മലപ്പുറത്തെ സുൽഫത്തിന് മോഡൽ മോദി

മലപ്പുറത്തെ പൊതുപ്രവർത്തക ടി പി സുല്‍ഫത്ത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുമെന്നും അതുകൊണ്ട് ഏറെ നന്മ ഉണ്ടാവുക മുസ്ലിം വനിതകള്‍ക്കും ഹിന്ദുക്കള്‍ക്കുമാണെന്നും സുല്‍ഫത്ത് ഈ വീഡിയോയില്‍ പറയുന്നു
ബിജെപി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച മുസ്ലീം വനിതകൂടിയാണ് സുൽഫത്ത് . ഏക സിവില്‍ കോഡ് വന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഏറെ സഹായമാകുമെന്ന് സുൽഫത്ത് പറയുന്നു..
ഇതുകൂടാതെ ഹിന്ദുക്കൾക്ക് ചില ഉപദേസങ്ങളും സുൽഫത്ത് തന്റെ ഫേസ് ബുക്കിലൂടെ നൽകുന്നുണ്ട്.
. ലവ് ജിഹാദ് വേരോടെ പിഴുതുകളയാന്‍ വേണ്ടി ഹിന്ദുക്കള്‍ കുട്ടികളെ അഞ്ച് വയസ്സ് മുതല്‍ മതം പഠിപ്പിക്കുന്ന പാഠശാലകള്‍ ആരംഭിയ്ക്കണം എന്നതാണ് ഇതിനുള്ള പരിഹാരമായി സുല്‍ഫത്ത് നിര്‍ദേശിക്കുന്നത്. എങ്കില്‍ മാത്രമേ ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളുടെ കൂടെ ഒളിച്ചോടിപ്പോകുന്ന അവസ്ഥ തുടച്ചുനീക്കാനാവൂ.- സുല്‍ഫത്ത് പറയുന്നത് ഇങ്ങനെ..
നാല് സഹോദരന്മാര്‍ക്ക് ഏക സഹോദരിയായ സുല്‍ഫത്ത് ബിജെപിയില്‍ ചേര്‍ന്ന ശേഷം എല്ലാ സഹോദരന്മാരും അകന്ന് പോയി. അടിയുറച്ച മുസ്ലിം വിശ്വാസിയാണ് സുല്‍ഫത്തെങ്കിലും മോദി നടപ്പാക്കിയ മുത്തലാഖിനെ ഏറെ വാഴ്ത്തുകയാണ് സുല്‍ഫത്ത്. മുസ്ലിം സ്ത്രീകളുടെ മോചനത്തിന് ഇന്ത്യയില്‍ ഒരാള്‍ക്കേ കഴിയൂ. അത് മോദിജിക്ക് മാത്രമാണ്. - സുല്‍ഫത്ത് പറയുന്നു. .
https://www.facebook.com/Malayalivartha

























