Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മറുപടിയ്ക്ക് എണ്ണിക്കോ... സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാല്‍ കേരളത്തില്‍ ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍; ഗോവിന്ദ, ഗോവിന്ദ എന്ന് എല്ലാ ദിവസവും വിളിക്കുകയാണ്; നിങ്ങളും വിളിക്കുന്നില്ലേ; തൃശൂരും കണ്ണൂരും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ബിജെപി നേടില്ല; രണ്ട് സ്ഥലങ്ങളിലും മൂന്നാം സ്ഥാനമായിരിക്കും

14 MARCH 2023 07:32 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗിന് അതേ രീതിയില്‍ മറുപടി നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയ്ക്കിടെയാണ് സുരേഷ് ഗോപിയെ പരിഹസിച്ച് എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്.

സിനിമാ ഡയലോഗ് വെച്ച് കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട എന്നും തന്റെ പേര് എല്ലാ ദിവസവും ഇപ്പോള്‍ സുരേഷ് ഗോപി വിളിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പ്രസംഗത്തില്‍ പറഞ്ഞു. 'എനിക്ക് ഒരു സംശയവും ഇല്ല. തൃശൂരും കണ്ണൂരും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ബിജെപി നേടില്ല. രണ്ട് സ്ഥലങ്ങളിലും മൂന്നാം സ്ഥാനമായിരുക്കും ബിജെപിക്ക് ലഭിക്കുക. സിനിമാ ഡയലോഗ് വെച്ച് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട' എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അമിത്ഷായും നരേന്ദ്ര മോദിയും എല്ലാ തവണയും പറയുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്നാണ്. ഒരു സിനിമാ നടനും അത് പോലെ പറയുന്നുണ്ട്. തൃശൂരും കണ്ണൂരും ജയിക്കുമെന്നാണ് പറയുന്നത്. അദ്ദേഹം ഇപ്പോള്‍ എല്ലാ ദിവസവും ഗോവിന്ദാ എന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ്. എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിക്കു വീണ്ടും അവസരം നല്‍കണമെന്ന അമിത് ഷായുടെ ആവശ്യം കേരളം തള്ളുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനാണ് എംവി ഗോവിന്ദന്റെ മറുപടി. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. എംവി ഗോവിന്ദനെതിരേയും സുരേഷ് ഗോപി സംസാരിച്ചിരുന്നു.

ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോള്‍ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

''ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, നിങ്ങളെയൊക്കെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.''

തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും. ഏതു ഗോവിന്ദന്‍ വന്നാലും ഹൃദയം കൊണ്ട് തൃശൂര്‍ എടുക്കും' - സുരേഷ് ഗോപി പറഞ്ഞു. കേരളം ബി.ജെ.പി പിടിച്ചെടുക്കും. 'ഒരു നരേന്ദ്രന്‍ വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും.' ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് കോടിക്കണക്കിന് രൂപ ചെലവാക്കി സര്‍ക്കാര്‍ നിയോഗിച്ച സി.പി.എമ്മിന്റെ കൂലിയെഴുത്തുകാരായ ട്രോളന്മാര്‍ക്കു വേണ്ടിയാണ്.

കൂലിക്കെഴുതുന്നതിനു കോടിക്കണക്കിന് രൂപ ചെലവാക്കി സര്‍ക്കാര്‍ വേണ്ടി നിയോഗിച്ച അന്തം കമ്മികള്‍ ചൊറിയന്‍ മാക്രി കൂട്ടങ്ങള്‍, വരൂ ട്രോള്‍ ചെയ്യൂ. നിങ്ങള്‍ ഇനിയും തന്നെ ട്രോള്‍ ചെയ്തു വളര്‍ത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചാരിറ്റി രാഷ്ടീയമാക്കാന്‍ പാടില്ലങ്കില്‍ നുണയും വഞ്ചനയും രാഷ്ട്രീയായുധങ്ങളാക്കരുതെന്ന് എം.വി. ഗോവിന്ദനോട് പറയുന്നതായും സുരേഷ് ഗോപി പറഞ്ഞു. ഇതിന് മറ്റൊരു വാക്കുണ്ടെന്നും അത് ക്ഷേത്രമൈതാനിയില്‍ താന്‍ ഉപയോഗിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അത് എം.വി. ഗോവിന്ദന്റെ മുഖത്തു നോക്കി പറയാനുള്ള ചങ്കൂറ്റമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില ഓട്ടചങ്കുകളാണ് ഇപ്പോള്‍ ഇരട്ടചങ്ക് എന്ന് പറഞ്ഞു നടക്കുന്നത്. ഒരു നരേന്ദ്രന്‍ വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോളൂ കേരളം എടുത്തിരിക്കും.നിങ്ങളുടെ ചെയ്തികളാണ് അതിന് കാരണമാകുക എന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (28 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (35 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (42 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (48 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (54 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (55 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (59 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (59 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends