ദുരിതാശ്വാസനിധി വക മാറ്റിയെന്ന ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ടു; നീതിക്കായി സുപ്രീംകോടതി വരെ പോകും; ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് കുതിച്ച് ആർഎസ് ശശികുമാർ

ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ ലോകായുക്ത വിധി വന്നിരിക്കുകയാണ്. നിർണായകമായ തീരുമാനമാണ് ലോകായുക്ത എടുത്തിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ. നീതിക്കായി സുപ്രീംകോടതി വരെ പോകുമെന്നും ആർഎസ്എസ് ശശികുമാർ വെല്ലുവിളിച്ചിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിയെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല പരാതിക്കാരൻ എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും അത്തരത്തിലുള്ള നീക്കം പിണറായി വിജയനെതിരെ ശക്തമാക്കുകയാണ് പരാതിക്കാരൻ.
ശിക്ഷിക്കപ്പെടുന്നത് വരെ ഇതുമായി ഇതിൽനിന്ന് പിന്നോട്ടില്ല എന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയാണ് പരാതിക്കാരന്റെ ഓരോ നീക്കങ്ങളിൽ നിന്നും. ലോകായുക്ത വിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ ഭിന്നവിധിയാണ് ലോകായുക്ത പുറപ്പെടുവിച്ചിരിക്കുന്നത്. ദുരിതാശ്വാസനിധി വക മാറ്റിയെന്ന ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ടു.
വിശദമായ വാദം വീണ്ടും കേള്‍ക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ ഭിന്നവിധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും രണ്ടാമന്‍ എതിര്‍ത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഇവരില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളതു മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്. 2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാമൈയ് ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha