പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിയമ സഭയിൽ പറഞ്ഞ ഏഴ് തവണ ശസ്ത്രക്രിയ്ക്ക് വിധേയയായി ദുരിതത്തിൽ കഴിയുന്ന കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചിരുന്നു.
സ്വന്തം മണ്ഡലത്തിലെ ഒരു സ്ത്രീക്ക് വേണ്ടി നിയമ സഭയിൽ കെ ബി ഗണേഷ് കുമാർ വികാരാതീതനായി പറഞ്ഞ ഈ വാക്കുകൾ വളരെപ്പെട്ടെന്നാണ് പൊതു സമൂഹം ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ
ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
ഒന്നരമാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.
എന്നാൽ വേദനക്ക് ഒട്ടും ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായേതെന്ന് ഷീബ പറയുന്നു.
ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായില്ല എന്നാണ് ഷീബയുടെ ആരോപണം.
കെ ബി ഗണേഷ് കുമാർ എം എൽ എ ഷീബയുടെ ദുരിതം നിയമസഭയിലും അറിയിച്ചതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ്
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരിച്ചിരുന്നു.
വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുവതിയുടെ ചികിത്സ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്.
ഇന്ന് രാവിലെ തന്നെ എം എൽ എ ഓഫീസിൽ നിന്നും നൽകിയ വാഹനത്തിൽ ഷീബ കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
മെച്ചപ്പെട്ട ചികിത്സയിലൂടെ ദുരിത ജീവിതത്തിൽ നിന്നും മുക്തി നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയോടെ.
ബിനുപളളിമൺ
.
https://www.facebook.com/Malayalivartha

























