Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നേരിടാന്‍ മടിയില്ല... ബില്ലുകള്‍ തടഞ്ഞുവയ്ക്കാന്‍ കാലാവധി ഭരണഘടനയില്‍ പറയാത്തതിനാല്‍ തടഞ്ഞുവയ്ക്കുന്നതില്‍ നിയമ പ്രശ്‌നങ്ങളില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം; ഒപ്പിടാത്ത ബില്ലുകളില്‍ സര്‍ക്കാര്‍ കേസിനു പോയാല്‍ നേരിടാനുറച്ച് ഗവര്‍ണര്‍

14 MARCH 2023 07:25 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇടവേളയ്ക്ക് ശേഷം സര്‍ക്കാരും ഗവര്‍ണറും വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത് കോടതിയാണെന്ന് മാത്രം. വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വൈകാതെ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നു സൂചന.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതു മന്ത്രിസഭയുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങിയാകണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പരാതിയുമായി സുപ്രീം കോടതിക്കു മുന്നിലെത്തുക. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞു വച്ചിരിക്കുന്നതു മൂലം ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണെന്ന വിവരവും സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കും.

അതേസമയം നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ ഒപ്പിടാത്തതിന് തനിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍, ഭരണഘടനാപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി കേസിനെ നേരിടാന്‍ ഗവര്‍ണര്‍. ബില്ലുകളിലൊപ്പിടാന്‍ ഭരണഘടനയില്‍ കാലപരിധി നിഷ്‌കര്‍ഷിക്കാത്തതിനാല്‍, അവ തടഞ്ഞുവയ്ക്കുന്നതില്‍ നിയമ പ്രശ്‌നങ്ങളില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതികള്‍ ഇടപെടാറില്ല. 8 ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരായ ഹര്‍ജി കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കുകയോ , തടഞ്ഞുവയ്ക്കുകയോ, പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. ബില്‍ തിരിച്ചയച്ചാല്‍ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ വീണ്ടും അയയ്ക്കുന്ന പക്ഷം ഒപ്പിട്ടേ പറ്റൂ. അതിനാലാണ് രാജ്ഭവനില്‍ തടഞ്ഞുവയ്ക്കുന്നത്.

തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളിലൊപ്പിടണമെന്ന് മുഖ്യമന്ത്രി കത്തെഴുതിയിട്ടും 5 മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഫലമില്ലാതായതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ബില്ലുകള്‍ നിയമമാവാത്തത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാവും സര്‍ക്കാരിന്റെ കേസ്. മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കാനാവും. അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

ഗവര്‍ണര്‍വിശ്രമത്തിലാണ്. പനിയും അണുബാധയും സുഖപ്പെട്ടെങ്കിലും കടുത്ത ക്ഷീണം കാരണം രാജ്ഭവനില്‍ വിശ്രമത്തിലാണ് ഗവര്‍ണര്‍. സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പരിപാടികളെല്ലാം റദ്ദാക്കി.

ഒന്നുകില്‍ ബില്ലുകള്‍ ഒപ്പിടാതെ മടക്കുക, അല്ലെങ്കില്‍ തുടര്‍ നടപടിക്കായി അവ രാഷ്ട്രപതിക്ക് അയയ്ക്കുക ഇതാണു ഗവര്‍ണറുടെ മുന്നിലുള്ള വഴികള്‍. ഇതു രണ്ടിനും വഴങ്ങുന്നില്ലെന്നാണു സര്‍ക്കാരിന്റെ പരാതി.

അതേ സമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമാനുസൃതം ആണെന്ന് ഉറപ്പില്ലാത്തതിനാലും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതു കൊണ്ടുമാണ് അംഗീകാരം നല്‍കാത്തതെന്നാണു ഗവര്‍ണറുടെ നിലപാട്. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ഇത്തരം ബില്ലുകളില്‍ ഒപ്പുവയ്ക്കാനുള്ള ബുദ്ധിമുട്ടും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ ഒപ്പു വയ്ക്കാനുള്ള പ്രധാന ബില്ലുകള്‍ ഇവയാണ്

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള 2 ബില്ലുകള്‍.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍.

സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിനു മുന്‍തൂക്കം ലഭിക്കുന്നതിനുള്ള ബില്‍.

സര്‍വകലാശാലാ അപ്ലറ്റ് ട്രൈബ്യൂണല്‍ നിയമഭേദഗതി ബില്‍.

മില്‍മ സഹകരണ ഭേദഗതി ബില്‍.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (28 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (35 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (42 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (48 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (54 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (55 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (59 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (59 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends