കോഴിക്കോട് മാവൂരില്‍ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.... എതിരെ വന്ന സ്‌കൂട്ടറിലിടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ബസ് വെട്ടിക്കുകയായിരുന്നു

കോഴിക്കോട് മാവൂരില്‍ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട്-അരീക്കോട് റൂട്ടില്‍ ഓടുന്ന കാശിനാഥ് ബസാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ (37) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. അപകടത്തില്‍പെട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
കോഴിക്കോട് നിന്ന് അരീക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്. എതിരെ വന്ന സ്‌കൂട്ടറിലിടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ബസ് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് വയലിലേക്ക് തലകീഴായി മറിഞ്ഞു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പള്ളി ഗ്രൗണ്ടിന് എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂര്‍ പൊലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
"
https://www.facebook.com/Malayalivartha


























