Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു... സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്...വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും...

05 APRIL 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍ കെ പി സി സിയുടെ നിര്‍ദേശപ്രകാരം പ്രക്ഷോഭത്തിലാണ്.അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11 ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 13-ാം തീയതി മണ്ഡലം തലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.ഏപ്രില്‍ 10 മുതല്‍ പോഷക സംഘടനകള്‍ , സെല്ലുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മോദിയുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കുന്നതാണ്.

 

ഏപ്രില്‍ 10 മുതല്‍ 25 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് ജയ് ഭാരത് സത്യാഗ്രഹം സംഘടിപ്പിക്കും. ഏപ്രില്‍ 26 മുതല്‍ മെയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനം സംഘടിപ്പിക്കുന്നതാണ്.അതേസമയം, രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയെങ്കിലും വയനാച് ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു.ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതിരഞ്ഞെടുപ്പിന് ആറ് മാസത്തെ സാവകാശമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പ്രതികരിച്ചിരുന്നു.രാഹുൽഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ തുടർച്ചയായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി നിർവാഹകസമിതി തീരുമാനിച്ചു. ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിനെ വരവേൽക്കാൻ വൻറാലി സംഘടിപ്പിക്കും. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും.13ന് മണ്ഡലം തലത്തിൽ നിശാ മാർച്ച് നടത്തും. 10 മുതൽ പോഷകസംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തിൽ ജനങ്ങളുടെ സഹായത്തോടെ പ്രധാനമന്ത്രി മോദിക്കെതിരെ പോസ്റ്റ് കാർഡ് പ്രചരണം സംഘടിപ്പിക്കും.

ജയ്ഭാരത് സത്യഗ്രഹംഈ മാസം 10 മുതൽ 25 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും. 26 മുതൽ മേയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കും.മേയ് 11നും 25നുമിടയിൽ സംസ്ഥാനതല ജയ് ഭാരത് സത്യാഗ്രഹം കൊച്ചിയിൽ നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തേക്കും.വൈക്കം സത്യഗ്രഹ ശതാബ്ദി:വൻ ജനപങ്കാളിത്തമെന്ന്കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന് സർക്കാർ പരിപാടിയിലേക്കാൾ ജനപങ്കാളിത്തമുണ്ടായെന്ന് നിർവാഹകസമിതി യോഗം വിലയിരുത്തി. ശതാബ്ദിയുടെ ഭാഗമായി ചരിത്ര കോൺഗ്രസ്, സെമിനാറുകൾ, എക്സിബിഷനുകൾ, ലഘുലേഖ വിതരണം തുടങ്ങി ഒരു വർഷത്തെ പരിപാടികളാണ് കെ.പി.സി.സിക്കുള്ളത്.

 

രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതായും പ്രഖ്യാപിച്ചു.അതേസമയം മാര്‍ച്ച് 29 ന് കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോള്‍, വയനാട് മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിടുക്കപ്പെടേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു . രാഹുല്‍ ഗാന്ധിക്ക് കോടതി 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും അതുവരെ കമ്മീഷന്‍ കാത്തിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധി അവസാനമായി തന്റെ മണ്ഡലം സന്ദര്‍ശിച്ചത്. രാഹുല്‍ ഗാന്ധി ഏപ്രില്‍ 11 ന് വയനാട് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെയോ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയോ രേഖ ഉദ്ധരിച്ച് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പാര്‍ട്ടി നേതാവ് അറിയിച്ചു.

 

രാഹുല്‍ ഗാന്ധിയുടെ താമസമുള്‍പ്പെടെയുളള കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ തിങ്കളാഴ്ച്ച രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരായ അദ്ദേഹത്തിന്റെ അപ്പീലുകള്‍ കോടതി അംഗീകരിച്ചു. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍, 'മോദി കുടുംബപ്പേര്' പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ ശിക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (48 minutes ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (58 minutes ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹ  (2 hours ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (2 hours ago)

വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

മുഖ്യപ്രതി ഡോ. എം.കെ. റാം കുടകില്‍ പിടിയില്‍;  (2 hours ago)

KOZHIKODE ഗുരുതര ആരോപണവുമായി 'അമ്മ  (3 hours ago)

ഇറാൻ ആണവനിലയത്തിനു നേർക്ക് ആക്രമണം  (3 hours ago)

ഗ്രൗണ്ടിൽ കൂട്ടത്തല്ല്..  (3 hours ago)

PINARAYI മനുഷ്യ നിർമ്മിത ദുരന്തമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ  (4 hours ago)

'തൂക്കി കൊല്ലെടോ എന്നെ ഡെസ്‌കിലിടിച്ച് ജഡ്ജി കെന്നത്ത് ഈ കാലനെ തൂക്കി കൊല്ലും..! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര  (4 hours ago)

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends