Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

ഡിവൈഎഫ്‌ഐക്കാരനെ കസ്റ്റഡിയിലെടുത്ത പോലീസിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാക്കള്‍,തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ അഴിഞ്ഞാടി സഖാക്കള്‍,പോലീസ് വിറച്ചു നേതാവിനെ വിട്ടയച്ചു,കാക്കിയുടെ ഹുങ്ക് സാധാരണക്കാരന്റെ നെഞ്ചത്തേക്ക് സഖാക്കളുടെ മുന്നില്‍ വിറയ്ക്കും

04 APRIL 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സങ്കടമടക്കാനാവാതെ....കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...

കാക്കിയുടെ പവര്‍ സാധാരണക്കാരന്റെ നെഞ്ചത്തേക്കേ കാണിക്കൂ സഖാക്കളുടെ മുന്നില്‍ പോലീസ് പൂച്ചക്കുട്ടികള്‍. DYFI നേതാവിനെ വിച്ചയച്ചില്ലേല്‍ കളിമാറുമേ പോലീസ് സ്‌റ്റേഷനിലെത്തി സിപിഎം നേതാക്കളുടെ ഭീഷണി. തലസ്ഥാനത്ത് പോലീസ് മന്ത്രിയുടെ മൂക്കിന്‍തുമ്പത്താണ് സംഭവം. തിരുവനന്തപുരം പേട്ട സ്റ്റേഷനിലാണ് സിപിഎം പ്രാദേശിക നേതാക്കള്‍ അഴിഞ്ഞാടിയത്. ഇതും ഒറ്റപ്പെട്ട സംഭവം ആയിരിക്കും അല്ലെ മുഖ്യ. പോലീസുകാരുടെ കാക്കിയുടെ ഹുങ്ക് എന്തേ സഖാക്കളോട് കാണിച്ചില്ല. അവിടെ കാണിച്ചാല്‍ തലയില്‍ തൊപ്പി കാണില്ല അല്ലെ ഏമാന്മാരെ. പോലീസുകാരെ തല്ലും കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയാലും തിരിച്ച് ഒരക്ഷരം മിണ്ടില്ല ഏമാന്മാര്‍. അത്രയ്ക്ക് ഭയ ഭക്തി ബഹുമാനമാണ് സഖാക്കളോട്.

കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പേട്ട പരിസരത്തുള്ള തട്ടുകടയില്‍ കറിയുടെ അളവ് കുറഞ്ഞതിന്റെ പേരിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ എന്ന ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചതെന്നാണ് പോലീസ് പറയുന്നത്. പാറാവുകാരന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ സംഘം അസഭ്യം പറഞ്ഞതായും പോലീസ് പറയുന്നു. നേതാക്കള്‍ പോലീസുകാരോട് തട്ടിക്കയറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം തട്ടുകടയിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ആദ്യം പരാതിയുണ്ടെന്ന് പറഞ്ഞ തട്ടുകടക്കാരന്‍ പിന്നീട് പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിക്കൃഷ്ണനെ പോലീസ് വിട്ടയച്ചിരുന്നു. സ്റ്റേഷനിലെത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തത്.

സഖാക്കളുടെ മുന്നില്‍ നട്ടെല്ല് വളഞ്ഞ് നില്‍ക്കാനാണ് ഏമാന്മാര്‍ക്ക് വിധി. അതിപ്പോള്‍ പോലീസ് തലപ്പത്തെ ഏത് കൊമ്പനായാലും സഖാക്കളുടെ മുന്നില്‍ വെറും അശു. പിന്നെ എസ്എഫ്‌ഐക്കാര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരുണ്ട് പിന്നെയല്ലെ ഒരു ഭീഷണി. ഈ പോലീസാണ് ജനങ്ങളുടെ മെക്കിട്ട് കറുന്നത്. സ്‌റ്റേഷനിലെത്തി വെല്ലുവിളി മുഴുക്കുന്നതും സഖാക്കളെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്നതുമൊന്നും കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. സഖാക്കള്‍ ചവിട്ടിക്കൂട്ടാന്‍ വന്നാലും പോലീസ് നിന്ന് കൊടുക്കും. പാര്‍ട്ടിക്കാര്‍ക്ക് നേരെ കൈ പൊക്കില്ല ഒരു പോലീസുകാരനും. ഗുണ്ടാ സഖാക്കളെ കൈവെക്കില്ല പോലീസ്. സഖാക്കള്‍ പ്രതികളാകുന്ന കേസ്സുകളില്‍ അവരെ ഊരിയെടുക്കലാണ് പോലീസിന്റെ പണി. അങ്ങനെ ആകെമൊത്തത്തില്‍ സിപിഎമ്മുകാരുടെ താളത്തിന് തുള്ളുന്ന പാവകള്‍ അതാണ് കേരള പോലീസ്. പക്ഷെ ജനങ്ങളുടെ മെക്കിട്ട് കേറാന്‍ വല്ലാത്ത ഉത്സാഹം ആണ്.

ഹെല്‍മെറ്റ് വെച്ചില്ലെങ്കില്‍ ബൈക്കില്‍ നിന്ന് വലിച്ച് താഴെയിടുന്ന പോലീസ്, ലാത്തിക്ക് അടിക്കുന്ന പോലീസ്,പെറ്റി അടച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുന്ന പോലീസ്. അങ്ങെന ജനങ്ങളെ കൊല്ലാക്കൊല ചെയ്യും. ഏതൊക്കെ രീതിയില്‍ മലയാളിയെ ദ്രോഹിക്കാമെന്ന് മാത്രമാണ് പോലീസിന്റെ ചിന്ത. ക്രിമിനലുകളേയും,സിപിഎം ഗുണ്ടകളേയും ഒന്നും തൊടില്ല. അവര്‍ക്ക് മാമാ പണി ചെയ്യലാണ് പോലീസിന്റെ പണി. സിപിഎം ഗുണ്‍കള്‍ എന്തുചെയ്താലും പോലീസ് മൗനംപാലിക്കും. അവര്‍ക്കെതിരെ ചെറുവിരലനക്കില്ല. ചിന്താ ജെറോമിന്റെ സംഘം യൂത്ത് കോണ്‍ഗ്രസ്സുകാരെ തല്ലിച്ചപ്പോള്‍ പോലീസ് നോക്കുകുത്തി പോലെ നിന്നു. ക്യാമ്പസുകളില്‍ കുട്ടി സഖാക്കള്‍ എന്ത് അക്രമം കാണിച്ചാലും ഒരു കേസെടുക്കില്ല. ലഹരിക്കടത്ത് നടത്തുന്ന സഖാക്കളെ തൊടില്ല. അങ്ങനെ സഖാക്കളെ ആകെമൊത്തം സംരക്ഷിക്കും. ഇതിലുഭേദം കാക്കിു ഊരിവെച്ച് വേറെ വല്ല പണിക്കും പൊക്കൂടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (7 minutes ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (7 minutes ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (31 minutes ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (47 minutes ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (1 hour ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (2 hours ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (2 hours ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (3 hours ago)

Malayali Vartha Recommends