കണ്ണീര്‍ക്കാഴ്ചയായി.... അമ്മയുടെ മുന്നില്‍ വച്ച് സ്‌കൂള്‍ വാന്‍ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.. മക്കളെ കാത്തു നിന്ന അമ്മയുടെ കണ്‍മുന്നിലായിരുന്നു സംഭവം

കുലശേഖരത്ത് അമ്മയുടെ മുന്നില്‍ വച്ച് സ്‌കൂള്‍ വാന്‍ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരന്‍ സൂര്യനാഥ് (6) ആണ് അതേ വാന്‍ ഇടിച്ച് മരിച്ചത്.
വീടിനു മുന്നില്‍ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കണ്‍മുന്നില്‍ ആയിരുന്നു മകന്റെ ദാരുണാന്ത്യം. കുലശേഖരം പൊന്മന സാമാധി നട മേലെ വീട്ടില്‍ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്.
തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടം നടന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയ സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരന്‍ ശബരീഷും വാനില മുന്നിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചു.
കുട്ടികള്‍ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. സൂര്യനാഥ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരന്‍ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അച്ഛന്‍ സതീഷ് കുമാര്‍ വിദേശത്താണ് ജോലി നോക്കുന്നത്. കേസെടുത്ത് കുലശേഖരം പൊലീസ് .
" f
https://www.facebook.com/Malayalivartha


























