അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേരും...

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. നാളെ ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
ചിന്നക്കനാലില്‍ എത്തിയ അഞ്ചംഗ സംഘം ഇന്നലെ പ്രദേശവാസികള്‍ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തിലേക്ക് അയക്കുന്നതാണ് സമിതിയുടെ പരിഗണനയില്‍ ഉളളത്.
ഏത് വനമേഖലയിലേക്ക് അയക്കാം എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ടു ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് നടക്കുന്ന രാപകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഹൈക്കോടതി നിയമിച്ച വിദഗ്ധസമിതി ഇന്നലെ ചിന്നക്കനാല്‍ എത്തിയിരുന്നുവെങ്കിലും സമരക്കാരെ കണ്ടിരുന്നില്ല. ഇതിലുള്ള ശക്തമായ പ്രതിഷേധം ഇന്നുണ്ടാകാനാണ് സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha
























