Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു

29 MARCH 2023 04:29 PM IST
മലയാളി വാര്‍ത്ത

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനൊപ്പം ,ഔദ്യോഗിക വസതിയായ ടി.എൽ(തുഗ്ളക്ക് ലെയിൻ) 12 എന്നറിയപ്പെട്ട പാർട്ടിയുടെ ഡൽഹിയിലെ രണ്ടാം അധികാരകേന്ദ്രവും നഷ്‌ടമാകുന്നു. മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ 10 ജൻപഥ് കഴിഞ്ഞാൽ, 19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി. 2004ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയപ്പോഴാണ് രാഹുലിന് ഈ ഔദ്യോഗിക വസതി ലഭിച്ചത്. പാർലമെന്റ്, അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനം, സോണിയയുടെ വസതി .എല്ലാം കാറിൽ അഞ്ചു മിനിട്ടിൽ എത്താവുന്ന ദൂരത്തിൽ. സുരക്ഷിതമായ ഒരു കോണിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ടൈപ്പ് 8 ബംഗ്ളാവിലാണ് രാഹുലിന്റെ ഓഫീസും . പാർട്ടി ചർച്ചകൾ പ്രത്യേക മുറിയിൽ. മാദ്ധ്യമങ്ങൾക്ക് ഉള്ളിൽ പ്രവേശനമില്ല. വീടിനുള്ളിലെ അലങ്കാരങ്ങളെല്ലാം സഹോദരി പ്രിയങ്കയുടെ കൈവിരുതാണ്. വിശാലമായ വളപ്പിന്റെ കോണിൽ ഷട്ടിൽ കോർട്ടും വീടിനുള്ളിൽ ജിമ്മും
10, ജൻപഥിലെ വീട്ടിൽ നിന്ന് 2005ൽ താമസം മാറ്റിയ ശേഷം രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ജയപരാജയങ്ങൾക്കെല്ലാം ഈ വസതി സാക്ഷ്യം വഹിച്ചു.

2007ൽ യൂത്ത് കോൺഗ്രസിന്റെയും എൻ.എസ്.യു.ഐയുടെയും ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയും, 2013ൽ ഉപാദ്ധ്യക്ഷനും ,2017ൽ അദ്ധ്യക്ഷനുമായി .2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ധ്യക്ഷ സ്ഥാനം രാജി വച്ചെങ്കിലും വീടിന്റെ പ്രാധാന്യം കുറഞ്ഞില്ല. ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേൽ-ടിഎസ് സിംഗ് ദിയോ, രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്-സച്ചിൻ പൈലറ്റ് തർക്കങ്ങളിലടക്കം 10 ജൻപഥ്(സോണിയ), 24 അക്‌ബർ റോഡ്(പാർട്ടി ആസ്ഥാനം), 15 ജി.ആർ.ജി(പാർട്ടി വാർ റൂം) എന്നിവയ്‌ക്കൊപ്പം ടി.എൽ 12ഉം നിർണായക ചർച്ചകളുടെ വേദിയായി.വീടൊഴിയണമെന്ന ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസിനുള്ള മറുപടിയിൽ, ടി.എൽ 12മായുള്ള ആത്‌മബന്ധവും, അവിടത്തെ സന്തോഷകരമായ ഓർമകളും രാഹുൽ വിശദീകരിക്കുന്നു. 

നോട്ടീസ് പ്രകാരം വീടൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടൊഴിഞ്ഞാൽ 10 ജൻപഥിലേക്ക് മാറുമെന്നാണ് സൂചന.വ​സ​തി​ ​ഒ​ഴി​യു​മെ​ന്ന് ​രാ​ഹു​ൽ,​ ​ജ​ന​ങ്ങ​ളോ​ട് ​ക​ട​പ്പാ​ട്ലോ​ക്‌​സ​ഭാം​ഗ​ത്വം​ ​ന​ഷ്‌​ട​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഡ​ൽ​ഹി​ ​തു​ഗ്ള​ക്ക് ​ലെ​യ്‌​നി​ലെ​ 12​-ാം​ ​ന​മ്പ​ർ​ ​വ​സ​തി​ ​ഒ​ഴി​യ​ണ​മെ​ന്ന​ ​ലോ​ക്‌​സ​ഭാ​ ​ഹൗ​സിം​ഗ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​വ​ശ്യം​ ​അ​നു​സ​രി​ക്കു​മെ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി. 2004​ൽ​ ​അ​മേ​ഠി​യി​ൽ​ ​നി​ന്ന് ​ജ​യി​ച്ച​ ​അ​ന്നു​ ​മു​ത​ൽ​ ​താ​മ​സി​ക്കു​ന്ന​ ​വ​സ​തി​യി​ലെ​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​ഓ​ർ​മ്മ​ക​ൾ​ക്ക് ​ത​ന്നെ​ ​ജ​യി​പ്പി​ച്ച​ ​ജ​ന​ങ്ങ​ളോ​ട് ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ​ക​ത്തി​ൽ​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.​ ​അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​റ​യാ​തെ​യും​ ​മു​ൻ​വി​ധി​ക​ളി​ല്ലാ​തെ​യും​ ​നോ​ട്ടീ​സി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​പാ​ലി​ക്കു​മെ​ന്ന് ​രാ​ഹു​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഏ​പ്രി​ൽ​ 22​നു​ള്ളി​ൽ​ ​ഒ​ഴി​യ​ണ​മെ​ന്നാ​ണ് ​രാ​ഹു​ലി​ന് ​ല​ഭി​ച്ച​ ​നോ​ട്ടീ​സ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (8 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (9 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (9 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (9 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (9 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (10 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends