നെടുമങ്ങാട് അരുവിക്കരയില്‍ മരുമകന്‍ ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തി...ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, ആക്രമണത്തിനുശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അലിഅക്ബര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

നെടുമങ്ങാട് അരുവിക്കരയില്‍ മരുമകന്‍ ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യാണ് മരിച്ചത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ആക്രമണത്തിനുശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അലിഅക്ബര്‍ ഗുരുതരാവസ്ഥയിലാണ്. മുംതാസിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹൈസ്‌കൂള്‍ അദ്ധ്യാപികയാണ് മുംതാസ്.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























