ഇൻസ്റ്റഗ്രാം വഴി പരിചയം...! പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെത്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം, മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ

പത്തനംതിട്ടയിൽ പെൺകുട്ടിയെ വീട്ടിലെത്തി ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദാണ് പിടിയിലായത്. ആറന്മുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മൂന്നുദിവസം മുമ്പായിരുന്നു കേസിനാസ്പദമായിരുന്നു സംഭവം.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തി ബലമായി കൊണ്ടുപോകാൻ യുവാവ് ശ്രമിക്കുകയായിരുന്നു. എന്നാൽ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഫോൺ നമ്പറും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച പ്രതി മലപ്പുറത്തു നിന്ന് പിടികൂടുത്തത്. പോക്സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























