Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

അരലക്ഷം പേര്‍ എത്തും... കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഞായറാഴ്ച തൃശൂരില്‍; നാളത്തെ അമിത്ഷായുടെ സന്ദര്‍ശനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തുടക്കമാകും; അരലക്ഷം പേരുടെ പൊതുയോഗം; താരമാകാന്‍ ഉറച്ച് സുരേഷ് ഗോപി

11 MARCH 2023 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ

കഴിഞ്ഞ തവണ എടുത്തിട്ടും എടുക്കാതെ പോയ തൃശൂരിനെ ഇത്തവണയെടുക്കാന്‍ സുരേഷ് ഗോപി തയ്യാറാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഞായറാഴ്ചത്തെ തൃശ്ശൂര്‍ സന്ദര്‍ശനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ കേരളത്തിലെ തുടക്കമാകും. അമിത്ഷാ പങ്കെടുക്കുന്നത് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തിലാണ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാനേജ് മെന്റ് കമ്മിറ്റിയായി. എല്ലാ മണ്ഡലങ്ങളിലും യോഗങ്ങള്‍ വിളിക്കും.



കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്ലായിടത്തും സന്ദര്‍ശനം നടത്തുമെന്നും രമേശ് പറഞ്ഞു. അമിത്ഷായെത്തുമ്പോള്‍ ബി.ജെ.പി. പദ്ധതിയിടുന്നത് അരലക്ഷം പേരുടെ പൊതുയോഗം സംഘടിപ്പിക്കാനാണ്. വൈകീട്ട് നാലിന് തേക്കിന്‍കാട് മൈതാനിയിലാണ് പൊതുയോഗം. നെടുമ്പാശ്ശേരിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ശോഭാസിറ്റി ഹെലിപ്പാഡില്‍ ഒന്നരയോടെ എത്തുന്ന അമിത്ഷാ മൂന്നു പരിപാടികളിലാണ് പങ്കെടുക്കുക.

രണ്ടിന് ശക്തന്‍തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന. ശക്തന്‍തമ്പുരാനെ ഇരുമുന്നണികളും വിസ്മരിക്കുകയാണെന്നും ഉചിതസ്മാരകം ഉണ്ടായില്ലെന്നും പരിപാടി വിശദീകരിച്ച എം.ടി. രമേശ് ആരോപിച്ചു. മൂന്നുമണിക്ക് ജോയ്സ് പാലസിലാണ് നേതൃയോഗം. ഇതിനുശേഷം വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അതിനുശേഷമാണ് പൊതുയോഗം. പൊതുയോഗത്തിനുശേഷം കാര്‍മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും. പത്രസമ്മേളനത്തില്‍ അഡ്വ. കെ.ആര്‍. ഹരി, ജസ്റ്റിന്‍ ജേക്കബ്, എന്‍.ആര്‍. റോഷന്‍ എന്നിവരും പങ്കെടുത്തു.



കേരളം പിടിക്കാന്‍ ബിജെപി നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിദ്ദേശം. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീടുകളില്‍ കയറി ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ നിര്‍ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണമെന്നും ജെ പി നദ്ദ ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ ഓരോ മാസവും നേരിട്ടെത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കര്‍മ്മ പദ്ധതി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നീ സീറ്റുകള്‍ ലക്ഷ്യമിട്ടാണ്.


കേരളം പിടിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ ഈ കര്‍മ്മ പദ്ധതിയ്ക്കുള്ളത്. ഇതിനായി ഇന്നു മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമായി തുടങ്ങണമെന്നാണ് നദ്ദയുടെ നിര്‍ദേശം. ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ നിന്നും ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കേരളത്തിലും ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. മതപരിവര്‍ത്തന വിഷയം ഉള്‍പ്പെടെ ഉയര്‍ത്തികാട്ടിയും ക്രൈസ്തവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് പിന്തുണ നല്‍കിയും സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളാണ് ബിജെപി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (17 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (19 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (26 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (27 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (33 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends