ട്രെയ്ന്‍ കത്തിച്ച പ്രതിയെ പൊക്കാന്‍ കഴിയാത്തതോടെ നെട്ടോട്ടമോടി പോലീസ്,പ്രതിയെ തപ്പി ഉത്തര്‍പ്രദേശിലേക്ക് വിട്ട് റെയില്‍വേ പോലീസ്, ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം,മുഖ്യമന്ത്രി പ്രതിരോധത്തില്‍,ഈ നാട് സുരക്ഷിതമല്ലെന്ന മുറവിളി ഉയരുന്നു

ട്രെയ്‌നില്‍ തീയിട്ട പ്രതിയെ പിടികൂടാന്‍ കഴിയാത്തതോടെ നട്ടംതിരിഞ്ഞ് പോലീസ്. നാലപാടും കൊണ്ടുപിടിച്ചോട്ടം, ഇതിനിടെ പ്രതിയെക്കുറിച്ച് തെറ്റായ പ്രചാരണം. പ്രതിയുടെ നീക്കം എന്താണ് ആരാണ് ഇയാള്‍ക്ക് പിന്നിലുള്ളത് മറ്റെന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ ഇതിന്റെ ആശങ്കയിലാണ് പോലീസ്. സംഭവം നടന്നത് ഞായറാഴ്ച രാത്രിയിലാണ് ഈ നേരം വരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. ഹെല്‍മെറ്റില്ലാത്തവനെ ബൈക്കില്‍ നിന്ന് വലിച്ച് താഴെയിടാനും,പെറ്റി അടയ്ക്കാത്തതിന് തല്ലിക്കൊല്ലാനും ഉത്സാഹം കാണിക്കുന്ന പോലീസിന് കൊടുംക്രിമിനലുകലെ ഒന്ന് തൊടാനാകുന്നില്ല. ആഭ്യന്തര വകുപ്പും പോലീസും തോല്‍വി. ഈ നാട് സുരക്ഷിതമല്ലെന്ന മുറവിളി ഉയരുന്നു.
എലത്തൂര്‍ തീവണ്ടി ആക്രമണക്കേസില്‍ പ്രതിയെ തേടി പോലീസ് ഉത്തര്‍പ്രദേശില്‍. റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയില്‍ എത്തി. പ്രതി യു.പി. സ്വദേശിയെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍.ഐ.എ. സംഘവും അന്വേഷണം നടത്തും. റെയില്‍വേ പോലീസിന്റെ രണ്ടുപേരടങ്ങുന്ന സംഘമാണ് നോയിഡയിലേക്ക് പോയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഘം യു.പിയിലേക്ക് തിരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വിവരമുണ്ടായിരുന്നു. ഇയാള്‍ നോയിഡ സ്വദേശിയാണ്. ഡല്‍ഹി പബ്ലിക്ക് സ്‌കൂളില്‍ ഇയാള്‍ പഠിച്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അധികൃതര്‍ നല്‍കിയിരുന്നില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് അന്വേഷണസംഘം നോയിഡയിലേക്ക് പോയതെന്നാണ് സൂചന.
അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു. നോട്ട് പാഡില്‍ ഷാരൂഖ് സൈഫികാര്‍പ്പെന്റര്‍, ഫക്രുദീന്‍കാര്‍പ്പെന്റര്‍, ഹാരിംകാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്. പോലീസിന് ആകെ ആശയക്കുഴപ്പം. രേഖാ ചിത്രത്തിലേതിന് സാമ്യം ഉള്ളയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം വന്നതോടെ പോലീസ് അങ്ങോട്ട് ഓടി. എന്നാല്‍ അവിടെ ചെന്നാപ്പോള്‍ നിരാശയായിരുന്നു ഫലം. പിന്നെ പ്രതിയെന്ന് സംശയിക്കുന്ന ആളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. എന്നാല്‍ അത് തെറ്റായിരുന്നു അതൊരു വിദ്യാര്‍ത്ഥിയുടേതായിരുന്നു. അങ്ങനെ നാലുപാടും പായുകയാണ് പോലീസ്. എന്നാല്‍ ഇതുവരെ പ്രതിയെ ഒന്ന് തൊടാനായിട്ടില്ല. ഇതിനിടെ പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അക്രമിയുടെ രേഖാചിത്രത്തിനോട് സാമ്യമുള്ളയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയെന്ന വാര്‍ത്ത പ്രചരിച്ചു. പിന്നാലെ, ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ പോലീസും ആശുപത്രിയിലെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ പ്രതിയുടെ മുഖസാദൃശ്യമുള്ള ഒരാള്‍ ചികിത്സയ്‌ക്കെത്തിയതായി സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. എന്നാല്‍, തീവണ്ടിയില്‍ അക്രമം നടന്നത് രാത്രി 9.30 ന് ശേഷമാണ്. അര്‍ധരാത്രി 12.38ന് മറ്റൊരാളും ചികിത്സ തേടിയെത്തിയിരുന്നു. ഇയാള്‍ കൈവിരല്‍ മുറിഞ്ഞതിന് ഭാര്യയ്‌ക്കൊപ്പമാണെത്തിയത്. പൊള്ളലേറ്റോ സംശയകരമായ സാഹചര്യത്തിലോ ആരുമെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാരും മൊഴിനല്‍കിയതോടെ പോലീസ് മടങ്ങി. കണ്ണൂര്‍ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അക്രമിക്കായി തിരച്ചില്‍നടത്തി. പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ താമസകേന്ദ്രങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് രണ്ടാംവട്ടവും കണ്ണൂരിലെ എല്ലാ ആശുപത്രികളിലും പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ കേരള സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കും. അതേസമയം, ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. സംഭവം ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ എന്‍.ഐ.എ. ഉള്‍പ്പെടെ അന്വേഷിക്കും.
https://www.facebook.com/Malayalivartha
























