Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ത്രിപുര പോലെ കേരളം കാവി അണിയും..വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ടുംകല്‍പ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനേതൃത്വം തയ്യാറെടുക്കുകയാണ്....അതിന്റെ ഭാഗമായാണ് അമിത് ഷാ ഇവിടെ എത്തിയത്....രാജ്യത്താകെ മൊത്തം 400 ലോക്‌സഭാ സീറ്റുകളാണ് 2024ല്‍ ബി.ജെ.പിയുടെ ടാര്‍ഗറ്റ്....

15 MARCH 2023 02:28 PM IST
മലയാളി വാര്‍ത്ത

വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ബി.ജെ.പി കേരളത്തിലൊരു കുതിച്ച് ചാട്ടം നടത്തിയത്. അത് കേവലം തെരഞ്ഞെടുപ്പ് വിജയം എന്നല്ല ഉദ്ദേശിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് വരെ കേരളത്തില്‍ വലിയ ആളും അനക്കവുമില്ലാതെ പാര്‍ട്ടിയായിരുന്നു ബി.ജെ.പി. അവിടെ നിന്നാണ് ആള്‍ക്കൂട്ടവും ആരവവും ഉള്ള പ്രസ്ഥാനമായി അവര്‍ കരുത്ത് കാട്ടിത്തുടങ്ങിയത്. പലപ്പോഴും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതും പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ട് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ടുംകല്‍പ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനേതൃത്വം തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് അമിത് ഷാ ഇവിടെ എത്തിയത്. രാജ്യത്താകെ മൊത്തം 400 ലോക്‌സഭാ സീറ്റുകളാണ് 2024ല്‍ ബി.ജെ.പിയുടെ ടാര്‍ഗറ്റ്. അതിന് തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവയ്ക്ക് പുറമേ കേരളവും ലക്ഷ്യമിടുന്നു. കേരളത്തില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം മാത്രമാണ് ബി.ജെ.പി ശക്തമായ അടിത്തറയുള്ളത്.

 

അതുകൊണ്ടാണ് തലസ്ഥാന നഗരസഭയില്‍ അവര്‍ നിര്‍ണായക ശക്തികളായതും. പത്തനംതിട്ടയും നല്ലൊരു തട്ടകമാണ്. 2014ല്‍ 1,40,000 താഴെ വോട്ടാണ് അവിടെ താമര വാരിയത്. 2019ല്‍ അത് മൂന്ന് ലക്ഷം അടുത്തു. ശബരിമല സമരം കഴിഞ്ഞതവണ അവിടെ അനുഗ്രഹമായിരുന്നു. ത്രിശൂരില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടാണ് ഉണ്ടായിരുന്നത്. പക്ഷെ, കഴിഞ്ഞ തവണ സുരേഷ് ഗോപി കളത്തിലിറങ്ങിയതോടെ പെട്ടിയില്‍ വീണത് മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ടാണ്. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞതവണ ആറ്റിങ്ങലില്‍ രണ്ടരലക്ഷത്തിലധികം വോട്ട് പിടിച്ചു. അതുപോലെ പാലക്കാടും നല്ലൊരു ബി.ജെ.പി കോട്ടയാണ്. പലപ്പോഴും അത് പിടിച്ചെടുക്കാനായില്ലെന്ന് മാത്രം. ഇതെല്ലാം വ്യക്തമാക്കുന്നത് ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവും പ്രത്യേക രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ്. അതുകൊണ്ട് സജീവ രാഷ്ട്രീയക്കാരേക്കാളുപരി ജനസമ്മിതി ഉള്ളവരും ഇ.ശ്രീധരനെ പോലുള്ള വിദഗ്ധരും 2024ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകും എന്നാണ് ലഭ്യമായ വിവരം.

സ്ഥിരം കുപ്പായമണിഞ്ഞിരിക്കുന്നവരെ ഇക്കുറി അങ്കത്തിനിറക്കേണ്ടെന്നാണ് ദേശീയനേതൃത്വത്തിന്റെ തീരുമാനം. അഞ്ച് ലോക്‌സഭാ സീറ്റാണ് പ്രധാന നോട്ടം. എന്നാല്‍ കേരളത്തില്‍ മാറ്റമുണ്ടാകും എന്ന് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും പറഞ്ഞത്. കേരളത്തില്‍ ബി.ജെ.പി കളിക്കുന്നുണ്ടെങ്കിലും ഗോളടിക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അത് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറണം എന്നാണ് ഇരുവരും ഉദ്ദേശിച്ചത്.വിഷുവിന് ന്യൂനപക്ഷ സമുദായത്തിലുള്ളവരെ നേതാക്കള്‍ ക്ഷണിച്ചതും ക്രിസ്മസിന് കേക്കുമായി ക്രിസ്ത്യന്‍ വീടുകളില്‍ പോയതും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി ആയിരുന്നു. ഈസ്റ്റര്‍ നോമ്പിനും ബി.ജെ.പി ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ സന്ദര്‍ശിക്കുന്നുണ്ട്. പക്ഷെ, ഇതൊക്കെ രാഷ്ട്രീയമായി അനുകൂലമാക്കി മാറ്റുക. ന്യൂനപക്ഷങ്ങള്‍ക്കുള്ള അകല്‍ച്ച മാറ്റിയെടുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. ക്രൈസ്തവരുടെ ഇടയില്‍ കാസ എന്ന ബി.ജെ.പി അനുകൂല സംഘടന തന്നെ ഉണ്ട്. പല സഭാ മേലധ്യക്ഷന്‍മാരുമായും ബി.ജെ.പി നേതാക്കള്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഹിന്ദുക്കളുടെ പിന്തുണ കൊണ്ട് മാത്രം ബി.ജെ.പിക്ക് വലിയ മുന്നേറ്റം നടത്താനാവില്ല. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് നോക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ഇവരിലേക്ക് എത്തിക്കുന്നതിനും അതിന്റെ പുരോഗതിയും പാര്‍ടി വിലയിരുത്തി വരുകയാണ്.

 

12 മുതല്‍ 15 ശതമാനം വോട്ടാണ് പാര്‍ട്ടി കേരളത്തില്‍ നേടുന്നത്. അതില്‍ നിന്ന് ഒരു പത്ത് ശതമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരം അടക്കം പിടിച്ചെടുക്കണം എന്നാണ് ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ തവണ ശബരിമല അനുകൂല കാലാവസ്ഥയാണ് ഒരുക്കിയത്. ഇത്തവണ അതില്ലെങ്കിലും അതിനേക്കാള്‍ വലിയ സുവര്‍ണാവസരമാണ് കയ്യിലുള്ളത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ ഈ രണ്ട് കേസുകളിലും കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ആരോപണ വിധേയരാണ്. ലൈഫ് മിഷന്‍ കേസിലെ പ്രതികളായ എം.ശിവശങ്കറും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ചെന്ന് കൂടിക്കാഴ്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാതെ കേന്ദ്ര ഏജന്‍സി ഇക്കാര്യം കോടതിയെ അറിയിക്കില്ലല്ലോ. അതുകൊണ്ട് ലൈഫ് ഇടപാടിലെ മുഖ്യമന്ത്രിയുടെ പങ്ക് ഇ.ഡി കോടതിയെ ബോധ്യപ്പെടുത്തിയാല്‍ സി.പി.എമ്മിന്റെ കാറ്റ് പോകും.

 

അതുപോലെ മുഖ്യമന്ത്രിയുടെ മകനും മകളും അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തി. ഈ കേസുകളെല്ലാം കേന്ദ്ര ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. അന്വേഷണം കാര്യക്ഷമമാക്കുകയും മുഖം നേക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ചെയ്താല്‍ ജനവിശ്വാസം നേടാനാകും. അതിലൂടെ ബി.ജെ.പിക്ക് കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറക്കാനും കഴിയും എന്ന് മാത്രമല്ല 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം വിജയം കൈവരിക്കാനും ആകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (47 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends