Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

 വീടിനുള്ളില്‍ തീപടര്‍ന്ന് അമ്മയും മകനും വെന്തുമരിച്ച സംഭവത്തില്‍ ഇരുവരുടെയും ശരീരത്തു നേരിട്ട് പൊള്ളലേറ്റിട്ടില്ല... വീട്ടിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ച നിലയില്‍... വിവാഹമോചനം നേടിയതിനെത്തുടര്‍ന്ന് സോണി ഇന്ന് ജീവനാംശം കെട്ടിവയ്‌ക്കേണ്ടതായിരുന്നു.. മകന്റെ ആസൂത്രണമെന്ന് നിഗമനം

11 MARCH 2023 07:57 AM IST
മലയാളി വാര്‍ത്ത

More Stories...

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വീടിനുള്ളില്‍ തീപടര്‍ന്ന് അമ്മയും മകനും വെന്തുമരിച്ച സംഭവത്തില്‍ ഇരുവരുടെയും ശരീരത്തു നേരിട്ട് പൊള്ളലേറ്റിട്ടില്ല... വീട്ടിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്.

എന്നാല്‍ രണ്ടു പേരുടെയും ശരീരത്ത് നേരിട്ട് പൊള്ളലേറ്റിട്ടില്ല. തേവലക്കര അരിനല്ലൂര്‍ സന്തോഷ് ഭവനില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ലില്ലി വര്‍ഗീസ് (62) മകന്‍, സെക്രട്ടേറിയറ്റില്‍ പൊതുഭരണ വകുപ്പില്‍ അസി.സെക്ഷന്‍ ഓഫിസര്‍ സോണി വര്‍ഗീസ് (38) എന്നിവരാണ് മരിച്ചത്.



ഇന്നലെ രാവിലെ 8ന് വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കതക് പൊളിച്ചു കയറിയപ്പോള്‍ ഇരുവരെയും ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എല്ലാ മുറികളിലും പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചൂടും പുകയും ഏറ്റു വെന്തു മരിച്ചതായാണ് പ്രാഥമിക നിഗമനത്തിലുളളത്. വിവാഹമോചനം നേടിയതിനെത്തുടര്‍ന്ന് സോണി ഇന്ന് ജീവനാംശം കെട്ടിവയ്‌ക്കേണ്ടതായിരുന്നു. രാത്രി കുപ്പിയില്‍ പെട്രോള്‍ വാങ്ങിയിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.


ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയാണ് വീടിനുള്ളിലെ തീ അണച്ചത്. തെക്കുംഭാഗം പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തു. സംസ്‌കാരം നടത്തി.

ആന്റണി വര്‍ഗീസ് (സന്തോഷ്) ലില്ലിയുടെ മറ്റൊരു മകനാണ്.
അതേസമയം ഈ സംഭവം മകന്‍ ആസൂത്രിതമായി ചെയ്തതെന്നു നിഗമനം ശക്തിപ്പെടുന്നു. സാഹചര്യ തെളിവുകള്‍ അപഗ്രഥിച്ചു പൊലീസിന്റെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും മൃതദേഹം പരിശോധിച്ച ഡോക്ടറുടെ ആദ്യ നിഗമനം ഇത്തരത്തിലുള്ളതാണ്. സോണി വ്യാഴം രാത്രി പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. തന്റെ ഇരുചക്രവാഹനത്തില്‍ പെട്രോള്‍ തീര്‍ന്നതായി ധരിപ്പിച്ച് അയല്‍വാസിയുടെ വാഹനം വാങ്ങിയാണു പെട്രോള്‍ പമ്പില്‍ പോയത്. വീടിന്റെ ഗേറ്റ്, മറ്റു വാതിലുകള്‍, ജനാലകള്‍ എന്നിവ അകത്തുനിന്നു ബന്ധിച്ചിരുന്നു. മുന്‍ വാതില്‍ ബലംപ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചാലും സാധിക്കാതിരിക്കാനായി ഫ്രിജ് ചേര്‍ത്തു വച്ചിട്ടുണ്ടായിരുന്നു.




കത്തിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വാരിക്കൂട്ടി എല്ലാം മുറികളിലും തീ കൊളുത്തിയതായി ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലാക്കാവുന്ന നിലയിലായിരുന്നു. ഇതിനു പെട്രോള്‍ ഉപയോഗിച്ചതായാണു കണക്കാക്കുന്നത്. പകുതി പെട്രോളുമായി കുപ്പി വീടിനുള്ളില്‍ നിന്നു പൊലീസ് കണ്ടെടുത്തു. പുലര്‍ച്ചെ രണ്ടരയോടെ പ്ലാസ്റ്റിക് കത്തുന്ന ഗന്ധം പരിസരത്തു വ്യാപിച്ചെങ്കിലും പ്രദേശവാസികള്‍ കാര്യമാക്കിയില്ല.

രാവിലെ വീടിനുള്ളില്‍ നിന്നു പുക ഉയരുന്നത് കണ്ടതോടെയാണ് അയല്‍വാസികളില്‍ സംശയം ജനിച്ചത്. ഗേറ്റ് തുറക്കാനായികഴിയാത്തതിനെത്തുടര്‍ന്നു പൊലീസിലും അഗ്‌നിരക്ഷാ നിലയത്തിലും വിവരം അറിയിക്കുകയായിരുന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ വിവാഹമോചനവും ജീവനാംശവും നല്‍കേണ്ടി വരുന്നതും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലുള്ളത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 minute ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (20 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (22 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (29 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (30 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (36 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

Malayali Vartha Recommends