ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും നിയമസഭാ സമ്മേളനം ചേരും... ബ്രഹ്മപുരം മാലിന്യ പ്‌ളാന്റിലെ തീപിടിത്തം ചര്‍ച്ചാവിഷയമായേക്കും....

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയേറെ. ബ്രഹ്മപുരം മാലിന്യ പ്‌ളാന്റിലെ തീപിടിത്തമാവും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്.
പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാനോ, കൊച്ചി നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ ബദല്‍ സംവിധാനമൊരുക്കാനോ കഴിയാത്തത് ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കും. പതിവു പോലെ, സഭയിലെ മേല്‍ക്കോയ്മയാവും ഭരണപക്ഷത്തിന്റെ പ്രതിരോധം.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന് മറ്റൊരായുധമാണ്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നാ സുരേഷ് കടുത്ത ആരോപണമുന്നയിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിട്ടും നിയമനടപടിക്ക് മുതിരാത്ത സര്‍ക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടും പ്രതിപക്ഷത്തിന് വടിയാവും.മാര്‍ച്ച് 30 വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും 23 നോ 24 നോ അവസാനിപ്പിക്കാനും സാദ്ധ്യതയേറെയുണ്ട്.
https://www.facebook.com/Malayalivartha























