Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

 ഭവനഭേദന കവര്‍ച്ചാ കേസില്‍ തീവെട്ടി ബാബുവിന് പ്രൊഡക്ഷന്‍ വാറണ്ട്... വിചാരണക്കു മുന്നോടിയായി കുറ്റം ചുമത്താനാണ് പ്രതിയെ ഹാജരാക്കാനാവശ്യപ്പെട്ടത്, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ഏപ്രില്‍ 13 ന് ഹാജരാക്കണം, ബാബുവിനു ജാമ്യമില്ല, സ്ഥിരം കുറ്റവാളിയായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്

11 MARCH 2023 07:42 AM IST
മലയാളി വാര്‍ത്ത

More Stories...

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ

സംസ്ഥാനത്ത് 200 ഓളം മോഷണക്കേസില്‍ പ്രതിയും തലസ്ഥാന വാസികള്‍ക്ക് പേടി സ്വപ്നവുമായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന് പ്രൊഡക്ഷന്‍ വാറണ്ട്. വിചാരണയ്ക്ക് മുന്നോടിയായി കുറ്റം ചുമത്താനാണ് കോടതി പ്രതിയെ ഹാജരാക്കാനാവശ്യപ്പെട്ടത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റേതാണുത്തരവ്.


വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ഏപ്രില്‍ 13 ന് ഹാജരാക്കണം. ബാബുവിനു ജാമ്യം നിഷേധിച്ച കോടതി സ്ഥിരം കുറ്റവാളിയായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. അതേ സമയം തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന ബാബുവിന്റെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി പ്രതി വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ കോടതി മുമ്പാകെയുണ്ടെന്ന് വ്യക്തമാക്കിയാണ് വിടുതല്‍ ഹര്‍ജി തള്ളിയത്.


സ്ഥിരം കുറ്റവാളിയായ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും കുറ്റം ആവര്‍ത്തിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാനും മുന്‍ എ സി ജെ എം വിവിജാ രവീന്ദ്രന്‍ 2022 ല്‍ ഉത്തരവിട്ടു. കേരളത്തിലുടനീളം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊല്ലം ഉളിയനാട് വില്ലേജില്‍ പൂതക്കുളം കുളത്തൂര്‍ക്കോണം നന്ദു ഭവനില്‍ തീവെട്ടി ബാബു എന്ന ബാബു (62) വിനാണ് ജാമ്യം നിഷേധിച്ചത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രണ്ടാം പ്രതി കളിയിക്കാവിള സ്വദേശി അബ്ദുള്‍ റൗഫ് (24) ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.



പൂജപ്പുര അന്‍വര്‍ ഗാര്‍ഡന്‍സിന് സമീപം ശ്രീ വീട്ടില്‍ റിട്ടയേഡ് ഐ ആര്‍ എസ് ( ഇന്‍ഡ്യന്‍ റെവന്യൂ സര്‍വ്വീസ് ) ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റെ വീട് രാത്രി പതുങ്ങിയിരുന്ന് വാതില്‍ കുത്തിത്തുറന്ന് ഭവനഭേദനം നടത്തി അലമാരയിലെ സ്വര്‍ണ്ണവും വില പിടിപ്പുള്ള ഇലക്ടോണിക് ഉപകരണങ്ങളുമടക്കം 4 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലാണ് വിചാരണ തുടങ്ങുന്നത്. ജൂലൈ 20 ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ സെപ്റ്റംബര്‍ 18 നാണ് പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.


ജൂലൈ 9 മുതല്‍ മൂന്നു ദിവസം വീട്ടില്‍ ആളില്ലായെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി കവര്‍ച്ച നടത്തുകയായിരുന്നു. സിറ്റി ഷാഡോ പോലീസാണ് പ്രതികളെ ജൂലൈ 20 ന് വലയിലാക്കിയത്. ചോദ്യം ചെയ്തതില്‍ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ മണക്കാടുള്ള സര്‍ക്കിള്‍ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആക്റ്റീവ സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടു പോയതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പില്‍ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ചതും തീവെട്ടി ബാബുവാണെന്ന് കുറ്റസമ്മത മൊഴി നല്‍കിയതായി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.



അപകടകാരിയായ പ്രതിയാണ് ബാബു. അറസ്റ്റു ചെയ്യാനായി പിന്തുടരുന്ന പോലീസിന് പിടികൊടുക്കാതെ അപകടങ്ങളുണ്ടാക്കിയും കൈയ്യില്‍ കിട്ടുന്ന എന്തുമുപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പിടികൂടുന്ന വീട്ടുകാരെയും പോലീസുകാരെയും ഭീഷണിപ്പെടുത്തും. കോടതിയില്‍ ചെന്നാല്‍ പോലീസുകാര്‍ ഉപദ്രവിച്ചുവെന്ന് പരാതി പറയും. ഒരിക്കല്‍ പിടിയിലായപ്പോള്‍ സ്റ്റേഷനില്‍ നിന്ന് കൊടുത്ത കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പില്‍ വച്ച് ശരീരം മുഴുവന്‍ വരഞ്ഞ് ചോരയില്‍ കുളിച്ചു. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിക്കില്ല. മോഷണം നടത്തിയ ശേഷം വഴിയില്‍ കാണുന്ന ആരുടെയെങ്കിലും ഫോണ്‍ വാങ്ങി ഭാര്യയെ വിളിച്ച് പ്രത്യേക സ്ഥലത്ത് എത്താന്‍ പറയും.

ഇയാളുടെ ഭാര്യയാണ് മോഷണമുതല്‍ വിറ്റ് കാശാക്കുന്നത്. തുടര്‍ന്ന് ആഡംബര ജീവിതം നയിക്കും. മകന്‍ നന്ദു (27) അഞ്ചില്‍ പരം പിടിച്ചുപറി കേസില്‍ പ്രതിയാണ്. ഒടുവില്‍ 13 കിലോ കഞ്ചാവ് കേസില്‍ അകത്തായി. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ചതിന് ഒരിക്കല്‍ ഭാര്യയെ റാന്നി സ്റ്റേഷനില്‍ പിടി കൂടി. എന്നാല്‍ വച്ച് സ്റ്റേഷന്‍ മേശയില്‍ നിന്നെടുത്ത മൊട്ടു സൂചികള്‍ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പി. പിന്നെ ആശുപത്രിയില്‍ ആയി പോലീസിന് കാവല്‍ ഡ്യൂട്ടി. ഇയാളില്‍ നിന്ന് തൊണ്ടി മുതല്‍ റിക്കവറി നടത്തുന്നത് പോലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേസ് വാദിയ്ക്കുന്നതും സ്വയമേയാണ്. മനുഷ്യാവകാശ കമ്മിഷന് വ്യാജ പരാതിയും അയക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നതാണ് മുന്‍ ശിക്ഷാ പ്രതിയായ ഇയാളുടെ ശൈലി.



' മോഷണ കല ' യില്‍ 30 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട് ബാബുവിന്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരുന്നു ബാബു ആദ്യ കാലങ്ങളില്‍ മോഷണങ്ങള്‍ നടത്തിയത്. എന്നാല്‍ പോലീസുകാര്‍ തിരിച്ചറിഞ്ഞതോടെ തട്ടകം മലപ്പുറത്തേക്ക് മാറ്റി പരീക്ഷിച്ചു. 2018 ജൂലൈ 31 ന് മലപ്പുറം വാഴക്കാട് പോലീസ് എസ്‌കോര്‍ട്ടില്‍ ബസില്‍ കോടതിയില്‍ കൊണ്ടു പോകവേ അകമ്പടി പോലീസിനെ ബാബു അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലു വിളിക്കുകയും പോലീസുകാര്‍ പ്രതികരിക്കാതെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുന്ന വീഡിയോ ബസിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയത് വൈറലായി. വാഴക്കാട് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മോഷണത്തിന് കയറിയപ്പോള്‍ വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. അവര്‍ ഉറങ്ങിയിട്ടാകാം മോഷണമെന്ന് കരുതി കാത്തിരുന്ന ബാബുവും കൂട്ടാളിയും ഉറങ്ങിപ്പോയി. തുടര്‍ന്ന് മോഷണം കഴിഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിക്കവേ വീട്ടുകാര്‍ ഉറക്കമുണര്‍ന്നു.


മലപ്പുറത്തുകാര്‍ തൊണ്ടി സഹിതം കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കണ്ണൂര്‍ ഇരിട്ടിയിലെ മറ്റൊരാളുടെ പേരിലുള്ള ആധാര്‍ കാര്‍ഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കൂട്ടാളിക്കും ഇയാളുടെ യഥാര്‍ത്ഥ പേരറിയില്ല. ഒടുവില്‍ മലപ്പുറം വഴിക്കാട് പോലീസ് എ എസ്‌ഐ അസീസ് ഇയാളുടെ ഫോട്ടോ പോലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു. തുടര്‍ന്ന് കൊല്ലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ഇയാളെ തിരിച്ചറിഞ്ഞ് വിവരം കൈമാറുകയായിരുന്നു.

അതേസമയം തീ വെട്ടി ബാബു എന്ന പേര് വീണതിങ്ങനെ...

കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കവേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു കണ്ണുടക്കിയത്. ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളിപ്പുകളില്‍ എണ്ണ ഒഴിച്ചു കത്തിക്കുന്ന (തീവെട്ടി) വിളക്കിന്റെ കാല്‍ ഉപയോഗിച്ചാണ് ഇയാള്‍ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നത്. ഇതോടെയാണ് തീവെട്ടി ബാബു എന്ന വിളിപ്പേര് പോലീസുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ബാബുവിന് വീണത്.
2020 ആഗസ്റ്റില്‍ ബാബുവിനെ വര്‍ക്കല പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ബാധിതനായ ഇയാളെ വര്‍ക്കല കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കിടത്തി ചികിത്സ നല്‍കിയെങ്കിലും കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. 4 ആഴ്ചക്കു ശേഷം സെപ്റ്റംബര്‍ 6 ന് ഇയാള്‍ മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യവേ പള്ളിക്കല്‍ പോലീസും വര്‍ക്കല പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
പാരിപ്പള്ളിയിലെ അന്യ സംസ്ഥാന അതിഥി തൊഴിലാളികളെ പിടിച്ചു പറിച്ചതിന് ഇയാള്‍ക്കും മകന്‍ നന്ദുവിനുമെതിരെ കേസുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (18 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (20 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (27 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (28 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (34 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends