Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്രമുഖരെ വെട്ടി അമിത് ഷായ്ക്ക് അരികിലേക്ക് സുരേഷ് ​ഗോപി... കേരളത്തിന്റെ കേന്ദ്രമന്ത്രി! സുരേഷ് ​ഗോപി കേന്ദ്രത്തിലേക്ക്....

12 MARCH 2023 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

വൈകിട്ട് തൃശൂർ തേക്കിൻകാട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ പാർട്ടി പദവിയിലുള്ള ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിക്ക് പ്രസംഗിക്കാൻ അവസരം നൽകിയതിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അടുത്തു നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെയെന്ന അനൗദ്യോഗിക പ്രഖ്യാപനം തന്നെയാണ് ഇതെന്നാണ് അവർ വിലയിരുത്തുന്നത്. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാർട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്.

യോഗത്തിൽ സുരേഷ് ഗോപിക്കു പുറമേ ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ എന്നിവർ മാത്രമാണ് പ്രസംഗിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ സ്ഥാനാർത്ഥിയെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അന്നത്തെ പരാജയത്തിനുശേഷം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നേടിയ വോട്ടുകളാണ് ബിജെപിയ്ക്ക് ആത്മവിശ്വാസം നല്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും അവയുടെ പ്രചരണവുമായിരിക്കും ഇനിയുള്ള നാളുകളിലെ മുഖ്യപ്രചരണ ആയുധം. കഴിഞ്ഞ രണ്ട് വര്‍ഷമായി സുരേഷ് ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

നിരവധി പേര്‍ക്ക് ധനസഹായം നല്കുകയും ദുരന്ത മേഖലകളില്‍ ഓടിയെത്തുകയും ചെയ്യുന്ന ജനകീയ നേതാവായ വളരാനാണ് അദ്ദേഹവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയും നാൾകൊണ്ട് ഏറെ വ്യക്തി ബന്ധങ്ങളും മണ്ഡലത്തിൽ അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം പാർട്ടിക്ക് പ്രയോജനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. പാർട്ടി സംസ്ഥാനത്ത് വിജയ പ്രതീക്ഷ പുലർത്തുന്ന ഒരു മണ്ഡലം കൂടിയാണ് തൃശൂർ.

ഇന്ന് ഉച്ചയ്ക്ക് കുട്ടനെല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നേരത്തെ ലുലു ഹെലിപാഡിൽ ഇറങ്ങുമെന്നാണ് നിശ്ചയിച്ചതെങ്കിലും റോഡ് പണികൾ നടക്കുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടനെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.

ബി.ജെ.പിയുടെ രണ്ട് പരിപാടികളിലും ശക്തൻ സമാധിയിലെ പുഷ്പാർച്ചനയും വടക്കുന്നാഥ ക്ഷേത്ര ദർശനവുമാണ് അമിത്ഷായുടെ ഏകദിന സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിനാണ് വടക്കെച്ചിറയ്ക്ക് സമീപമുള്ള കൊട്ടാരത്തിലെ ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അമിത് ഷാ എത്തുന്നത്.

ബി.ജെ.പി നേതാക്കൾക്ക് പുറമേ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നു മണിക്കാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗം. ജോയ് പാലസിൽ നടക്കുന്ന യോഗത്തിൽ അമിത് ഷായ്ക്ക് പുറമേ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശൻ, സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുക്കും.

തൃശ്ശൂരിനെ ലക്ഷ്യമാക്കി ബിജെപിയും സുരേഷ് ഗോപിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം നെ വലിയ ബുദ്ധിമുട്ടികളിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം എംപി എന്ന നിലയിലും അല്ലാതെയും സാധാരണക്കാര്‍ക്കായി നല്കുന്ന സഹയാങ്ങള്‍ സിപിഎം നെ ചൊടിപ്പിച്ചിരിക്കുന്ന എന്ന് വ്യക്തമായത് എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരേധ ജാഥയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്.

ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറഞ്ഞവര്‍ക്ക് ഉണ്ടായിരുന്ന 16% വോട്ട് 12 ശതമാനമായി കുറഞ്ഞത് നമ്മള്‍ കണ്ടതാണ് എന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.

തെക്കെ ഗോപുര നടയിൽ വൈകിട്ട് അഞ്ചിന് അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അഞ്ചിന് നിശ്ചയിച്ച പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശന നടത്തിയ ശേഷം റോഡ് മാർഗ്ഗം കൊച്ചിയിലേക്ക് തിരികെ പോകും.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ. കെ.ആർ. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.

അതേസമയം, അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതിനാൽ രാവിലെ മുതൽ പൊലീസിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നുച്ചയ്ക്കു 12 മുതൽ വൈകിട്ടു പൊതുസമ്മേളനം അവസാനിക്കുന്നതു വരെ നഗരഹൃദയത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

കനത്ത സുരക്ഷയൊരുക്കാൻ സിറ്റി പൊലീസിനു നിർദേശം ലഭിച്ചു. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. വേദിയിലും പരിസരത്തുമായി ഇന്നലെ ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലെങ്ങും ഉയര്‍ന്നിട്ടുണ്ട്. ഇന്നു രാവിലെ മുതൽ വൈകിട്ടു വരെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും വാഹന പാർക്കിങ് അനുവദിക്കില്ല. കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാറ്റിക് പാർക്കിങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗർ, പടിഞ്ഞാറേക്കോട്ട നേതാജി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

പാലക്കാട്, പുത്തൂർ, ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഐടിസി ജംക്‌ഷൻ വഴി ശക്തനിലെത്തി മടങ്ങണം. മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തു നിന്നുള്ള ബസുകൾ ബിഷപ് പാലസ്, അശ്വനി ജംക്‌ഷൻ വഴി വടക്കേ സ്റ്റാൻഡിലെത്തി മടങ്ങണം. ചേറൂർ ഭാഗത്തു നിന്നുള്ള ബസുകൾ രാമനിലയം വഴി വടക്കേ സ്റ്റാൻഡിലെത്തി മടങ്ങണം. കുന്നംകുളം ദിശയിൽ നിന്നെത്തുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കൽ, അശ്വനി, ചെമ്പൂക്കാവ്, ഐടിസി, ഇക്കണ്ട വാരിയർ റോഡ് വഴി ശക്തനിലെത്തി സർവീസ് നിർത്തി മടങ്ങണം.

വാടാനപ്പിള്ളി, കാഞ്ഞാണി, അന്തിക്കാട്, അയ്യന്തോൾ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചു മടങ്ങണം. കൂർക്കഞ്ചേരി ഭാഗത്തു നിന്നുള്ള ബസുകൾ ബാല്യ ജംക്‌ഷൻ വഴി ശക്തനിലെത്തി മടങ്ങണം. ആമ്പല്ലൂർ ഭാഗത്തു നിന്നുള്ള ബസുകൾ ശക്തനിലെത്തി സർവീസ് അവസാനിപ്പിച്ചു മടങ്ങണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (6 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (42 minutes ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (2 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (3 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (3 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (3 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (3 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

Malayali Vartha Recommends