Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം

20 JULY 2026 06:19 PM IST
മലയാളി വാര്‍ത്ത

കോറോ ഹെല്‍ത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്‌സ് ഹാളില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇതോടെ നേരത്തെ നല്‍കിയ രണ്ട് മാസത്തേത് ഉള്‍പ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കും. ഈ മാസം 26ന് മുന്‍പ് തന്നെ ഉറപ്പുനല്‍കിയ തുക കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് മറ്റ് ഇടങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് വേണ്ട എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് രേഖകളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോറോ ഹെല്‍ത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചര്‍ച്ചയില്‍ പറഞ്ഞു. കോറോ ഹെല്‍ത്തില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് മറ്റിടങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ ഉറപ്പാക്കണം എന്ന നിര്‍ദ്ദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിന് വേണ്ട സഹായവും ഉറപ്പു നല്‍കി. എന്നാല്‍ കേരളത്തിലെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ കമ്പനിയുടെ സാങ്കേതിക കാരണങ്ങള്‍ മൂലം കഴിയില്ല എന്ന് കോറോ ഹെല്‍ത്ത് ഇന്ത്യ ഹെഡ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും, തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീര്‍പ്പ് ധാരണ തയ്യാറാക്കി കമ്പനി അധികൃതരെ അറിയിച്ചു.

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നിലവില്‍ കമ്പനി നല്‍കിയ രണ്ട് മാസം കൂടാതെ അഞ്ച് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി ജീവനക്കാര്‍ക്ക് നല്‍കണമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദ്ദേശം കോറോ ഹെല്‍ത്ത് അധികൃതര്‍ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ത്രികക്ഷി ധാരണ പത്രവും തയ്യാറാക്കി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍, കോറോ ഹെല്‍ത്തിന്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ധാരണപത്രം ഉണ്ടാക്കിയത്. മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തില്‍ ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ സംതൃപ്തി അറിയിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും നല്ല പരിഹാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയത് എന്ന് ജീവനക്കാര്‍ പറഞ്ഞു.

സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് നവകൈരളി ഹാളില്‍ നടന്ന ചര്‍ച്ചയില്‍ തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സ്‌പെഷ്യല്‍ സെക്രട്ടറി ഷീബ ജോര്‍ജ് ഐഎഎസ്, തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ സുനില്‍ കെ എം, ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരായ സുരേഷ് കുമാര്‍ ഡി, വിപിന്‍ലാല്‍ കെ വി, കോറോ ഹെല്‍ത്തിലെ രണ്ട് പ്രതിനിധികള്‍, ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് പങ്കെടുത്തു. കോറോ ഹെല്‍ത്ത് ഇന്ത്യ ഹെഡ് യദ്വീന്ദര്‍ സിംഗ് ജസ്പാല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് രേണുക ദേവി, എച്ച്.ആര്‍ വൈസ് പ്രസിഡന്റ് രേഖ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (24 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (37 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (41 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends