Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മിന്നലായി മുരളി... കെ മുരളീധരനും എകെ രാഘവനും നോട്ടീസ് കൊടുത്ത് പുലിവാല്‍ പിടിച്ച് കെ സുധാകരന്‍; കോണ്‍ഗ്രസിലെ കലഹം അവസാനിപ്പിക്കാന്‍ ശ്രമിച്ചു; അവസാനം എല്ലാവരും സുധാകരനെതിരേ; ഹൈക്കമാന്‍ഡ് ഇടപെടല്‍ വരും

14 MARCH 2023 07:48 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വായ് അടപ്പിക്കാന്‍ ശ്രമിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് കൂട്ട പ്രഹരം. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ കലഹം പ്രധാനമായും ലക്ഷ്യംവെക്കുന്നത് കെ. സുധാകരനെയാണ്.

കെ. മുരളീധരനാണ് എതിര്‍പ്പുമായി മുന്നിട്ടിറങ്ങിയതെങ്കിലും എ ഗ്രൂപ്പിന്റെയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്. പാര്‍ട്ടി കാര്യങ്ങള്‍ മുതിര്‍ന്ന നേതാക്കളോട് ആലോചിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയില്‍ രണ്ട് എം.പി.മാരെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കാനെന്നപേരില്‍ കെ.പി.സി.സി. പ്രസിഡന്റ് ചാടിപ്പുറപ്പെടേണ്ടിയിരുന്നില്ലെന്ന വികാരമാണ് എ, ഐ ഗ്രൂപ്പുകളിലുള്ളത്.

എം.കെ. രാഘവനും കെ. മുരുളീധരനും എ.ഐ.സി.സി. അംഗങ്ങളും എം.പി.മാരുമായതിനാല്‍ അവര്‍ക്ക് അച്ചടക്കത്തിന്റെ പേരില്‍ കത്തുനല്‍കേണ്ടത് എ.ഐ.സി.സി.യില്‍ നിന്നാണെന്നാണ് അവരുടെ പക്ഷം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സുധാകരന്‍ തങ്ങള്‍ക്ക് കത്തുനല്‍കിയതും ഇരുവരുടെയും പ്രസ്താവനകളിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതും തങ്ങളെ ഇകഴ്ത്താനുള്ള നടപടികളായാണ് അവര്‍ കണ്ടത്.

ഇതിന്റെ പേരിലാണ്, വായ മൂടിക്കെട്ടാനാണ് തീരുമാനമെങ്കില്‍ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചത്. ഇപ്രാവശ്യവും പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചവരാണ് ഇരുവരും. കെ. മുരളീധരന്റെ പ്രഖ്യാപനത്തെ ഹൈക്കമാന്‍ഡ് ഇടപെടലിനുള്ള സമ്മര്‍ദമായാണ് വിലയിരുത്തുന്നത്.

എ, ഐ ഗ്രൂപ്പുകളും ഈയാവശ്യം താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍ എന്നിവരോട് നേരത്തേതന്നെ ഉന്നയിച്ചിരുന്നു. സംസ്ഥാനതലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു ആലോചനാസംവിധാനമാണ് അവരുടെ ആവശ്യം. 60 കെ.പി.സി.സി. അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത് ഏകപക്ഷീയമായിപ്പോയി എന്നതാണ് അവസാന പ്രകോപനമെങ്കിലും വി.ഡി. സതീശന്‍-കെ. സുധാകരന്‍ ടീം വന്നതിനുശേഷം നടത്തിയ പുനഃസംഘടന ആദ്യംമുതലേ ഗ്രൂപ്പ് നേതൃത്വത്തിന് ദഹിക്കുന്നതായിരുന്നില്ല.

എന്നാല്‍, ഗ്രൂപ്പ് മാനേജര്‍മാരോട് ചോദിച്ചുമാത്രം പുനഃസംഘടനയെന്ന വാദം നടക്കില്ലെന്ന മറുവാദമാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്. ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ പട്ടിക ജില്ലകളില്‍നിന്ന് ചോദിച്ചിരുന്നു. 15-നകമെങ്കിലും അവ ലഭ്യമാക്കി പുനഃസംഘടന നടത്താനാണ് കെ.പി.സി.സി. നേതൃത്വം തീരുമാനിച്ചത്. കാര്യങ്ങള്‍ വഷളായസ്ഥിതിക്ക് ഗ്രൂപ്പുകള്‍ നിസ്സഹകരണത്തിലാണ്.

പരസ്യ പ്രസ്താവനയില്‍ നോട്ടിസ് നല്‍കിയ കെപിസിസി നേത്യത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ലോക് സഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്നും നോട്ടീസ് നല്‍കിയത് ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമാണെന്നും മുരളീധരന്‍ തുറന്നടിച്ചു. അതേസമയം വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ കെ സുധാകരന്‍ തയ്യാറായില്ല.

പരസ്യ പ്രസ്താവനയില്‍ കെപിസിസിനെ നേതൃത്വത്തിന്റെ നോട്ടീസിനെതിരെ നിലപാട് കടുപ്പിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. നേതൃത്വത്തിനെതിരെ തുറന്നടിക്കുക മാത്രമല്ല സമ്മര്‍ദ്ദത്തിലാക്കുക കൂടിയാണ് മുരളീധരന്‍. നോട്ടീസ് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനാണെന്ന് പ്രതികരിച്ച മുരളീധരന്‍ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി

അഭിപ്രായം പറയാന്‍ കഴിയുന്ന വേദികളായ രാഷ്ട്രീയ കാര്യസമിതിയും നിര്‍വാഹക സമിതിയും ചേര്‍ന്നിട്ട് കുറെ കാലമായി. രണ്ട് എം പി മാരെ പിണക്കിയത് നല്ലതിനല്ലെന്നും മുരളിധരന്‍ മുന്നറിയിപ്പ് നല്‍കി. കെ മുരളീധരന്റെ വിമര്‍ശനത്തോട് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഘടനാ പ്രശ്നങ്ങള്‍ കെപിസിസി പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (27 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (34 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (41 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (47 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (53 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (54 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (58 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (58 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends