Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

സാമ്പത്തിക വർഷാവസാനം പിണറായി ബാലനെ വിരട്ടി : പണം തരണം ഇല്ലെങ്കിൽ പണിപോകും!ഏപ്രിൽ മൂന്ന് കഴിഞ്ഞിട്ടും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും നൽകാൻ കഴിയാതെ സർക്കാർ വെള്ളം കുടിക്കുമ്പോഴാണ് പിണറായിയുടെ ഓപ്പറേഷൻ ധൂർത്ത്..

04 APRIL 2023 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സങ്കടമടക്കാനാവാതെ....കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...

    മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും  യാത്രാബത്ത കുടിശിക അനുവദിച്ച് സാമ്പത്തിക വർഷത്തിൻെറ ഒടുവിലത്തെ മണിക്കൂറിൽ സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിൻ്റെ ഫയലുകൾ പോലും മാറ്റി വച്ചാണ്   മുഖ്യനെയും മന്ത്രിമാരെയും ഊട്ടാനായി  ധനമന്ത്രി കെ എൻ ബാലഗോപാൽ നേരിട്ട് ഉത്തരവിറക്കിയത്. ഏപ്രിൽ മൂന്ന് കഴിഞ്ഞിട്ടും  ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും നൽകാൻ കഴിയാതെ സർക്കാർ വെള്ളം കുടിക്കുമ്പോഴാണ് പിണറായിയുടെ ഓപ്പറേഷൻ ധൂർത്ത്.            3.17 കോടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ സാമ്പത്തിക വർഷം യാത്രാബത്തയായി നേടിയത്. സംസ്ഥാന ബജറ്റില്‍ യാത്രാബത്തയായി അനുവദിച്ചിരുന്നത് 2.5 കോടി രൂപയായിരുന്നു. രണ്ടര കോടി രൂപ തിരിയാതെ വന്നപ്പോഴാണ് ബാക്കി തുക അനുവദിച്ചത്.ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതിയുടെ തലേ ദിവസമാണ് മന്ത്രിമാര്‍ക്ക് യാത്രാബത്ത ഇനത്തില്‍ 20 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.        

മന്ത്രിമാര്‍ക്ക് ഓരോ സാമ്പത്തികവര്‍ഷവും യാത്രാബത്തയിനത്തില്‍ ബജറ്റില്‍ തുക നീക്കിവയ്ക്കാറുണ്ട്. അതില്‍ കൂടുതല്‍ യാത്രാബത്തയിനത്തില്‍ ചെലവായാല്‍ അധികം തുക അനുവദിക്കും. ധനവകുപ്പാണ് ഈ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം യാത്രാബത്ത ഇനത്തില്‍ ബജറ്റില്‍ നീക്കിവച്ചിരുന്നത് രണ്ടരക്കോടി രൂപയായിരുന്നു. ഈ തുകയുടെ പരിധി കഴിഞ്ഞതോടെ 88.59 ലക്ഷം രൂപ   ധനവകുപ്പ് വകയിരുത്തി. ഇതോടെ ആകെ യാത്രാബത്തക്കായി നീക്കിവച്ച തുക 3.38 കോടിരൂപയായി ഉയര്‍ന്നു. ഇത്തരത്തിൽ സാധാരണ അധിക തുക വകയിരുത്താറുണ്ട്. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഇങ്ങനെയൊരു ഉത്തരവ്  ഇറക്കുന്നത് അസാധാരണമാണ്.

 

 



കഴിഞ്ഞമാസം 27നാണ് യാത്രാബത്തയുമായി ബന്ധപ്പെട്ട അവസാന ഉത്തരവിറങ്ങിയത്. 20 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവ് ഇറക്കിയത്.  28ന് ബില്ലുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ കണക്ക് പ്രകാരം യാത്രാബത്തയിനത്തില്‍ ചെലവായിരിക്കുന്നത് 3.17 കോടി രൂപയാണ്.സർക്കാരിൻ്റെ കെടുകാര്യസ്ഥ്യതയും അഴിമതിയും ധനധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക്  പ്രധാന കാരണമെന്ന്  ധനകാര്യ വിദഗ്ദ്ധയായ മേരി ജോർജ്  പറഞ്ഞു.

   
കേരളം നിൽക്കകള്ളിയില്ലാത്ത ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയെന്നാണ്  മേരി ജോർജ് പറഞ്ഞത്. വിവിധ വകുപ്പുകൾ ഫണ്ട് വേണ്ടവിധം വിനിയോഗിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. കേരളത്തിൽ വികസന പ്രവരർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.      

കേരളത്തില്‍ 2000 മുതല്‍ ധനപ്രതിസന്ധിയുണ്ട്. 1997ലെ ശമ്പള പരിഷ്‌കരണത്തോടെ എല്ലാ സംസ്ഥാനങ്ങളും കടക്കെണിയിലേക്ക് പോയി. പല സംസ്ഥാനങ്ങളും അതില്‍ നിന്ന് കരകയറിയെങ്കിലും കേരളം നില്‍ക്കകള്ളിയില്ലാത്ത ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അന്ന് ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രി.ടി.ശിവദാസമേനോനായിരുന്നു ധനമന്ത്രി .2001 ൽ എ കെ ആൻറണി മുഖ്യമന്ത്രിയായപ്പോൾ മുഖ്യമന്ത്രിക്ക് ഡൽഹിക്ക് പോകാൻ വിമാന ടിക്കറ്റിനുള്ള പണം പോലും ഖജനാവിൽ ഉണ്ടായിരുന്നില്ല.   ഇന്ന്  വിവധ വകുപ്പുകള്‍ക്ക് കൊടുക്കുന്ന ഫണ്ട് വിനിയോഗിക്കുന്നില്ല. ഓരോ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കണക്കിലെ കളികളാണ് ഇവിടെ സംഭവിക്കുന്നത്. ഓരോ വകുപ്പുകള്‍ക്കും ഫണ്ട് അുവദിക്കുമ്പോള്‍ തന്നെ കൂടുതല്‍ ഫണ്ട് ചിലവഴിക്കരുതെന്നും ബാങ്കില്‍ തന്നെ ഇടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. സര്‍ക്കാരിന് ആവശ്യമായ സമയത്ത് ഈ പൈസ തിരിച്ചെടുത്ത് സര്‍ക്കാര്‍ തന്നെ ചിലവാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വിവിധ വകുപ്പുകള്‍ക്ക് കൊടുത്ത ഫണ്ട് തിരിച്ചെടുത്താണ് സര്‍ക്കാര്‍ ജനുവരി, ഫെബ്രുവരി മാസത്തിലെ ശമ്പളം കൊടുത്തത്.                  
റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തില്‍ കേരളത്തിന്റെ സഞ്ചിത കടം 29 ശതമാനത്തില്‍ നിര്‍ത്തേണ്ടത് 40 ശതമാനത്തില്‍ എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പാക്കേജുകള്‍ പോലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നെല്ല്, കൊപ്ര കര്‍ഷകര്‍ ദുരിതത്തിലായത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. കേരളത്തിലെ കര്‍ഷകര്‍ ദുരിതക്കയത്തിലായിട്ടും അവരെ സഹായിക്കാനുള്ള പണം പോലുമില്ല സര്‍ക്കാരിനില്ല .     

പലതരത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറച്ചതുകൊണ്ടാണ് കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും ന്യായീകരണങ്ങള്‍ പൂര്‍ണമായും ശരിയല്ല. കാരണം നമ്മുടെ അയല്‍ സംസ്ഥാനങ്ങില്‍ ഒന്നും ധനപ്രതിസന്ധിയില്ല. കേന്ദ്രത്തിന്റെ അവഗണ ഉണ്ടായാല്‍ പോലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ധനപ്രതിനസന്ധിയില്ലാതെ മുന്നോട്ടുപോകുന്നുണ്ട്. പിന്നെ കേരളത്തിന് മാത്രമായി എന്താണ് ഇത്രയും ധനപ്രതിസന്ധി എന്ന് ചിന്തിക്കണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവരുടെ റവന്യൂ വരുമാനം കൊണ്ടാണ് കാര്യങ്ങള്‍ കൃത്യമായി നടത്തുന്നത് . കേരളത്തില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.          കോടികൾ ചെലവിട്ടാണ് സർക്കാർ പരസ്യങ്ങൾ നൽകുന്നത്.  2020 ഡിസംബർ വരെ 153.5 കോടി രൂപയാണ് സർക്കാർ പരസ്യങ്ങൾക്ക് മാത്രമായി ചെലവഴിച്ചത്. 

ടെൻഡർ, ഡിസ്പ്ലേ തുടങ്ങിയ പരസ്യങ്ങൾക്കാണ് 132 കോടി രൂപ ചെലവാക്കിയത്. അവശേഷിക്കുന്ന 21.5 കോടി രൂപ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കെഎസ്ആർടിസിയിൽ പരസ്യം നൽകുന്നതിന് മുൻകൂറായി 60.5 ലക്ഷം നൽകിയതായും രേഖയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആകെ മൊത്തം പരസ്യങ്ങൾക്ക് ചെലവാക്കിയ തുക 200 കോടി രൂപയിലധികം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  

ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങിയപ്പോൾ ഒരു മലയാളിയുടെ കഴുത്തില്‍ മുറുകുന്ന കടബാധ്യത അരലക്ഷത്തിലധികം രൂപയാണെന്ന് നേരെത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. കൃത്യമായി കണക്കാക്കുമ്പോൾ 55,778.34 രൂപയാണ് ഓരോ മലയാളിക്കും മേല്‍ ചുമത്തപ്പെട്ട കടം. ദി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്‍റ് എം.കെ. ഹരിദാസാണ് വിവരാവകാശരേഖ വഴി ലഭിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.
57 മാസം കേരളം ഭരിച്ച പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ 84,457.49 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തിവെച്ചിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ വരെ സംസ്ഥാനത്തിന് ആകെ ലഭിച്ച റവന്യൂ വരുമാനം വെറും 61,670 കോടി മാത്രമാണ്. ഇതിന് ശേഷമുള്ള കണക്കുകൾ സർക്കാർ വിവരാവകാശ നിയമപ്രകാരം നൽകിയിട്ടില്ല.

  സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ നികുതികള്‍ വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ  ശ്രമിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ഡോ.  ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.. ഈ ശ്രമം വൃഥാവിലാകാനാണ് സാധ്യത. കാരണം ജനങ്ങളുടെ വാങ്ങല്‍ ശേഷി അങ്ങേയറ്റം കുറഞ്ഞിരിക്കുന്നു. വേണ്ടത് ധനകാര്യത്തില്‍ അടിമുടിയുള്ള അഴിച്ചുപണിയാണ്. അതിനുപകരം താല്‍കാലികമായ ചില പരിഹാരമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്. കഴിഞ്ഞ ശമ്പള റിവിഷന്‍ വഴി ഏകദേശം 53 ശതമാനമാണ് ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചത്. ഇതുമൂലം ഉണ്ടായ ബാധ്യതയാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.   ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ എന്നത് മാറ്റി 10 വര്‍ഷം ആകുമ്പോള്‍ മതിയെന്ന മുന്‍ ശമ്പള കമ്മിഷനുകളുടെ ശുപാര്‍ശ അംഗീകരിക്കാതെയാണ് തുടര്‍ഭരണം ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ച് ശമ്പള പെന്‍ഷന്‍ പരിഷ്‌കരണം നടത്തിയത്. ഇതാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. കൊവിഡിന്റെയും പ്രളയത്തിന്റെയും കാരണം പറഞ്ഞ് സര്‍ക്കാരിന് മാറ്റി വയ്ക്കാമായിരുന്നു. എന്നാല്‍, എങ്ങനെയും അധികാരം എന്ന പ്രലോഭനമാണ് ഇത്തരത്തില്‍ പ്രതിസന്ധിക്ക് കേരളത്തെ കൊണ്ടെത്തിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ ബാധ്യതയുള്ള സംസ്ഥാനം കേരളമാണ്. 2021-22ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ മൊത്ത വരുമാനത്തിന്റെ 22.87 ശതമാനം പെന്‍ഷനുവേണ്ടി മാറ്റിവയ്ക്കുന്നു. 19 സംസ്ഥാനങ്ങളുടെ ശരാശരിയെന്നു പറയുന്നത് 12.23 ശതമാനം മാത്രമാണ്.   യാതൊരുവിധ നികുതികളും കൂട്ടാതെ നിലവിലുള്ള ധനകാര്യത്തില്‍ പുനഃക്രമീകരണം നടത്തി നിലവിലെ ധനകാര്യ പ്രതിസന്ധി മറികടക്കാന്‍ വഴികളുണ്ട്. 27,000 കോടി പെന്‍ഷന്‍ നല്‍കുന്നത് രണ്ടു ശതമാനത്തിനാണ് പോകുന്നത്. മുഴുവന്‍ പെന്‍ഷന്‍കാരെയും പങ്കാളിത്ത പെന്‍ഷനിലേക്കുകൊണ്ടു വരിക. ഇതിലൂടെ പെന്‍ഷന്‍ ബാധ്യത മൂന്നിലൊന്നായി കുറയും. ഈ മിച്ചം ഉപയോഗിച്ച് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൂട്ടാം. നിലവിലുള്ള 1,600 എന്നത് 4,500 ആയി വര്‍ധിപ്പിച്ചാല്‍ അത് ഉടനെ പ്രാദേശിക വിപണികളില്‍ എത്തും. ഷെയര്‍ മാര്‍ക്കറ്റിലോ മ്യൂച്ചല്‍ ഫണ്ടിലോ ബാങ്ക് ഡെപ്പോസിറ്റുകളിലോ പോകുകയുമില്ല. 50,000വും ഒരുലക്ഷത്തിലധികവും പെന്‍ഷന്‍ വാങ്ങുന്ന ആയിരക്കണക്കിന് പേര്‍ കേരളത്തിലുണ്ട്. പക്ഷേ ഈ നല്‍കുന്ന പണം വിപണിയില്‍ എത്തുന്നില്ല. അത് മ്യൂച്ചല്‍ ഫണ്ടുകളിലും ബാങ്ക് ഡെപ്പോസിറ്റുകളിലുമാണ് പോകുന്നത്. മാത്രവുമല്ല അവര്‍ക്ക് പെന്‍ഷനു പുറമേ മറ്റു വരുമാന മാര്‍ഗങ്ങളുമുണ്ട്. പെന്‍ഷന്‍കാര്‍ ഉപഭോഗത്തില്‍ നിന്നും പിന്‍മാറിയവരാണ്. അവര്‍ക്ക് കൂടുതൽ ചെലവാക്കേണ്ടി വരില്ല. കെട്ടിട, തൊഴില്‍, വെള്ളക്കര വര്‍ധനവ് പാവപ്പെട്ടവരെയും പുറമ്പോക്കില്‍ കഴിയുന്നവരെയും എങ്ങനെ ഒഴിവാക്കാമെന്നുള്ളതിന് പരിഹാരം . സംസ്ഥാനത്തിന്റെ മൊത്തം തനതു വരുമാനത്തിന്റെ 61 ശതമാനം നാലിനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.. പെട്രോള്‍, മദ്യം, ലോട്ടറി, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ.   ധനകാര്യം വലിയ അസമത്വമാണ് സമൂഹത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ശമ്പളവും പെന്‍ഷനുമായി പോകുന്നതില്‍ 75 ശതമാനവും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ്. കേരളത്തില്‍ 44 ശതമാനം വരുന്ന ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയില്‍ പോകുന്നത് വെറും 25 ശതമാനം മാത്രമാണ്. ഇപ്പോഴാകട്ടെ മലബാറില്‍ പോകുന്ന പൊതുവിഭവങ്ങള്‍ 22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രാദേശികമായ അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന ധനകാര്യം അഴിച്ചു പണിയാനുള്ള അവസരമായിട്ട് ധന പ്രതിസന്ധി കാണുന്നതിന് പകരം നികുതികള്‍ വര്‍ധിപ്പിച്ച് നിലവിലെ സംവിധാനം അതേപടി നിലനിര്‍ത്താന്‍ കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കടമെടുക്കാന്‍ കേന്ദ്രം തടയിട്ടത് കൊണ്ടാണ് ഇത്തരത്തിലുള്ള പരിഹാരത്തിന് പോയത്. സാമ്പത്തിക അച്ചടക്കം തീരെയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂര്‍ത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കെ.വി തോമസിനെ നിയമിച്ചത് ഉദാഹരണമായി എടുക്കാം. മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് ഉണ്ടാകുമ്പോള്‍ ഭരണാധികാരികള്‍ വിദേശത്തേക്ക് ചികിത്സയ്ക്കായി പറക്കുന്നു.  ഉയര്‍ന്ന തലത്തില്‍ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല സാധാരണ ജനങ്ങളുടെ ഇടയില്‍ പോലും സാമ്പത്തിക അച്ചടക്കത്തിന്റെ സന്ദേശം നല്‍കും.   മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിലവിൽ യാതൊരു കുറവുമില്ല. ചികിത്സാ സഹായം ആവശ്യമുള്ളവർക്ക് നൽകാതെയാണ് സർക്കാർ പ്രമാണിമാർ തന്നെ തോന്നിയ മട്ടിൽ ചെലവഴിക്കുന്നത്.  സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും മന്ത്രിമാരെ ബാധിക്കുന്നതേയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (7 minutes ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (7 minutes ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (31 minutes ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (47 minutes ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (1 hour ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (2 hours ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (2 hours ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (3 hours ago)

Malayali Vartha Recommends