പോക്സോ കേസിൽ പ്രതിയ്ക്ക് 50 വർഷം തടവും പിഴയും ശിക്ഷ; പിഴ തുക ഇരയ്ക്ക് നൽകണം; 2018ൽ മുണ്ടക്കയം പോലീസ് രജിസ്ട്രർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്

പോക്സോ കേസിൽ പ്രതിയ്ക്ക് 50 വർഷം തടവും പിഴയും ശിക്ഷ. കോട്ടയം കോരുത്തോട് സ്വദേശി സാബുവിനെയാണ് കോടതി ശിക്ഷിച്ചത്. 50 വർഷം തടവിനു പുറമെ എഴുപത്തിയയ്യായിരം രൂപ പിഴ നൽകാനും ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ്റെ ഉത്തരവിലുണ്ട്.
പിഴ തുക ഇരയ്ക്ക് നൽകണം. അല്ലാത്തപക്ഷം ആറ് വർഷം അധിക തടവ് അനുഭവിക്കണം. 2018ൽ മുണ്ടക്കയം പോലീസ് രജിസ്ട്രർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.പ്രോസിക്യുഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.
https://www.facebook.com/Malayalivartha

























