വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി എത്തുന്ന ഷെര്‍പ്പകളെ ഉച്ചകോടിയുടെ കോണ്‍ഫറൻസ് ഹാളില്‍ കായല്‍ മാര്‍ഗ്ഗം എത്തിക്കാന്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷൻ; കായലിലെ യാത്ര സുരക്ഷ ഒരുക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ്; ആമ്പുലന്‍സ് സംവിധാനങ്ങള്‍ സുസജ്ജമായ ജലഗതാഗത വകുപ്പിന്റെ രണ്ട് റസ്‌ക്യൂ ബോട്ടുകൾ സുരക്ഷക്കായി; കുമരകത്ത് എല്ലാം സജ്ജം

വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി എത്തുന്ന ഷെര്‍പ്പകളെ ഉച്ചകോടിയുടെ കോണ്‍ഫ്രറന്‍സ് ഹാളില്‍ കായല്‍ മാര്‍ഗ്ഗം എത്തിക്കാന്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും കായലിലെ യാത്ര സുരക്ഷ ഒരുക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പും കുമരകത്ത്.150 ഓളം വരുന്ന പ്രതിനിധികളായ ഷെര്‍പ്പകളുടെ യാത്രയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് ഇവര്‍ എത്തിയിരിക്കുന്നത്.
ആമ്പുലന്‍സ് സംവിധാനങ്ങള്‍ സുസജ്ജമായ ജലഗതാഗത വകുപ്പിന്റെ രണ്ട് റസ്‌ക്യൂ ബോട്ടുകളാണ് സുരക്ഷ ഒരുക്കുന്നത്. ആലപ്പുഴ , വൈക്കം സ്റ്റേഷനുകളില്‍ നിന്നും എത്തിയിരിക്കുന്ന ബോട്ടുകളില്‍ മൂന്ന് ഷെഡ്യൂള്‍ ജീവനക്കാരാണ് ഉള്ളത്. പ്രഥമ സുശ്രൂഷ മരുന്നുകളും സ്ട്രക്ച്ചര്‍ സംവിധാനങ്ങളും ലൈഫ് ബോയ , ലൈഫ് ജാക്കറ്റ് , ഫയര്‍ എക്‌സറ്റിംഗുഷര്‍ സംവിധാനങ്ങളും റസ്‌ക്യൂ ബോട്ടുകളില്‍ ഒരുക്കിയിരിക്കുന്നു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിച്ച ബോട്ടുകളാണ് കുമരകത്ത് സുരക്ഷ ഒരുക്കാന്‍ എത്തിയിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്രാങ്ക് , ഡ്രൈവര്‍ , ലാസ്‌കര്‍ തസ്തികയിലെ 13 ജീവനക്കാരാണ് ബോട്ടുകളിലുള്ളത്. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി.വി.നായരുടെ നിര്‍ദ്ദേശ പ്രകാരം ട്രാഫിക്ക് സൂപ്രണ്ട് സുജിത്ത് എം ബോട്ടുകള്‍ നിയന്ത്രിക്കും. കെ.എസ്.ഐ.എന്‍.സി യുടെ രണ്ട് ബോട്ടുകളാണ് യാത്രസൗകര്യം ഒരുക്കാന്‍ എത്തിയിരിക്കുന്നത്.
രണ്ട് ബോട്ടിലുമായി ബോട്ട് മാസ്റ്റര്‍ , എന്‍ജിന്‍ ഡ്രൈവര്‍ , ലാസ്‌കര്‍മാര്‍ എന്നിങ്ങനെ ഒരേ സമയം എട്ട് ജീവനക്കാര്‍ ഉണ്ടാകും. ഓരോ ബോട്ടിലും 20 വീതം എയര്‍കണ്ടീഷന്‍ സീറ്റുകളും , 80 വീതം നോണ്‍ എ.സി സീറ്റിംഗ് സംവിധാനങ്ങളുമുണ്ട്. 100 പേരെ വഹിക്കാന്‍ കഴിയുന്ന ബോട്ടുകളില്‍ ഓരോ യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ലൈഫ് ജാക്കറ്റ് , ലൈഫ് ബോയകള്‍ എത്തിവയും സജീകരിച്ചിരിക്കുന്നു. കൂടാതെ പ്രത്യേകം സജീകരിച്ചിരിക്കുന്ന ഉച്ചഭാഷിണിയും യാത്രക്കാര്‍ക്ക് വേറിട്ട യാത്രാ അനുഭവം പകര്‍ന്നു നല്‍കും.
https://www.facebook.com/Malayalivartha