Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് രീതിയില്‍ സംസ്‌കരിക്കുന്നതിനു കണ്ണൂര്‍ കോര്‍പറേഷനും സോണ്ടയും തമ്മിലുള്ള കരാര്‍ റദ്ദാക്കുന്നതിനെതിരെ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് കരാര്‍ റദ്ദാക്കരുതെന്നു തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കോര്‍പറേഷനു കത്തെഴുതിയത്.

15 MARCH 2023 01:16 PM IST
മലയാളി വാര്‍ത്ത

ബയോമൈനിംഗ് രീതിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് എതിര്‍ത്ത് നല്കിയ കരാറില്‍ കോര്‍പ്പറേഷന് കോടികളുടെ ലാഭം. ഇപ്പോള്‍ കോര്‍പ്പറേഷന്‍ ക്യുബിക് മീറ്ററിന് 640 രൂപ നിരക്കിലാണ് കരാര്‍ നല്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരും സിപിഎമ്മും കൊണ്ടു വന്ന സോണ്ട കമ്പനിയ്ക്ക് 1715 രൂപ നിരക്കില്‍ കരാര്‍ നല്കണമെന്ന നിര്‍ബന്ധമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഒഴിവാക്കിയത്.
കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് രീതിയില്‍ സംസ്‌കരിക്കുന്നതിനു കണ്ണൂര്‍ കോര്‍പറേഷനും സോണ്ടയും തമ്മിലുള്ള കരാര്‍ റദ്ദാക്കുന്നതിനെതിരെ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍  പുറത്ത് വന്നിരിക്കുന്നത് കരാര്‍ റദ്ദാക്കരുതെന്നു തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കോര്‍പറേഷനു കത്തെഴുതിയത്.

കെഎസ്‌ഐഡിസി ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍, 40,000 ക്യുബിക് മീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ 6.86 കോടി രൂപയുടെ കരാര്‍ 2019 ല്‍ സോണ്ടയുമായി ഒപ്പിട്ടിരുന്നു. പിന്നീടു കോഴിക്കോട് എന്‍ഐടി നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ 1.23 ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നു കണ്ടെത്തിയതോടെ, കരാര്‍ തുക 21.50 കോടി രൂപയാക്കണമെന്നു സോണ്ട ആവശ്യപ്പെട്ടു. ഇതു പറ്റില്ലെന്നു നിലപാടെടുത്ത കോര്‍പറേഷന്‍, കരാര്‍ റദ്ദാക്കാന്‍ അനുമതി തേടി 2021 ജൂലൈ 20നു തദ്ദേശ വകുപ്പിനു കത്തെഴുതി. ഇതിനുള്ള മറുപടിയില്‍, സോണ്ടയുമായുള്ള കരാര്‍ തുടരണമെന്നു ഡപ്യൂട്ടി സെക്രട്ടറി എം.ജയശ്രീ നിര്‍ദേശം നല്‍കി. സോണ്ടയ്ക്കു തുക വര്‍ധിപ്പിച്ചു നല്‍കുന്നതു കരാര്‍ വ്യവസ്ഥയ്ക്കനുസരിച്ചാകണമെന്നും 2021 ഓഗസ്റ്റ് 25ന്റെ കത്തില്‍ പറയുന്നു.

2021 നവംബര്‍ 17ന് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത സംസ്ഥാന തല ഓണ്‍ലൈന്‍ യോഗം, കണ്ണൂരില്‍ നിലവിലെ ടെന്‍ഡര്‍ അനുസരിച്ചുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാനും പഴയ ടെന്‍ഡറിലെ അതേ മാനദണ്ഡങ്ങള്‍ അനുസരിച്ചു റീടെന്‍ഡര്‍ നടത്താനും തീരുമാനിച്ചു. കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനനും യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നു സോണ്ടയുമായുള്ള കരാര്‍ കോര്‍പറേഷന്‍ റദ്ദാക്കുകയും റീടെന്‍ഡര്‍ ചെയ്യുകയും ചെയ്തു.

സോണ്ടയ്ക്കു മുന്‍കൂര്‍ നല്‍കിയ 68.60 ലക്ഷം രൂപ തിരിച്ചു പിടിക്കുന്നതിനെ പറ്റി കോര്‍പറേഷന്‍ 2022 ജനുവരി 15നു തദ്ദേശ വകുപ്പിനു കത്തു നല്‍കി. അക്കൊല്ലം ഫെബ്രുവരി 11നു നല്‍കിയ മറുപടിയില്‍, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ടെന്‍ഡര്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തില്ലെന്നും നിലവിലുള്ള ടെന്‍ഡര്‍ അനുസരിച്ചുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കാനാണു തീരുമാനിച്ചതെന്നും ഡപ്യൂട്ടി സെക്രട്ടറി ഷിബി ഏബ്രഹാം അറിയിച്ചു.

കോര്‍പറേഷന്‍ നടത്തിയ റീടെന്‍ഡറില്‍ ക്യുബിക് മീറ്ററിന് 640 രൂപ നിരക്കില്‍ റോയല്‍ വെസ്റ്റേണ്‍ കരാര്‍ ഏറ്റെടുത്തു. 1715 രൂപയായിരുന്നു സോണ്ടയുടെ നിരക്ക്. എന്നാല്‍ കോര്‍പ്പറേഷന്‍ അന്ന് സര്‍ക്കാരിന്റെ നയത്തോട് യോജിക്കാന്‍ തയ്യാറായില്ല. സോണ്ട കമ്പനിക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ വഴിയും രാഷ്ട്രീയ നേതൃത്വം വഴിയും വലിയ സ്വാധീനം ചെലുത്തിയിട്ടും ഭരണസമിതി അംഗീകരിച്ചില്ല. ഇതേ സാഹചര്യത്തിലാണ് കെച്ചിയില്‍ സോണ്ടയുടെ ഇടപെടല്‍ സംശയമുളവാക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ബ്ര്ഹ്‌മപുരം ബയോമൈനിംഗ് കരാര്‍ ചര്‍ച്ചകള്‍ നടന്നത്. അന്ന് കൊച്ചി കോര്‍പ്പറേഷന്‍ പലവിധ സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സോണ്ട കമ്പനിയ്ക്ക് കരാര്‍ നല്കിയത്. അതാണപ്പോള്‍ വലിയ ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സോണ്ട കമ്പനിയ്ക്ക് കരാര്‍ നല്കാനായി ഇടപെട്ടെന്നും അതിലൂടെ വന്‍തുക കൈക്കലാക്കിയെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്പ്‌ന സുരേഷും വ്യക്തമാക്കുന്നുണ്ട്. സോണ്ട കമ്പനി കരാര്‍ നേടിയത് അഴിമതിയിലൂടെയാണെന്ന കാര്യം ബോധ്യമുള്ളതിനാലാണ് മുഖ്യമന്ത്രി മൗനിയായിരിക്കുന്നതെന്നാണ് സ്പ്‌നയുടെ ആരോപണം. അതേസമയം ഹൈക്കോടതി ബ്രഹ്‌മപുരം വിഷയത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ട് നീങ്ങുകയാണ് . മാലിന്യ പ്രശ്‌നം പിഠിക്കാനായി ഹൈക്കോടതി അമിക്കസ്‌ക്യൂറിമാരെ നിയമിച്ചിരിക്കുകയാണ്. കൂടാതെ കൊച്ചിയിലെ വിഷപുകയിലുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകന്‍ ഡയറക്ടറായിട്ടുള്ള സോണ്ട കമ്പനി കരാര്‍ നേടിയത് വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന നേരത്തെ പുറത്തായിരുന്നു. കമ്പനിയില്‍ ഷെയറുള്ള രണ്ട് പേര്‍ കമ്പനിയ്‌ക്കെതിരെ പരാതിയും നല്കിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടെന്നും കരാറുകള്‍ സര്‍ക്കാര്‍ ആവശ്യം പോലെ നല്കുമെന്ന ഉറപ്പിന്‍മേലാണ് ഷെയര്‍ വാങ്ങിയതെന്നും ആരോപണം ഉന്നയിച്ചിരുന്നു. ചുരുക്കത്തില്‍ സോണ്ട കമ്പനിയ്ക്ക് നല്കിയിട്ടുള്ള കരാറുകളില്‍ നിന്ന് പിണറായിയ്‌ക്കോ സിപിഎമ്മിനോ ഒഴിഞ്ഞു മാറാനാവില്ല. അതിന്റെ പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മാലിന്യത്തില്‍ പോലും ചക്കര കണ്ടെത്തിയ സര്‍ക്കാരിനെ നമിക്കേണ്ടതാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (47 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends