Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

വീണയ്ക്ക് നേരെ ചീറ്റിയടുക്കുന്ന സ്വപ്‌ന സുരേഷ്;മകള്‍ക്ക് കവചമൊരുക്കാന്‍ തുനിഞ്ഞിറങ്ങി പിണറായി,സ്വപ്‌ന സിപിഎം സര്‍ക്കാര്‍ ത്രികോണ പോരിനിടയില്‍ സ്വപ്‌ന-വീണ യുദ്ധം,എന്താണ് ഈ പെണ്‍ പോരിന് കാരണം,പോരിനൊടുവില്‍ ആര് വീഴും ആര് വാഴും?

10 MARCH 2023 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ

സിപിഎമ്മിന് മേലെ ഇടിമുഴക്കത്തോടെ വീണ്ടും സ്വപ്‌ന സുരേഷ്. ഒരുവഴിക്കൂടെ ഈഡിയുടെ അടികിട്ടി നില്‍ക്കുമ്പോള്‍ മറുവഴിക്കൂടെ ഇടിത്തീ പോലെ സ്വപ്‌ന. സ്വപ്‌ന മുഖ്യമന്ത്രിയ്ക്ക് നേരെയും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് നേരെയും പടവാളെടുത്തിരിക്കുകയാണ്. എന്നാല്‍ സ്വപ്‌നയുടെ ഭീഷണിമുനയില്‍ ഒരാള്‍ കൂടിയുണ്ട്. കേരളം അധികം ചര്‍ച്ച ചെയ്യാതെ പോകുകയാണ് ആ പേര്. വീണ വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊന്നോമന പുത്രി വീണ വിജയന്‍. സര്‍ക്കാരും പാര്‍ട്ടിയും സ്വപ്‌നയും തമ്മിലുള്ള ത്രികോണ പോര് കടുക്കുമ്പോള്‍ ഒരു വഴിക്കൂടെ സ്വപ്‌നയും വീണയും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്.

സ്വപ്‌നയും വീണയും തമ്മിലുള്ള പോരിന് കാരണം എന്താണ്. എന്താണ് അവര്‍ക്കിടയിലെ പ്രശ്‌നം അതിന്റെ കൃത്യമായ വിവരങ്ങളാണ് പുറത്തുവരേണ്ടത്. മുന്‍പ് വെളിപ്പെടുത്തലുമായ് വന്നപ്പോഴും സ്വപ്‌ന പറഞ്ഞത് വീണയുടെ സാമ്രാജ്യം വളര്‍ത്താന്‍ സിഎം എന്ത് നെറികേടിനും കൂട്ടുനില്‍ക്കുമെന്നാണ്. കഴിഞ്ഞദിവസം ഫേസ്ബുക് ലൈവില്‍ വന്നപ്പോഴും സ്വപ്ന പറഞ്ഞത് കേരളവും ഇവിടുത്തെ ജനങ്ങളേയും വിറ്റുതുലച്ച് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ മകളുടെ സാമ്രാജ്യം വളര്‍ത്താന്‍ ശ്രമിക്കുന്നു. എന്റെ കൂടെ നില്‍ക്കുന്നവരെ എന്നെ വിശ്വസിക്കുന്നവരോടൊപ്പം നിന്ന് ഞാന്‍ ഫൈറ്റ് ചെയ്യും. ഇതിന്റെ അവസാനം കണ്ടേ ഞാനടങ്ങു എന്നാണ്. സ്വപ്ന മുഖ്യമന്ത്രിയ്ക്ക് ഒരു അന്ത്യശാസനം നല്‍കുകയായിരുന്നു. സ്വപ്‌ന വിരല്‍ ചൂണ്ടുന്നതും പോര് കടുപ്പിച്ചിരിക്കുന്നതും വീണയോടാണ്. എന്തിന് അതിന്‍രെ പിന്നാമ്പുറമാണ് അന്വേഷിക്കേണ്ടത്.

എനിക്കോ എന്റെ കുടുംബത്തിനോ സ്വപ്നയെ അറിയില്ലെന്ന് ആണ് വിവാദങ്ങളുടെ തുടക്കത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അത് പിന്നീട് മാറ്റിപ്പറയേണ്ടി വന്നു മുഖ്യമന്ത്രിയ്ക്ക്. ക്ലിഫ് ഹൗസില്‍ വരെ സ്വപ്‌ന എത്തിയെന്ന തെളിവടക്കം പുറത്തുവന്നതോടെ എല്ലാം പിണറായിയുടെ കൈയ്യില്‍ നിന്ന് പോയി. പിന്നീടിങ്ങോട്ട് കെട്ടഴിഞ്ഞത് സ്വപ്‌നയ്ക്ക് പിണരായി കുടുംബവുമായുള്ള ബന്ധത്തിന്റെ ആരോപണങ്ങളാണ്. സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് ജോലി വാങ്ങിക്കൊടുത്ത പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാറുമായ് വീണ വിജയന് ബന്ധമുണ്ട്. ബംഗളൂരുവിലെ എക്‌സാലോജിക് എന്ന വീണയുടെ കമ്പനി വെബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം പുകഞ്ഞതോടെ വെബ്‌സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തു. ഇത് നിയമസഭയില്‍ പ്രതിപക്ഷം എടുത്തിട്ട് അലക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി ശക്തിയുക്തം വാദിച്ചു അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന്. എന്നാല്‍ തെളിവടക്കം നിരത്തിയതോടെ മുഖ്യന്റെ വായടഞ്ഞു. ഇതുമാത്രമല്ല വിവാദം കത്തി നിന്നപ്പോള്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നപ്പോള്‍ നിന്ന നില്‍പ്പില്‍ സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നു. ഇതില്‍ വീണയുടെ ഇടപെടലുണ്ടായി എന്ന വിവാദം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായ് സ്വപ്‌നയ്ക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ വന്നു. അങ്ങനെ വീണയുമായ് ബന്ധപ്പെട്ട് സ്വപ്‌നയുടെ പേര് പലപ്പോഴായ് പുറത്ത് വന്നു. അപ്പോഴൊക്കെയും പൊട്ടിത്തെറിച്ച് രംഗത്ത് വന്നിട്ടുണ്ട് മുഖ്യമന്ത്രി. മകളുടെ പേരില്‍ വിവാദം വരുമ്പോള്‍ എതിരാളികളെ ചുഴറ്റിയെറിയാന്‍ മുഖ്യമന്ത്രി വരും. എന്നാല്‍ എല്ലാ വിവാദങ്ങളിലും വീണയുടെ പേരുണ്ട്.

സ്വപ്‌നയും വീണയും തമ്മിലുള്ള പോരിന്റെ വിവരങ്ങളാണ് പുറത്ത് വരാനുള്ളത്. വീണയെ വെറുതെ വിടാന്‍ സ്വപ്‌ന തയ്യാറല്ല. വീണയ്ക്ക് നേരെ ചീറ്റിയടുക്കുകയാണ് സ്വപ്‌ന. മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം വളര്‍ത്തുന്നു അതിന് കേരളം വിറ്റുതുലയ്ക്കുന്നുവെന്ന് സ്വപ്‌ന വെളിപ്പെടുത്തിയത്. വീണയുടെ സാമ്രാജ്യം തകര്‍ക്കാന്‍ ഞാന്‍ ഏതറ്റംവരെയും പോകുമെന്ന് ല്വപ്‌ന പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പെണ്‍ പോരാണ്. സ്വപ്‌ന വെല്ലുവിളിക്കുന്നത് ചില്ലറക്കാരിയെ അല്ല മുഖ്യമന്ത്രിയുടെ മകളേയാണ്. എന്തിനുംപോന്ന പിണറായി വിജയന്റെ മകളെ. അതിന് ചില്ലറ ധൈര്യമൊന്നുമല്ല ഇരട്ടച്ചങ്ക് തന്നെ വേണം. എനിക്കൊന്നും നഷ്ടപ്പെടാനില്ല നേടാനുമില്ല ഈ ധൈര്യമാണ് സ്വപ്‌നയ്ക്ക്. അങ്ങനെ നോക്കുമ്പോള്‍ ഇരട്ടച്ചങ്ക് സ്വപ്‌നയ്ക്ക് തന്നെയാണ്. അവരെ മുന്നില്‍ നിര്‍ത്തി പല കളിയും കളിച്ചവര്‍. ഇന്നവരെ തള്ളിപ്പറയുന്നു. ഇതോടെ സര്‍വ്വനാശത്തിന് തയ്യാറെടുക്കുകയാണ് സ്വപ്‌ന. സ്വപ്നയെ സംബന്ധിച്ച് അവര്‍ക്ക് ആരേയും ഭയപ്പെടാനില്ല. തന്നെ ഭയപ്പെടുത്താന്‍ നോക്കണ്ടായെന്ന് അവര്‍ പറഞ്ഞ് കഴിഞ്ഞു. പാര്‍ട്ടിയേയും സര്‍ക്കാരിനേയും പേടിയില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും വീണയ്ക്ക് നേരെ വലിയ പടപ്പുറപ്പാടാണ് സ്വപ്‌ന നടത്തുന്നത്. മകളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും മുഖ്യമന്ത്രി പോകും. അതിന് എല്ലാ സ്വാധീനവും ഉപയോഗിക്കുകയും ചെയ്യും. ഈ യുദ്ധം അവസാനിക്കുമ്പോള്‍ ആര് വാഴും ആര് വീഴും കാത്തിരുന്ന് കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (18 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (20 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (27 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (28 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (34 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends