കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട റഹ്മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹങ്ങള്‍ ഖബറടക്കി

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട റഹ്മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹങ്ങള്‍ ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബര്‍സ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും ആണ് ഖബറടക്കിയത്.
വയോജന വിശ്രമ കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വച്ച നൗഫീഖിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് എത്തിയത്. തുടര്‍ന്ന് കോടോളിപ്പുറത്തെ വീട്ടില്‍ എത്തിച്ചു. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്.
കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷമായിരുന്നു റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.
ജസീലയുടെ രണ്ട് വയസുള്ള മകള്‍ സഹ്ലയെ കൂട്ടിയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവ് ട്രെയിനില്‍ മട്ടന്നൂരിലേക്ക് തിരിച്ചത്. ഞായറാഴ്ച രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറക്കലിന് പോയി തിരികെ വരുമ്പോഴാണ് നൗഫീഖ് ദുരന്തത്തില്‍പെട്ടത്.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് കോഴിക്കോട് എലത്തൂരില്‍ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചശേഷം പ്രതി അപ്രത്യക്ഷമാവുകയായിരുന്നു .
https://www.facebook.com/Malayalivartha
























