കെടിയു താല്‍ക്കാലിക വി സി നിയമനത്തിന് മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സംസ്ഥാന സര്‍ക്കാര്‍....

കെടിയു താല്‍ക്കാലിക വി സി നിയമനത്തിന് മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സംസ്ഥാന സര്‍ക്കാര്‍....കെടിയു താല്‍ക്കാലിക വി സി നിയമനത്തിന് മൂന്ന് അംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡിജിറ്റല്‍ വി സി സജി ഗോപി നാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരാണ് സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളത്.
സാങ്കേതിക സര്‍വകലാശാലാ താത്കാലിക വൈസ്ചാന്‍സലര്‍ നിയമനത്തിനുള്ള മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നല്‍കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി. മുന്‍ അക്കാഡമിക് ഡീന്‍ ഡോ.വൃന്ദ വി നായര്‍, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലും സിന്‍ഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാര്‍ എന്നിവരാണ് ആദ്യം നല്‍കിയ പാനലിലുണ്ടായിരുന്നത്. ഇതില്‍ ഡോ.വൃന്ദയും സതീഷ് കുമാറും 31ന് വിരമിക്കുന്നതിനാലാണ് പാനല്‍ പുതുക്കാനൊരുങ്ങുന്നത്.
ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി ഡോ.സജി ഗോപിനാഥിനെ പാനലില്‍ ഉള്‍പ്പെടുത്താനോ, ബൈജു ബായിക്ക് ചുമതല നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കാനോ ഇടയുണ്ട്.
ഡോ.രാജശ്രീയെ സുപ്രീം കോടതി വി.സി സ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോള്‍ പകരം ചുമതല ഏറ്റെടുക്കാന്‍ ബൈജു ബായിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. ബൈജു ബായിക്ക് മേയ് വരെയേ കാലാവധിയുള്ളൂ. പ്രൊഫ. സിസാ തോമസ് 31ന് വിരമിക്കുമ്പോള്‍ പകരം ചുമതല ആര്‍ക്ക് നല്‍കണമെന്ന് സര്‍ക്കാരിനോട് കത്തെഴുതി ചോദിച്ച ഗവര്‍ണര്‍, സജി ഗോപിനാഥിനോ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റാര്‍ക്കോ ചുമതല നല്‍കാന്‍ വിരോധമില്ലെന്നും അറിയിച്ചിട്ടുണ്ട്.
താത്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിട്ടുണ്ടായിരുന്നു. സിസാതോമസ് ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ രണ്ടിന് നിയമോപദേശകരുമായി കേസ് നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം 3ന് ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് പോവും. 8ന് തിരിച്ചെത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























