അട്ടപ്പാടി മധുകൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍, 13 പ്രതികള്‍ക്കെതിരെ നരഹത്യ കുറ്റം തെളിഞ്ഞു... രണ്ടു പ്രതികളെ വെറുതെ വിട്ടു....ശിക്ഷാ വിധി നാളെ

അട്ടപ്പാടി മധു വധക്കേസില്‍ വിധിപ്രസ്താവം ആരംഭിച്ചു. അട്ടപ്പാടി മധുകൊലക്കേസില്‍ വിധി. ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഹുസൈനും രണ്ടാം പ്രതി മരയ്ക്കാരും മൂന്നാം പ്രതി ഷംസുദ്ദീനും കുറ്റക്കാരാണെന്ന് കോടതി. നാലാം പ്രതി അനീഷിനെ മാറ്റി നിര്‍ത്തി . അഞ്ചാം പ്രതിയും ആറാം പ്രതിയും ഏഴാം പ്രതിയും എട്ടാം പ്രതിയും ഒമ്പതാം പ്രതിയും പത്താംപ്രതിയും പന്ത്രണ്ടാം പ്രതിയും പതിമൂന്നാം പ്രതിയും പതിനാലാം പ്രതിയും പതിനഞ്ചാം പ്രതിയും പതിനാറാം പ്രതിയും കുറ്റക്കാരെന്ന് കോടതി . പതിനൊന്നാം പ്രതിയെ മാറ്റി നിര്‍ത്തി. രണ്ടു പ്രതികളെ വെറുതെ വിട്ടു. 14 പ്രതികള്‍ കുറ്റക്കാര്‍
മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോള്‍ ഹുസൈന്‍. മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയില്‍ നിന്ന് മധു സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും. കേസിലാകെ 16 പ്രതികളാണ് ഉള്ളത്.
സംഭവം നടന്ന് 5 വര്‍ഷത്തിനുശേഷമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ഇന്നു വിധി പറയുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 10നു വാദം പൂര്‍ത്തിയായി.
മാര്‍ച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ അമ്മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു (30) ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടില്‍നിന്നു പ്രതികള്‍ സംഘം ചേര്‍ന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയില്‍ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷന്‍ കേസ്.
"
https://www.facebook.com/Malayalivartha
























