മലപ്പുറത്ത് യുവതി വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറത്ത് സ്വകാര്യ വാഹന ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
വാഴക്കാട് പുതാടമ്മല്‍ ആലിയുടെ മകളുമായ നജ്മുന്നീസയെ (32) വീടിന്റെ ടെറസിനു മുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് ചെറുവട്ടൂര്‍ നെരോത്ത് മുഹിയുദ്ദീനെ (42) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന്റെ ടെറസില്‍ ഭാര്യ നജ്മുന്നീസ മരിച്ചുകിടക്കുന്നതായി ഭര്‍ത്താവ് മുഹിയുദ്ദീന്‍ അയല്‍വാസികളെയും നാട്ടുകാരെയും അറിയിച്ചത്.
ടെറസില്‍ വച്ച് അര്‍ധരാത്രിയോടെ നജ്മുന്നീസയും മുഹിയുദ്ദീനുമായി വാക്കുതര്‍ക്കമുണ്ടായതായി പൊലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്ന നജ്മുന്നീസ ഭര്‍ത്താവിനെ നിരീക്ഷിക്കുന്നതിനാണ് വീടിന്റെ പിറകില്‍ കോണി വച്ച് ടെറസില്‍ കയറിയതെന്നാണു കരുതുന്നത്. അപ്രതീക്ഷിതമായി രാത്രിയില്‍ വീടിനു മുകളില്‍ ഭാര്യയെ കണ്ട മുഹിയുദ്ദീന്‍ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും മല്‍പിടുത്തവും ഉണ്ടാവുകയും ചെയ്തതായാണു കരുതുന്നത്.
ഇവിടെവച്ച് മുഹിയുദ്ദീന്‍ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനത്തില്‍. നോമ്പായതിനാല്‍ പുലര്‍ച്ചെ എണീറ്റപ്പോള്‍, വീട്ടിലില്ലാത്ത ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ടെറസിനു മുകളില്‍നിന്നു റിങ് ചെയ്യുന്നതു കേട്ട് കയറി നോക്കിയപ്പോഴാണ് ഭാര്യ മരിച്ചുകിടക്കുന്നത് കണ്ടെതെന്നാണ് മുഹിയുദ്ദീന്‍ ആദ്യം പറഞ്ഞിരുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് മുഹിയുദ്ദീനെയും അയല്‍വാസികളായ രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി ഞായറാഴ്ച പുലര്‍ച്ചെ തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























