പരിശോധനയ്‌ക്കൊടുവില്‍ .... കാറില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി പ്രതികളുടെ കഞ്ചാവ് കടത്ത്; കൊല്ലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍...

കാറില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി പ്രതികളുടെ കഞ്ചാവ് കടത്ത്... കൊല്ലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍...
കൊല്ലം റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ നിലമേല്‍ വെച്ചാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന 53 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബിമോന്‍ മുന്‍പും സമാന കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ്. 80 കിലോ കഞ്ചാവ് കടത്താനായി ശ്രമിച്ച കേസില്‍ ചാത്തന്നൂര്‍ പോലീസാണ് ഇയാളെ മുന്‍പ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഒറീസ്സയില്‍ നിന്നാണ് കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചത്. ഇവരുടെ കാറില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകളുള്‍ പൊലീസ് കണ്ടെടുക്കുകയുണ്ടായി.
പിടിയിലാകുമ്പോള്‍ പ്രതികള്‍ കൊട്ടാരക്കര സ്വദേശിയുടെ പേരിലുള്ള വാഹനത്തിന്റെ നമ്പറാണ് കാറില്‍ ഉപയോഗിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പൊക്കിയത്. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീം തിരുവനന്തപുരം ജില്ലമുതല്‍ കാര്‍ പിന്തുടരുകയായിരുന്നു. നിലമേലില്‍ എത്തിയപ്പോള്‍ ചടയമംഗലം പൊലീസിന്റെ സഹായത്തോടെ കാര്‍ വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha
























