Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അത്രയ്ക്ക് മോഹിച്ചു പോയി... ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 20 മണ്ഡലങ്ങളിലും കെ.സുരേന്ദ്രന്റെ പദയാത്ര നടത്താനുള്ള തീരുമാനത്തിന് അമിത്ഷായുടെ വേഗപ്പൂട്ട്; ബൂത്ത് കമ്മിറ്റികള്‍ ശാക്തീകരിച്ചശേഷം പദയാത്ര നടത്തിയാല്‍ മതിയെന്ന് നിര്‍ദേശം

14 MARCH 2023 07:43 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി ഇന്ത്യ മൊത്തം നടന്നെങ്കില്‍ ഗോവിന്ദന്‍മാഷ് വാഹനത്തില്‍ കേരളം മൊത്തം ജാഥ നടത്തുന്നെങ്കില്‍ എന്തെങ്കിലും ചെയ്താലെന്താ കുഴപ്പം. അങ്ങനെയാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രം അത് പൊളിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 20 മണ്ഡലങ്ങളിലും പദയാത്ര നടത്താനുള്ള തീരുമാനത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ഉടക്ക്. ബൂത്ത് കമ്മിറ്റികള്‍ ശാക്തീകരിച്ചശേഷം പദയാത്ര നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

യാത്രയോടെ താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളുകയായിരുന്നു. ബൂത്ത് ശാക്തീകരണ പരിപാടിക്കൊപ്പം കര്‍ഷകര്‍, വിമുക്തഭടര്‍, യുവാക്കള്‍ എന്നിവരുടെ സമ്മേളനങ്ങള്‍ നടത്തും. ഏപ്രില്‍-മേയ് മാസങ്ങളില്‍ പദയാത്ര നടത്താനായിരുന്നു ആലോചന. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് പദയാത്ര നീട്ടിവെച്ചതെന്നാണ് സുരേന്ദ്രന്‍ വിഭാഗം പറയുന്നത്.

കടുത്ത ചൂട് വെല്ലുവിളിയാകും എന്നതും പദയാത്ര നീട്ടിവെക്കാന്‍ കാരണമായി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പദയാത്ര നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. തിരഞ്ഞെടുപ്പിനോട് അടുത്തസമയത്ത് പദയാത്ര നടത്തിയാല്‍ ഗുണമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ടായി.

20 ലോക്സഭാ മണ്ഡലങ്ങളിലും ഒരുദിവസം വീതമുള്ള പദയാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കാസര്‍കോട്ടുനിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര നടത്താനാണ് ഇപ്പോഴത്തെ ആലോചന. കഴിഞ്ഞ ദേശീയ നിര്‍വാഹകസമിതി തീരുമാനിച്ച 'നന്ദി മോദി' അടക്കമുള്ള പരിപാടികളൊന്നും കേരളത്തില്‍ വിജയിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബൂത്ത് ശാക്തീകരണത്തിന് അതീവ ശ്രദ്ധകൊടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്രനേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ കേരള യാത്രയ്ക്കു പിന്നാലെ ഏപ്രില്‍ അവസാനത്തോടെയോ മേയിലോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം ആലോചിച്ചത്. കഴിഞ്ഞമാസം ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിനു കത്ത് നല്‍കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ യാത്രകള്‍ തീരുമാനിക്കും. ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള നിശബ്ദ പ്രവര്‍ത്തനങ്ങളിലാണ് ബിജെപി നേതാക്കള്‍. പന്ത്രണ്ടിന് തൃശൂരെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തും. കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണു കെ.സുരേന്ദ്രന്‍ പദ്ധതിയിട്ടത്. അതാണ് ഇപ്പോള്‍ മാറ്റിവച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ ആറുമണ്ഡലങ്ങളില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. മൂന്നുവീതം മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാരായ ശോഭാ കരന്തലജെ, ഭഗവത് റാവു ഖുബ എന്നിവര്‍ക്കാണ്.

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ജനുവരിയിലെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ കാലാവധി 2024 ജൂണ്‍ വരെ നീട്ടി. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ജെ.പി.നഡ്ഡയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

സംസ്ഥാന നേതൃത്വം മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പിക്കാനായതോടെയാണ് സുരേന്ദ്രന് സ്ഥാനത്ത് തുടരാനായത്. ഇതിന് പിന്നാലെയാണ് പദയാത്രയെപ്പറ്റി ചിന്തിച്ചത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (28 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (35 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (42 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (48 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (54 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (55 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (59 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (59 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends