രാമ നവമി പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി....

രാമ നവമി പ്രമാണിച്ച് ഇന്ന് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്(എന്‍.എസ്.ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി.എസ്.ഇ)എന്നിവയില്‍ വ്യാപാരം ഉണ്ടാകില്ല.
കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്സ് വിപണികള്‍ക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം മികച്ച നേട്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്.
സെന്‍സെക്സ് 339.37 പോയന്റ് ഉയര്‍ന്ന് 57,960.09ലും നിഫ്റ്റി 129 പോയന്റ് നേട്ടത്തില്‍ 17,080.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, എഫ്.എം.സി.ജി, പൊതുമേഖല ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























