Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഒറ്റരാത്രിയില്‍ ദേ കിടക്കുന്നു... സ്വപ്ന സുരേഷ് അവതരിപ്പിച്ച ബിജേഷ് പിള്ള കൊച്ചിയില്‍ പൊങ്ങി സിനിമാകഥയാക്കിയതോടെ സിപിഎമ്മിന് ആശ്വാസം; വെബ് സീരീസ് ഷൂട്ട് ഹരിയാനയിലോ മറ്റോ നടത്താമെന്ന് പറഞ്ഞത് സ്വപ്നയെന്ന് വിജേഷ് പിള്ള; നട്ടാല്‍ പൊടിക്കാത്ത നുണ; സ്വപ്നയുടേത് കള്ളക്കഥയെന്ന് സിപിഎം സെക്രട്ടറിയേറ്റ്

11 MARCH 2023 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ഒറ്റ രാത്രി കൊണ്ട് സ്വപ്ന സുരേഷ് പറഞ്ഞ കഥയ്ക്ക് ട്വിസ്റ്റുണ്ടാക്കി രംഗത്തെത്തിയിരിക്കുകയാണ് വിജേഷ് പിള്ള. സ്വപ്ന പറഞ്ഞ ഓരോ കാര്യത്തിനും സിനിമാ കഥപോലെ വിജേഷ് പിള്ള സമര്‍ത്ഥമായി എതിര്‍ത്തു. മാത്രമല്ല തനിക്ക് അമ്പലത്തില്‍ പോകാനാണ് താത്പര്യമെന്നും ബിജെപിക്കാരനാണെന്നും ഒക്കെ പറഞ്ഞു വച്ചു. ഇതോടെ വിജേഷ് പിള്ള സഖാക്കളുടെ കണ്ണിലുണ്ണിയായി.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്ന് വിജേഷ് പിള്ള വെല്ലുവിളിച്ചു. കോടതിയെ സമീപിച്ചാല്‍ തെളിവ് നല്‍കാമെന്ന സ്വപ്നയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി വിജേഷ് അറിയിച്ചു. എനിക്കെതിരായ തെളിവുണ്ടെങ്കില്‍ സ്വപ്ന പുറത്തുവിടട്ടെ. സുരക്ഷാ പ്രശ്‌നം മൂലം വെബ് സീരീസ് ഷൂട്ട് ഹരിയാനയിലോ മറ്റോ നടത്താമെന്ന് പറഞ്ഞത് സ്വപ്നയാണ്. സ്വപ്നയുടെ പുസ്തകത്തിലെ വിവരങ്ങളായിരുന്നു വെബ് സീരീസിന് ആധാരമെന്നും വിജേഷ് പിള്ള പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്നയുടെ ആരോപണം വിജേഷ് നേരത്തേ തള്ളിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിനു വേണ്ടി വെബ് സീരീസ് നിര്‍മിക്കുന്ന കാര്യം സംസാരിക്കാനാണ് സ്വപ്നയെ കണ്ടതെന്നും സ്വപ്നയുമായി ബിസിനസ് ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു വിജേഷിന്റെ വിശദീകരണം.

അതേസമയം, 'കെഞ്ചിര' സിനിമയുടെ സംവിധായകന്‍ മനോജ് കാനയുടെ ആരോപണങ്ങള്‍ വിജേഷ് പിള്ള നിഷേധിച്ചു. 'കെഞ്ചിര' സിനിമ കണ്ടത് വളരെക്കുറച്ച് ആള്‍ക്കാര്‍ മാത്രമാണെന്നും സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്താതിരുന്നത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും വിജേഷ് പിള്ള ചൂണ്ടിക്കാട്ടി. വിജേഷിന്റെ ഒടിടിയില്‍ പ്രദര്‍ശനം സുഗമമായിരുന്നില്ലെന്നും വക്കീല്‍ നോട്ടിസ് അയച്ചിട്ട് മറുപടി നല്‍കിയില്ലെന്നുമായിരുന്നു മനോജ് കാനയുടെ ആരോപണം.

അതേസമയം ഒത്തുതീര്‍പ്പിനായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരന്‍ ബന്ധപ്പെട്ടെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ മറുപടി നല്‍കി. സ്വര്‍ണ്ണ കടത്തില്‍ കേസ് എടുത്തത് കേന്ദ്ര ഏജന്‍സികളാണെന്നിരിക്കെ, കേസ് പിന്‍വലിക്കാന്‍ സിപിഎം വാഗ്ദാനം നല്കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജന്‍സികളുടെ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം.

എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കേസ് പിന്‍വലിക്കാന്‍ വാഗ്ധാനം നല്‍കിയെന്നത് നട്ടാല്‍ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്റെ പേരില്‍ പാര്‍ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേല അഴിച്ചുവിടാനാണ് പ്രതിപക്ഷ പാര്‍ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും വാര്‍ത്താക്കുറിപ്പില്‍ സിപിഎം ആരോപിച്ചു.

അതേ സമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സ്വപ്നസുരേഷിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ പിള്ളമാരില്ലെന്ന് പരിഹസിച്ച എംവി ഗോവിന്ദന്‍ ആദ്യ മിനിട്ടില്‍ തന്നെ പൊളിഞ്ഞ് പോയ തിരക്കഥയാണിതെന്ന് പറഞ്ഞു. ജാഥ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. ഇതോടെ വിജേഷിനെ പൊക്കാന്‍ ഇഡിയും കേരളത്തിലെത്തിയാല്‍ സ്വപ്നയെപ്പൊക്കാന്‍ പോലീസും കാത്തിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends