്കുകയുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താൽ കേരളത്തെ വിറ്റുതുലയ്ക്കാനുള്ള പല പദ്ധതികളും പുറത്തുവരും. കമല മാഡം, മകൾ വീണ, മകൻ.. യുഎഇയിൽ ഇരുന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല അഴിമതികളും പുറത്തുവരും’ – സ്വപ്ന പറഞ്ഞു. ഇതാണ് സ്വപ്പനയുടെ പത്ര പ്രസ്താവന.ഇതേ കാര്യങ്ങൾ അവർ ഇ.ഡിക്ക് മുന്നിലും പറഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് അവർ മൊഴിയിൽ പറഞ്ഞ പലരെയും ഇ.ഡി വല വീശി പിടിക്കുന്നത്.
രവീന്ദ്രന് രണ്ടാം ഘട്ടത്തിൽ ആദ്യം നോട്ടീസയച്ചതു മുതൽ അദ്ദേഹത്തിന് പിന്നാലെ നിഴൽ പോലെ ഇ ഡി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. രവീന്ദ്രൻ്റെ ഫോണുകൾ ഇഡിയുടെ കൈയിലായിരുന്നു. രവീന്ദ്രൻ്റെ പരിഭ്രമം അതേപടി ഇ.ഡി. പകർത്തിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ഇ ഡിക്ക് കിട്ടിയ ചില വിവരങ്ങളുണ്ട്. അതാണ് അവർ ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ രവീന്ദ്രന് ഇക്കാര്യം അറിയുമായിരുന്നില്ല.
വിദേശത്ത് താമസിക്കുന്ന ചില മുതലാളിമാർ പിണറായി എന്നു കേട്ടാൽ തലയിൽ മുണ്ടിട്ട് ഓടും എന്നാണ് കേൾക്കുന്നത്. അവർ ആകെ അമ്പരപ്പിലാണ് . പിണറായിയുമായി സൗഹൃദം സ്ഥാപിച്ചത് വഴി ഇത്രയും പുകിലുണ്ടാകുമെന്ന് അവർ സ്വപ്നപി കരുതിയതല്ല. വിദേശയാത്രകൾക്ക് ശേഷം മുഖ്യമന്ത്രി ഗൾഫിൽ തങ്ങിയപ്പോഴും ഇ.ഡി അദ്ദേഹത്തെ അനുഗമിച്ചു എന്നാണ് മനസിലാക്കുന്നത്. പല വിവരങ്ങളും ഇ ഡിക്ക് ലഭ്യമായത് ഇങ്ങനെയാണത്രേ. സ്വപ്നയുടെ വാക്കുകൾ സത്യമാണോ എന്ന് പരിശോധിക്കാനായിരുന്നു ഇ.ഡി ഇതെല്ലാം ചെയ്തത്. തങ്ങൾക്ക് കിട്ടിയ വിവരങ്ങൾ ഇ ഡി പൂർണമായി പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്. ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് ഇ.ഡിക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും ഇ.ഡി വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.
https://www.facebook.com/Malayalivartha























