വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും ...

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും.
കുരിശിലേറ്റപ്പെടുന്നതിനുമുമ്പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനായി ഒലീവുമരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് 'ദൈവപുത്രന് സ്തുതി' പാടിയ വിശ്വാസത്തിലാണ് ഓശാന ഞായര്‍ ആചരിക്കുന്നത്.
രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും സുവിശേഷ വായനയും കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. വാഴ്ത്തിയ കുരുത്തോലകള്‍ വിശ്വാസികള്‍ കൈയ്യിലേന്തി വിശ്വാസികള്‍ ക്രിസ്തുവിന്റെ ജറുസലേം യാത്രയുടെ ഓര്‍മ്മ പുതുക്കി പ്രദക്ഷിണം നടത്തും.
പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, കുര്‍ബാന, വചന സന്ദേശം എന്നിവയുണ്ടാകും. പീഡാനുഭവ വാരത്തിന്റെ തുടക്കമായാണ് ഓശാന ഞായറിനെ വിശ്വാസികള്‍ കണക്കാക്കുന്നത്.
വൈദികന്‍ വെഞ്ചരിച്ച് ആശിര്‍വദിച്ച് നല്‍കുന്ന കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കും. തുടര്‍ന്നുള്ള ഒരാഴ്ച ക്രൈസ്തവ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാദിനങ്ങളാണ്.
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹാ വ്യാഴം, കുരിശുമരണദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂര്‍ത്തിയാകുകയും ചെയ്യും. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും.
"
https://www.facebook.com/Malayalivartha