Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം...സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ...ഹോം തിയറ്റർ സിസ്റ്റത്തിൽ നിറച്ചത്, രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ...പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്....

05 APRIL 2023 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് വധുവിന്റെ മുൻ കാമുകനെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനിടെയാണു ഹേമേന്ദ്ര വിവാഹം കഴിച്ച ഇരുപത്തൊൻപതുകാരിയുമായി സർജു അടുപ്പത്തിലായത്.

 

തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, ഈ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതിൽ കുപിതനായ സർജു, പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങിയ സർജു, അതിൽ രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ചശേഷം സമ്മാനമായി നൽകിയെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ സ്ഫോടക വസ്തുക്കൾ ക്രമീകരിച്ചിരുന്നത്.മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്. അവിടെ പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു സർജുവിന്റെ ജോലി. ഈ പരിചയം വച്ചാണ് ഇയാൾ സ്ഫോടക വസ്തുക്കൾ സംഘടിപ്പിച്ചതും ബോംബ് നിർമിച്ചതും.

 

മാർച്ച് 31ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത സർജു, വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. ആരാലും തിരിച്ചറിയപ്പെടാതെ വിവാഹ വേദിയിൽനിന്ന് മുങ്ങുകയും ചെയ്തു. വിവാഹത്തിനുശേഷം മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങൾ സമ്മാനപ്പൊതി തുറന്നത്. ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച നവവരൻ ഹേമേന്ദ്ര, അത് പ്ലഗിൽ കണക്ട് ചെയ്ത് സ്വിച്ചിട്ടതിനു പിന്നാലെ വൻ ശക്തിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തും സഹോദരൻ രാജ്കുമാർ ആശുപത്രിയിലും മരിച്ചു. ഇവരുടെ വീട്ടിലെ ഒന്നര വയസ്സുകാരനായ കുട്ടി ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു.

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. നാല് പേർക്ക് പൊട്ടിത്തെറിയിൽ ഗുരുതര പരിക്കേറ്റു. ഛത്തീസ്ഗഡിലാണ് സംഭവം. വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയറ്റർ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിലാണ് സംഭവം നടന്നത്. തിങ്കഴാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിൻറെ ഭീത്തിയും മുറിയുടെ മേൽക്കൂരയും തകർന്നു. ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറിയിലെ മറ്റ് ഫർണിച്ചറുകൾക്കും സാരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.മാവോയിസ്റ്റ് ബാധിത മേഖലയോട് ഏറെ ചേർന്നുള്ള ഛത്തീസ്ഗഡ് മധ്യപ്രദേശ് അതിർത്തിയിലാണ് സംഭവം നടന്നത്. റായ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്ന ഗ്രാമം. ഏപ്രിൽ 1 ന് വിവാഹിതനായ 22കാരനായ ഹേമേന്ദ്ര മെരാവി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വിവാഹത്തിന് ലഭിച്ച സമ്മാനങ്ങൾ വീടിനകത്തെ മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

 

സമ്മാനമായി ലഭിച്ച ഹോം തിയേറ്റർകണക്ട് ചെയ്ത് സ്വിച്ച് ഓൺ ചെയ്തതിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.ഹോം തിയറ്റർ ഓണാക്കാനായി ഇതിന് തൊട്ട് അടുത്ത് തന്നെ നിന്നിരുന്ന നവവരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരനും 30കാരനുമായ രാജ്കുമാറിനും ഒന്നരവയസുകാരനായ ബാലനും അടക്കം മറ്റ് നാല് പേർക്കും പൊട്ടിത്തെറിയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഇതിൽ രാജ്കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസും ഫൊറൻസ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പൊട്ടിത്തെറിയുടെ യഥാർത്ഥ കാരണത്തേക്കുറിച്ച് ഇതുവരെയും സൂചനകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. തകർന്ന നിലയിൽ ഹോം തിയേറ്ററിൻറെ പല ഭാഗങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (48 minutes ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (58 minutes ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹ  (2 hours ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (2 hours ago)

വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

മുഖ്യപ്രതി ഡോ. എം.കെ. റാം കുടകില്‍ പിടിയില്‍;  (2 hours ago)

KOZHIKODE ഗുരുതര ആരോപണവുമായി 'അമ്മ  (3 hours ago)

ഇറാൻ ആണവനിലയത്തിനു നേർക്ക് ആക്രമണം  (3 hours ago)

ഗ്രൗണ്ടിൽ കൂട്ടത്തല്ല്..  (3 hours ago)

PINARAYI മനുഷ്യ നിർമ്മിത ദുരന്തമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ  (4 hours ago)

'തൂക്കി കൊല്ലെടോ എന്നെ ഡെസ്‌കിലിടിച്ച് ജഡ്ജി കെന്നത്ത് ഈ കാലനെ തൂക്കി കൊല്ലും..! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര  (4 hours ago)

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends