Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

തെളിവുകൾ കയ്യിലുള്ളിടത്തോളം അവർ വെല്ലുവിളിക്കുക തന്നെ ചെയ്യും. പക്ഷേ അതേറ്റെടുക്കാൻ കഴിയാത്ത വിധം മലീമസമായ വ്യക്തിത്വമായിരിക്കുന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നതാണ് ഖേദകരം.

15 MARCH 2023 04:52 PM IST
മലയാളി വാര്‍ത്ത


ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്തുപറയണമെന്ന് സ്വപ്ന സുരേഷ് എന്ന സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ഒരു സ്ത്രീ തീരുമാനിക്കുന്ന അവസ്ഥ. എല്ലാത്തിലും പങ്കുണ്ടെന്ന് തെളിവുസഹിതം പറ‍ഞ്ഞിട്ടും, ദിവസവും അവർ വെല്ലുവിളിച്ചിട്ടും മിണ്ടാത്ത മുഖ്യമന്ത്രിയും, അതിനിടയിൽ സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറയുന്ന പാർട്ടി സെക്രട്ടറിയും.എല്ലാം കൂടി ചക്ക കുഴയുന്നതുപോലെയാണ് സംസ്ഥാനത്തെ അവസ്ഥ.

അതിനിടയിൽ പെട്ട് നട്ടം തിരിയുന്ന ജനം. ഇവിടെയൊരു ജനാധിപത്യ സംവിധാനം ഉണ്ടോ എന്ന് പോലും സംശയം തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങൾ. ചതിയുടെ പത്മവ്യൂഹത്തിൽപ്പെട്ടതാണ് സ്വപ്ന സുരേഷ്. അവർ ഇനിയും വെല്ലുവിളിക്കും. തെളിവുകൾ കയ്യിലുള്ളിടത്തോളം അവർ വെല്ലുവിളിക്കുക തന്നെ ചെയ്യും. പക്ഷേ അതേറ്റെടുക്കാൻ കഴിയാത്ത വിധം മലീമസമായ വ്യക്തിത്വമായിരിക്കുന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നതാണ് ഖേദകരം.

ബ്രഹ്മപുരം മാലിന്യ ക്കൂമ്പാരം കത്തിയതിലും കരാർ അഴിമതിയിലും ഏരോപിക്കപ്പെട്ടിട്ടും ഒരക്ഷരം മിണ്ടാതിരുന്ന മുഖ്യമന്ത്രിയെ വീണ്ടും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായാണ് സ്വപ്ന സുരേഷ് ഇന്നലെയും രം​ഗത്തെത്തിയിരിക്കുന്നത്. ബ്രഹ്മപുരത്തെ കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തുക തിരികെ തരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടല്ലോ എന്നാണ് സംശയ ലേശമന്യേ സ്വപ്ന സുരേഷ് പറയുന്നത്.

അത് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയ സാധാരണക്കാരായ മനുഷ്യർക്ക് വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു എന്നാണ് അവർ പറഞ്ഞത്. മാലിന്യ സംസ്കരണം സംബന്ധിച്ച്, ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്‌ന ആരോപിച്ചിരിക്കുന്നത് നിസ്സാരമായി കാണേണ്ടതല്ല.

വലംകയ്യായ എം ശിവശങ്കരൻ ആശുപത്രിയിലായിപ്പോയതുകൊണ്ടാണോ മൗനമെന്നും സ്വപ്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ബ്രഹ്മപുരത്തെ കരാർ കമ്പനിയുമായി എം ശിവശങ്കരൻ നടത്തിയ ഇടപാടുകൾ വ്യക്തമാക്കുന്ന തരത്തിലാണ് ഈ ചോദ്യങ്ങൾ. ഇതുവരെയുള്ള സ്വപ്നയുടെ നീക്കങ്ങൾ വച്ച് ഇതിനും വ്യക്തമായ തെളിവ് അവരുടെ പക്കൽ ഉണ്ടാവണം. വരും ദിവസങ്ങലിൽ, കുറേശ്ശെയായി അവയൊക്കെ പുറത്തുവിടാനുള്ള നീക്കത്തിൽതന്നെയാവണം സ്വപ്ന. കാരണം, ബ്രഹ്മപുരം പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും.

ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിന് തൊട്ടു തലാ ദിവസം സ്വപ്ന ഈ വെളിപ്പെടുത്തൽ നടത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നഇന്ന് സഭയിൽ പറയാൻ പോകുന്ന കാര്യങ്ങൾ നിർണ്ണായകമാവും. കരാറുമായി പങ്കില്ലെന്നോ, പ്രത്യേക താൽപ്പര്യം കാണിച്ചില്ലെന്നോ, എം.സിവശങ്കരന് പങ്കില്ലെന്നോ ഒക്കെ പറഞ്ഞാൽ സ്വപ്ന സുരേഷ് അതിനുള്ള തെളിവുകളുമായി രം​ഗത്തുവരും.

കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാവും. ഇതിപ്പോൾ മിണ്ടാനും വയ്യ മിണ്ടാതിരിക്കാനും വയ്യ എന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇത്ര ദിവസവും ബ്രഹ്മപുരം വിവാദത്തിൽ സഭയ്ക്കകത്തെ ചോദ്യങ്ങൾക്കു മൗനം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രമാരായ വീണാ ജോർജ്ജും, എംബി രാജേഷും അടക്കമുള്ളവരാണ് സഭയിൽ മുഖ്യമന്ത്രിക്കുനേരെയുള്ള പ്രതിപക്ഷ ആക്രമണങ്ങളെ പൊള്ളത്തരങ്ങൾ കൊണ്ട് ചെറുത്തു നിന്നത്. എന്നാൽ സ്വപ്നയുടെ ഈ പ്രസ്താവനയോടെ അതും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ വന്നെത്തിയിട്ടുള്ളത്.

ബ്രഹ്മപുരം വിവാദം കത്തിപ്പടർന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും മൗനം തുടർന്നത് വലിയ വിവാദമായിരുന്നു. പ്രശ്നത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. 12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നതിൽ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്‌നയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

 

 

മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കര്‍ ആശുപത്രിയില്‍ ആയതുകൊണ്ടാകാം. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ കാത്തിരുന്നത്. എന്നായികരുന്നു സ്വപ്‌ന പറഞ്ഞത്.

ഇത് നിർണ്ണായക വെളിപ്പെടുത്തൽ തന്നെയാണ്. മുഖ്യമന്ത്രിയെ ശരിക്കും പത്മവ്യൂഹത്തിലാക്കിയിരിക്കുന്നത് ഇപ്പോൾ സ്വപ്നാ സുരേഷാണ്. ഇതിൽ നിന്ന് പുറത്തുകടക്കാൻ എന്ത് പഴുതാണ് മുഖ്യമന്ത്രിക്കിനി ഉള്ളത്?

 

സിപിഎം മൊത്തമായും പെട്ടിരിക്കുന്ന ഈ അഴിമതി ആരോപണങ്ങലിൽ ഏറ്റവും പ്രധാനി മുഖ്യമന്ത്രിയാണെന്നും ഇതിനോടകം വെളിപ്പെടുത്തലുകൾ വന്നു. സ്വപ്നയുടെ ആർജ്ജവവും, സമയം നോക്കി ഇരുന്നുള്ള പകവീട്ടലുമാണിതെന്ന് വ്യക്തമാവുന്ന വെളിപ്പെടുത്തലുകളാണ് കേരളം ഇതുവരെ കണ്ടതൊക്കെ. ചതിച്ചവർക്കെല്ലാം സ്വപ്ന കൊടുക്കുന്ന മറുപണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (48 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends