Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കൊച്ചിയെ പോലെ കൊല്ലവും നിന്ന് കത്തിയേനേ;സോണ്‍ടയെ ചവിട്ടിപ്പുറത്താക്കി കൊല്ലം കോര്‍പറേഷന്‍;നേതാവിന്റെ മരുമോന്റെ കമ്പനി ഉഡായിപ്പ് കടക്ക് പുറത്ത്,ഈ തട്ടിക്കൂട്ട് കമ്പനിയെക്കൊണ്ട് പണിമേടിച്ചത് കൊച്ചി,മരുമോന് മുട്ടന്‍ പണിവരുന്നുണ്ട്‌

14 MARCH 2023 11:54 AM IST
മലയാളി വാര്‍ത്ത

കൊച്ചി മാത്രമല്ല കൊല്ലവും നിന്ന് കത്തിയേനെ. കത്തിക്കുന്നത് സിപിഎം നേതാവിന്റെ മരുമകന്റെ തട്ടിക്കൂട്ട് കമ്പനി സോണ്‍ട ഇന്‍ഫ്രാടെക് തന്നെ. തലനാരിഴയ്ക്ക് കൊല്ലംകാര്‍ രക്ഷപ്പെട്ടു. കൊല്ലംകോര്‍പറേഷനിലെ മാലിന്യ നിര്‍മ്മാജനത്തിനും കരാറേറ്റെടുക്കാന്‍ സോണ്‍ട നീക്കം നടത്തിയിരുന്നു. ബയോ മൈനിംഗ് എന്താണെന്ന് പോലും അറിയാത്ത ഈ തട്ടിക്കൂട്ട് കമ്പനി വന്‍ ഡിമാന്റുകളാണ് മുന്നോട്ടുവെച്ചത്. 25 ശതമാനം തുക കമ്പനി മുന്‍കൂറായി ആവശ്യപ്പെട്ടു. കരാറില്‍ സെക്യൂരിറ്റി നല്‍കാനും കമ്പനി തയ്യാറായില്ല. കരാറില്‍ നിന്ന് വ്യതിചലിച്ചതു കൊണ്ടാണ് മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്ക് കമ്പനിയെ ഒഴിവാക്കിയതെന്ന് കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ് പറയുന്നു. ഈ തട്ടിക്കൂട്ട് കമ്പനിക്കാണ് കൊച്ചി കോര്‍പറേഷന്‍ കരാര്‍ കൊടുത്ത് പണി മേടിച്ചിരിക്കുന്നത്. എന്നാല്‍ നേതാവിന്റെ മരുമകന്റെ കമ്പനിക്ക് കൊല്ലം കോര്‍പറേഷന്‍ കരാര്‍ കൊടുക്കാതിരുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ കൊണ്ടാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

സോണ്‍ടയുമായുള്ള കരാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് 2019-20 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് 2020ല്‍ നിലവില്‍ വന്ന ഞങ്ങളുടെ കൗണ്‍സിലിന് ഈ വിഷയം ആദ്യം തന്നെ പരിശോധിക്കേണ്ടിവന്നു. കാരണം, മാലിന്യനീക്കം നിശ്ചിതകാലയളവിനുള്ളില്‍ നടത്തിയില്ലെങ്കില്‍ ആറുകോടി രൂപയോളം അടയ്ക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശം വന്നിരുന്നു. അതിനാലാണ് നിലവിലെ കൗണ്‍സില്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ വിഷയം തന്നെ ആദ്യംതന്നെ പരിഗണിച്ചത്. അപ്പോഴാണ് സോണ്‍ട കമ്പനിയുടെ കരാറിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

അതേസമയം, കൊല്ലം കോര്‍പറേഷനിലെ മാലിന്യനീക്കം പദ്ധതിയില്‍ നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക്ക് എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള തിങ്കളാഴ്ച മാധ്യമങ്ങളോടു പ്രതികരിച്ചത്. 17 നഗരങ്ങളിലുള്ള സോണ്‍ടയുടെ പദ്ധതികളില്‍ കേരളത്തില്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാനാണ് സോണ്‍ട 2020ല്‍ കരാറെടുത്തത്. 1940 മുതല്‍ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ഇവിടെ 6.8 കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുമൂലം പ്രവര്‍ത്തിപ്പിക്കാനായില്ല. മാലിന്യമല നീക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചത്.

40,300 ഘനമീറ്റര്‍ മാലിന്യം 3.74 കോടി രൂപയ്ക്ക് നീക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ സോണ്‍ട തന്നെ നടത്തിയ പരിശോധനയില്‍ 1,12,274 ഘനമീറ്റര്‍ മാലിന്യം കണ്ടെത്തി 10.57 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 25 ശതമാനം തുക മുന്‍കൂര്‍ നല്‍കണമെന്നും സുരക്ഷാനിക്ഷേപം വെക്കില്ലെന്നും അവര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ മാലിന്യസംസ്‌കരണത്തിനുള്ള സംസ്ഥാനതല ഉപദേശകസമിതിയും, കളക്ടറും ഇതില്‍ ഇടപെടുകയും 25 ശതമാനം തുക മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൊല്ലം നഗരസഭാ കൗണ്‍സില്‍ യോഗം ഇത് നിരാകരിച്ചു.

മാലിന്യം പാചകവാതകമാക്കി മാറ്റുന്ന ആധുനിക പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും സോണ്‍ട നിര്‍ദേശംവെച്ചിരുന്നു. നഗരസഭാ കൗണ്‍സിലില്‍ ഇതിന്റെ പദ്ധതിരേഖയും വിശദീകരിച്ചു. 27 വര്‍ഷത്തിനുശേഷം പ്ലാന്റും സ്ഥലവും കോര്‍പ്പറേഷനു തിരികെനല്‍കാമെന്നായിരുന്നു വാഗ്ദാനം. 2020ല്‍ പുതുതായി അധികാരമേറ്റ മേയര്‍, സോണ്‍ടയുടെ ബയോമൈനിങ് കരാര്‍ കൗണ്‍സിലില്‍വെച്ച് റദ്ദാക്കി. കോഴിക്കോട് എന്‍.ഐ.ടി.യുടെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ ഇവിടെ 1,04,906 ഘനമീറ്റര്‍ മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. വീണ്ടും ടെന്‍ഡര്‍ വിളിച്ച് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 11.85 കോടി രൂപയ്ക്ക് കരാര്‍ കൊടുത്തു. അവര്‍ ഇവിടെ ബയോമൈനിങ് ഏറെക്കുറെ പൂര്‍ത്തിയാക്കി. മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക്കും കത്താന്‍ സാധ്യതയുള്ള മറ്റു വസ്തുക്കളും ഉള്‍ക്കൊള്ളുന്ന ആര്‍.ഡി.എഫ്., മണ്ണ്, കല്ല്, ലോഹവസ്തുക്കള്‍, ചില്ല്, ടയര്‍, തടി തുടങ്ങിയവ വേര്‍തിരിച്ച് സിമന്റ് ഫാക്ടറികളിലേക്കും വ്യവസായ ശാലകളിലേക്കും അയച്ചുകഴിഞ്ഞു. 100 ടണ്ണിലേറെ ചെരിപ്പും 2200ല്‍പ്പരം ടണ്‍ പ്ലാസ്റ്റിക്കും കിട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (28 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (35 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (42 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (48 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (54 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (55 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (59 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (59 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends