ബ്രഹ്‌മപുരം തീപിടിത്തത്തിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ എം. ശിവശങ്കറിന്റെ പങ്കിനെ കുറിച്ചാണ് അവര്‍ പറയുന്നത്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് കത്തി പതിനാല് ദിവസം ജനം ശ്വാസംകിട്ടാതെ വലഞ്ഞിട്ടും കേരളത്തിന്‍െ മുഖ്യമന്ത്രി ജനങ്ങളെ സാന്ത്വനിപ്പിക്കാനായി പോലും ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. മുഖ്യന്റെമൗനം മൂന്നു ദിവസമായി നിയമസഭയില്‍ പ്രതിപക്ഷം കൊടുങ്കാറ്റായി ആരോപിച്ചിട്ടും മിണ്ടാട്ടമില്ലാത്ത മുഖ്യന്‍ ഇന്ന് സഭയില്‍ വായ തുറക്കും. ബ്ര്ഹമപുരത്ത് തീ പടര്‍ന്നതിന് കാരണമെന്ത്, തീ അണയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍, കരാറിന് പുറകില്‍ അഴിമതി നട്ന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എല്ലാം ഇന്ന് അദ്ദേഹം വിശദീകരിക്കും. നാളിതുവരെ പ്രതിപക്ഷവും പൊതുജനവും ആവശ്യപ്പെട്ടിട്ടും മൗനം വെടിയാത്ത് മുഖ്യന്‍ ഇന്ന് വായ തുറക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സ്വ്പന സുരേഷ് ബ്രഹ്‌മപുരത്തെ കുറിച്ച് നടത്തിയ ആരോപണങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബ്ര്ഹമപുരത്ത് ബ്രഹ്‌മാണ്ഡചക്കര കുടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി ശിവശങ്കറിനും പങ്കുണ്ടെന്ന് സ്വപ്‌ന പുറത്തുവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഇടപാടായതിനാല്‍ ശിവശങ്കറിന്റെ ബന്ധം തള്ളിക്കളയാനാവില്ല ബ്രഹ്‌മപുരം തീപിടിത്തത്തിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ എം. ശിവശങ്കറിന്റെ പങ്കിനെ കുറിച്ചാണ് അവര്‍ പറയുന്നത്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍
''ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ഈ വിഷയത്തില്‍ താങ്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കര്‍) ആശുപത്രിയില്‍ ആയതുകൊണ്ടാകാം. ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.''- സ്വപ്ന സുരേഷ് പറഞ്ഞു.
ബ്രഹ്‌മപുരം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രത്യേക ് പ്രസ്താവന ഇന്ന് നടത്തും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ബുധനാഴ്ച സഭയില്‍ പ്രത്യേക പ്രസ്താവന നടത്തുന്നത്. തീപിടിച്ച് 12 ദിവസങ്ങള്‍ക്കുശേഷം തീയണച്ച അഗ്‌നിരക്ഷാസേനയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.
അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്‌സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിക്കണമെന്നും നിലവിലെ ശ്വാസകോശ പരിശോധന കൊണ്ടു കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുവെന്നും കത്തില്‍ സതീശന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാന്‍ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം തദ്ദേശ സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും കോടതി പറഞ്ഞു.അതേസമയം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സെക്രട്ടറിമാര്‍ക്ക് ഏപ്രില്‍ 5ന് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























