യുവതിയും രണ്ട് കുട്ടികളും കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് കൊല്ലം പുനലൂരിൽ മുക്കടവ് റബ്ബർ പാർക്കിന് സമീപം യുവതിയും രണ്ട് കുട്ടികളും കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് കുട്ടികളെ ശരീരത്തോട് ചേർത്ത് കെട്ടി യുവതി കല്ലടയാറ്റിൽ ചാടിയത്.നാട്ടുകാർ കണ്ടതിനെ തുടർപോലീസിലും ഫയർഫോഴ്സിസിലും വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെസെത്തി മൂവരെയും കരയ്ക്കെക്കെത്തിച്ചു. കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജൻ മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂർ ഫയർഫോഴ്സാണ് കണ്ടെടുത്തത്. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. അതേ സമയം മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പുനലൂർ പോലീസ് അറിയിച്ചു
പുഴയുടെ മറുകരയിലുണ്ടായിരുന്നവരാണ് യുവതിയും രണ്ട് കുട്ടികളും കല്ലടയാറ്റിൽ ചാടിയ സംഭവം കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ ആറ്റിൽച്ചാടി മുങ്ങിയെടുത്തെങ്കിലും മൂന്നുപേരുടെയും ജീവൻ നഷ്ടമായിരുന്നു. ചുരിദാറിന്റെ ഷാൾ കുട്ടികളുടെ കഴുത്തിൽ ചേർത്തുകെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ചാത്തന്നൂർ കല്ലുവാതുക്കൽ പാറയിൽ ജങ്ഷൻ പാലമൂട്ടിൽ വീട്ടിൽ സജി ചാക്കോയുടെ ഭാര്യയാണ് രമ്യ. സജി ഖത്തറിൽ ഡ്രൈവറാണ്. ഭർത്താവിന്റെ വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. കണിയാപുരത്ത് സ്വകാര്യ ക്ലിനിക്കിൽ എക്സ്-റേ ടെക്‌നീഷ്യനായി ജോലിചെയ്തുവന്നിരുന്ന രമ്യ ഒന്നരമാസംമുമ്പ് കമുകുംചേരിയിലെ വീട്ടിൽ വന്നുപോയിരുന്നു. രാജു-രമണി ദമ്പതിമാരുടെ മകളാണ്. ഏതായാലും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയുകയുളളുവെന്നും പുനലൂർ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























